രാജ്യത്തിന്റെ ബഹിരാകാശ ദൗത്യമായ ഗഗൻയാന് തയാറെടുത്തു കൊണ്ടിരിക്കുകയാണ് ഐഎസ്ആർഒ; ഇതിന്റെ പരീക്ഷണങ്ങൾ ഒക്ടോബറോട് കൂടി തുടങ്ങുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്; പദ്ധതിയുടെ രണ്ടാം പ്രാവശ്യം റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കും

ഇന്ത്യയുടെ ചാന്ദ്രദൗത്യം വളരെ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചന്ദ്രയാൻ മൂന്ന് വിജയിച്ചത് നൽകിയ ആത്മവിശ്വാസം ചെറുതല്ല. ഇതിന്റെ ആത്മവിശ്വാസത്തിൽ കൂടുതൽ വിക്ഷേപങ്ങൾക്ക് ഒരുങ്ങുകയാണ് ISRO. ഐഎസ്ആർഒയുടെ അടുത്ത വിക്ഷേപണം ആദിത്യ എല്‍ വണ്‍ ആണ്. സൂര്യനെ പഠിക്കാനുള്ള നീക്കത്തിലേക്കാണ് ഐഎസ്ആർഒ പോയിക്കൊണ്ടിരിക്കുന്നത്.
അതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞു കൊണ്ടിരിക്കുകയാണ്. നമ്മൾ ഇപ്പോൾ നോക്കാൻ പോകുന്നത് ഇന്ത്യയുടെ ഗഗൻയാനെ പറ്റിയാണ്.രാജ്യത്തിന്റെ ബഹിരാകാശ ദൗത്യമായ ഗഗൻയാന് തയാറെടുത്തുകൊണ്ടിരിക്കുകയാണ് ഐഎസ്ആർഒ. ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്നതിന് വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഗഗൻയാൻ . ഇതിന്റെ പരീക്ഷണങ്ങൾ ഒക്ടോബറോട് കൂടി തുടങ്ങുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു.
പദ്ധതിയുടെ രണ്ടാം പ്രാവശ്യം റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കും. സ്ത്രീ രൂപത്തിൽ സജ്ജമാക്കിയിരിക്കുന്ന ഈ റോബോട്ടിന്റെ പേര് വ്യോമമിത്ര എന്നാണ്. ഒക്ടോബർ മാസത്തിൽ വ്യോമമിത്ര ബഹിരാകാശത്തേക്ക് ട്രയൽറൺ നടത്തും.2020 ജനുവരിയിൽ ഹ്യൂമൻ സ്‌പേസ് ഫ്‌ളൈറ്റും പര്യവേക്ഷണവും ‘ ഇന്നത്തെ വെല്ലുവിളികളും ഭാവിയിലെ സാദ്ധ്യതകളും പ്രവണതകളും എന്ന പേരിലുള്ള ചടങ്ങിന്റെ ഉദ്ഘാടന വേളയിലാണ് വ്യോമമിത്ര എന്ന വനിതാ റോബോട്ട് അനാച്ഛാദനം .
https://www.facebook.com/Malayalivartha


























