അനില്‍ ആന്റണിയെ ദേശീയ വക്താവായി നിയമിച്ച് ബിജെപി...

അനില്‍ ആന്റണിയെ ദേശീയ വക്താവായി നിയമിച്ച് ബിജെപി. നിലവില്‍ ബിജെപി ദേശീയ സെക്രട്ടറി സ്ഥാനം വഹിക്കുന്ന അനിലിനെ ദേശീയ വക്താവായും നിയമിച്ചത് ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയാണ്. ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
ഇതോടെ ദേശീയ സെക്രട്ടറി സ്ഥാനത്തോടൊപ്പം ദേശീയ വക്താവ് സ്ഥാനവും അനില്‍ വഹിക്കും. കോണ്‍ഗ്രസില്‍ കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറും എഐസിസി സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായിരുന്ന അനില്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് കോണ്‍ഗ്രസ് അംഗത്വം ഉപേക്ഷിച്ച് ബിജെപിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ബിബിസിയുടെ ഡോക്യുമെന്ററിക്കെതിരെ പരസ്യമായി പ്രതികരിച്ചതിന് പിന്നാലെയാണ് അനില്‍ കോണ്‍ഗ്രസുമായി അകന്നത്.
അനിലിനെ നേരത്തെ ദേശീയ സെക്രട്ടറിയായി ബിജെപി നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് എ.പി അബ്ദുള്ളക്കുട്ടി, സംഘടനാ ചുമതലയുള്ള ജന.സെക്രട്ടറിയായി ബി.എല്‍ സന്തോഷ്, ദേശീയ സെക്രട്ടറിയായി മലയാളിയായ അരവിന്ദ് മേനോന്‍ എന്നിവരെ തുടര്‍ന്നും നിയമിച്ചിരുന്നു.
https://www.facebook.com/Malayalivartha


























