സൂപ്പര്‍ ബ്ലൂമൂണ്‍ ദൃശ്യമാകാന്‍ ഇനി കുറച്ച് മണിക്കൂറുകള്‍ മാത്രം...

ഈ മാസത്തെ രണ്ടാം സൂപ്പര്‍മൂണ്‍ ഇന്ത്യയില്‍ ഇന്ന് രാത്രി9.30ന് ആരംഭിക്കുന്നു. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്താണ് സൂപ്പര്‍മൂണ്‍ ദൃശ്യമാകുന്നത്. ഇതുമൂലം പൂര്‍ണ ചന്ദ്രനെ പതിവിലും വലുതും തിളക്കവുമുള്ളതായി കാണാന്‍ കഴിയുന്നു. നാല് പൂര്‍ണ ചന്ദ്രന് ശേഷം വരുന്ന പൂര്‍ണ ചന്ദ്രനെയാണ് ബ്ലൂമൂണ്‍ എന്ന് പറയുന്നത്.
സൂപ്പര്‍മൂണ്‍ ഇന്ത്യയില്‍ ഇന്ന് രാത്രി9.30ന് ആരംഭിച്ച് നാളെ രാവിലെ 6.46വരെ കാണാന്‍ സാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാസ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് അടുത്ത സൂപ്പര്‍ ബ്ലൂമൂണ്‍ സംഭവിക്കുന്നത് 14വര്‍ഷങ്ങള്‍ക്ക് ശേഷമാകും. 2037 ജനുവരിയിലും തുടര്‍ന്ന് മാര്‍ച്ചിലുമാണ് ഇനി അടുത്ത സൂപ്പര്‍ ബ്ലൂമൂണ്‍ ദൃശ്യമാകുക.
ബ്ലൂ മൂണിനൊപ്പം ശനിഗ്രഹത്തേയും നാളെ ആകാശത്ത് കാണാം. നഗ്‌നനേത്രങ്ങള്‍ കൊണ്ട് തന്നെ ശനിയെ കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യം ലക്ഷ്യത്തിലെത്തിയതിന് ശേഷമുള്ള ആദ്യ സൂപ്പര്‍മൂണ്‍ പ്രതിഭാസം കൂടിയാണിത്.
https://www.facebook.com/Malayalivartha


























