വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് സമ്മാനമായി നല്‍കിയത് എ കെ 47 തോക്ക്... മുന്‍ തൃണമൂല്‍ നേതാവ് വിവാദത്തില്‍

വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്ക് എ കെ 47 തോക്ക് സമ്മാനിച്ചതിനെ ചൊല്ലി മുന്‍ തൃണമൂല്‍ നേതാവ് വിവാദത്തില്‍. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍ പ്രാദേശിക നേതാവ് റിയാസുല്‍ ഹഖാണ് ഭാര്യയ്ക്ക് എ കെ 47 തോക്ക് സമ്മാനമായി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബി ജെ പിയും സി പി എമ്മും ആവശ്യപ്പെട്ടു.
സമ്മാനവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നാണ് ബി ജെ പിയുടെയും സി പി എമ്മിന്റെയും ആവശ്യം. റിയാസുലിന് തോക്ക് എവിടെ നിന്ന് ലഭിച്ചെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നാണ് അവരുടെ ആവശ്യം. എന്ത് സന്ദേശമാണ് അദ്ദേഹം ഇതിലൂടെ നല്‍കുന്നത്? ഇത് താലിബാന്‍ ഭരണത്തിനുള്ള പ്രോത്സാഹനമാണോയെന്ന് ബി ജെ പി ജില്ലാ പ്രസിഡന്റ് ധ്രുബോ സാഹ ചോദിച്ചു.
ഭാര്യ സബീന യാസ്മിന്‍ കൈയില്‍ എ കെ 47 തോക്കുമായി നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് റിയാസുല്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചത്. വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ച് നല്‍കിയ സമ്മാനമാണെന്നും അദ്ദേഹം കുറിച്ചിരുന്നു. എന്നാല്‍ ചിത്രം പങ്കുവച്ചതിന് പിന്നാലെ വലിയ രീതിയില്‍ വിവാദങ്ങള്‍ ഉയര്‍ന്നു. ഇതിന് പിന്നാലെ റിയാസുല്‍ ചിത്രങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. ഭാര്യയുടെ കൈയിലുള്ളത് കളിത്തോക്കാണെന്നും തനിയ്‌ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























