റിലയൻസിൽ തലമുറമാറ്റം... നിത അംബാനി പുറത്ത്! മക്കൾ അകത്തേക്ക്... നീക്കത്തിന് പിന്നിലെ കാരണം...

റിലയൻസ് ബോർഡിൽ നിന്ന് നിത അംബാനി പടിയിറങ്ങുന്നു. റിലയൻസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സണായി തുടരും. റിലയൻസ് ഇൻസ്‌ട്രീസ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. മക്കളായ ഇഷ അംബാനി, ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവരെ ബോർഡ് ഡയറക്‌ടർമാരായി നിയമിച്ചു. മൂവരെയും കമ്പനിയുടെ നോൺ – എക്സിക്യൂട്ടീവ് ഡയറക്ടർമാരായാണ് നിയമിച്ചിരിക്കുന്നത്.
ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചതിനുശേഷം ഇവരുടെ നിയമനം പ്രാബല്യത്തിൽ വരുമെന്ന് റിലയൻസ് ഇൻസ്‌ട്രീസ് ലിമിറ്റഡ് പ്രസ്‌താവനയിൽ വ്യക്തമാക്കി. റിലയൻസ് ഫൗണ്ടേഷനെ കൂടുതൽ മുന്നോട്ടു നയിക്കാനും മെച്ചപ്പെടുത്താനുമാണ് നിത അംബാനി ഡയറക്‌ടർ സ്ഥാനം ഒഴിഞ്ഞതെന്നാണ് വിശദീകരണം.
ഡയറക്‌ടർ സ്ഥാനം ഒഴിഞ്ഞെങ്കിലും സ്ഥിരം ക്ഷണിതാവായി എല്ലാ ബോർഡ് മീറ്റിംഗിലും നിത പങ്കെടുക്കും. ഇഷ അംബാനി, ആകാശ് അംബാനി, ആനന്ദ് അംബാനി എന്നിവർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആർ ഐ എല്ലിന്റെ പ്രധാന ബിസിനസുകളായ റീട്ടെയിൽ, ഡിജിറ്റൽ സേവനങ്ങൾ, ഊർജ്ജ, മെറ്റീരിയൽ ബിസിനസുകൾ നയിക്കുന്നുണ്ട്.
റിലയൻസ് ഇൻസ്‌ട്രീസ് ലിമിറ്റഡിന്റെ പ്രധാന അനുബന്ധ സ്ഥാപനങ്ങളുടെ ബോർഡുകളിലും ഇവർ സേവനമനുഷ്ഠിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി മക്കൾ മൂന്നുപേരും റിലയൻസിന്റെ കീഴിലുള്ള വിവിധ കമ്പനികളുടെ നടത്തിപ്പു ചുമതലയേറ്റെടുത്തിരുന്നു.
അതേസമയം, ഇന്‍ഷുറന്‍സ് മേഖല ലക്ഷ്യമിട്ട് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 46-ാമത് വാര്‍ഷിക പൊതുയോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ലൈഫ്, ജനറല്‍, ഹെല്‍ത്ത് ഉള്‍പ്പടെ വൈവിധ്യമാര്‍ന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ കമ്പനി വാഗ്ദാനം ചെയ്യും. അതിനായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കും.
https://www.facebook.com/Malayalivartha


























