ഗാര്‍ഹിക പാചകവാതക സിലിണ്ടറുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 200 രൂപ സബ്‌സിഡി നല്‍കാനാണ് ഇന്നുചേര്‍ന്ന ക്യാബിനറ്റ് യോഗം തീരുമാനിച്ചത്. പ്രധാനമന്ത്രി ഉജ്വല്‍ യോജന സ്‌കീം പ്രകാരം പുതിയ 75 ലക്ഷം ഗ്യാസ് കണക്ഷനുകള്‍ നല്‍കാന്‍ തീരുമാനിച്ചതായും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.
പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്‍ഓണം സമ്മാനമാണ് ഈ ഇളവെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്തെ സഹോദരിമാരുടെ ക്ഷേമത്തിനായുള്ള വലിയ പ്രഖ്യാപനം എന്നും വിലക്കുറവിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
നിലവില്‍ സിലിണ്ടറൊന്നിന് 1110 രൂപയായിരുന്നത് 910 രൂപയായി കുറയും. പ്രധാനമന്ത്രി ഉജ്വല സ്‌കീമില്‍ ഉള്ളവര്‍ക്ക് നേരത്തെ ലഭ്യമായിരുന്ന 200 രൂപയുടെ കുറവിന് പുറമേ ഇന്ന് പ്രഖ്യാപിച്ച 200 രൂപയുടെ ഇളവും പാചകവാതക വിലയില്‍ ലഭ്യമാകും. ഇതോടെ ഇവര്‍ക്ക് 710 രൂപയ്ക്ക് സിലിണ്ടര്‍ ലഭിക്കും.
https://www.facebook.com/Malayalivartha


























