ഏവർക്കും ഓണാശംസകൾ! നിങ്ങളുടെ ജീവിതത്തിൽ നല്ല ആരോഗ്യം, സമാനതകളില്ലാത്ത സന്തോഷം, അപാരമായ സമൃദ്ധി എന്നിവ വർഷിക്കട്ടെ; മലയാളികൾക്ക് ഓണാശംസ നേർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

മലയാളികൾക്ക് ഓണാശംസ നേർന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഓണാശംസ നേർന്നിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ : ‘‘ഏവർക്കും ഓണാശംസകൾ! നിങ്ങളുടെ ജീവിതത്തിൽ നല്ല ആരോഗ്യം, സമാനതകളില്ലാത്ത സന്തോഷം, അപാരമായ സമൃദ്ധി എന്നിവ വർഷിക്കട്ടെ.
കഴിഞ്ഞ നിരവധി വർഷങ്ങളായി ഓണം ആഗോള ഉത്സവമായി മാറിക്കഴിഞ്ഞു. അത് കേരളത്തിന്റെ ഊർജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി പ്രതിപാദിക്കുന്നു.’’
രാഹുൽ ഗാന്ധി: ‘‘ഏവര്‍ക്കും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തിരുവോണാശംസകൾ.’’രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവരും ലോകമെങ്ങുമുള്ള മലയാളികൾക്ക് ഓണാശംസ നേർന്നു.
https://www.facebook.com/Malayalivartha


























