Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ

ചാന്ദ്രയാൻ റോവർ ഭീമൻ ​ഗർത്തത്തിൽ! ശേഷം ISRO ചെയ്തത്.. ​ഗർത്തത്തിൽ പകച്ച് റോവർ

30 AUGUST 2023 09:06 PM IST
മലയാളി വാര്‍ത്ത

ചന്ദ്രയാനിലെ പ്രഗ്യാന്‍ റോവറിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രനിലെ രഹസ്യങ്ങള്‍ തേടിയുള്ള പര്യവേഷണമാണ് റോവര്‍ ആരംഭിച്ചിരിക്കുന്നത്. ചന്ദ്രയാന്‍ മൂന്നിന്റെ ഔദ്യോഗിക ട്വിറ്റര്‍ എക്‌സ് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ ഇക്കാര്യം പറയുന്നുണ്ട്. ചന്ദ്രോപരിതലത്തിൽ പര്യവേഷണം തുടങ്ങിയ റോവർ ഇന്നലെ പകർത്തിയ ദൃശ്യങ്ങളാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്.

നാലു മീറ്റർ വ്യാസമുള്ള ഗർത്തത്തിന്റെ അരികിൽ എത്തിയ റോവറിനെ സുരക്ഷിതമായി വഴി തിരിച്ചു വിട്ടതായും ഐ.എസ്.ആർ.ഒ എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. പര്യവേഷണത്തിനിടെ മൂന്നുമീറ്റർ മുന്നിലാണ് ഗർത്തം കണ്ടെത്തിയത്. തുടർന്ന് സുരക്ഷിതമായി മറ്റൊരു പാതയിലൂടെ പോകാൻ റോവറിന് നിർദ്ദേശം നൽകിയതായും ഐ,എസ്.ആർ.ഒ കുറിച്ചു.

നിലവിൽ സുരക്ഷിത പാതയിലൂടെയാണ് റോവറിന്റെ സഞ്ചാരമെന്നും ഐ.എസ്.ആർ.ഒ അറിയിച്ചു. ചന്ദ്രനിലെ മണ്ണിന്‍റെ താപസ്വഭാവം പഠിക്കുന്ന ചാസ്തേയില്‍ നിന്നുള്ള വിവരങ്ങളാണ് ഇസ്രൊ പുറത്തുവിട്ടത്. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങൾ. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മണ്ണിന്‍റെ താപനില അളക്കപ്പെടുന്നത്.

ചാന്ദ്ര ദിനം പൂര്‍ത്തീകരിക്കുന്നതിനായി ഇനി പത്ത് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. കുഞ്ഞ സമയതത്തിനുള്ളില്‍ ദക്ഷിണ ധ്രുവത്തില്‍ കൂടുതല്‍ ദൂരം യാത്ര ചെയ്യാനാണ് റോവര്‍ ശ്രമിക്കുന്നതെന്ന് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നിലേഷ് ദേശായ് അറിയിച്ചു. ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരണം.

ചന്ദ്രയാൻ 3 ആണ് ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്സ് ആണ് കണ്ടെത്തൽ നടത്തിയത്. സൾഫറിന് പുറമെ അലുമിനിയം, കാൽസ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത്.

അതോടൊപ്പം ഏവരേയും അഭിസംബോധന ചെയ്യുന്ന കുറിപ്പും പങ്കുവച്ചിട്ടുണ്ട്. ഭൂമിയിലുള്ളവരെ, ഞാന്‍ പ്രഗ്യാന്‍ റോവര്‍. എല്ലാവര്‍ക്കും സുഖമെന്ന് കരുതുന്നു. ചന്ദ്രനിലെ രഹസ്യങ്ങള്‍ അന്വേഷിച്ച് കണ്ടെത്താനുള്ള യാത്ര ആരംഭിച്ചിരിക്കുകയാണ്. എന്റെ സുഹൃത്തായ വിക്രം ലാന്‍ഡറുമായി ബന്ധപ്പെടുന്നുണ്ട്. മികച്ചത് വരാനിരിക്കുന്നു എന്നും കുറിപ്പില്‍ ഉണ്ട്.

കഴിഞ്ഞ ദിവസം പ്രഗ്യാന്‍ റോവറില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ഇസ്രൊ പുറത്തുവിട്ടിരുന്നു. വിക്രം ലാന്‍ഡറില്‍ നിന്ന് ചന്ദ്രന്റെ മണ്ണിലേക്ക് ഇറങ്ങിയ പ്രഗ്യാന്‍ റോവര്‍ എട്ട് മീറ്റര്‍ സഞ്ചരിച്ചതായി ഇസ്രൊ വെളിപ്പെടുത്തിയിരുന്നു. കുഴികളും പാറക്കെട്ടുകളും, നിറഞ്ഞ ചന്ദ്രന്റെ ഉപരിതലത്തില്‍ വളരെ കുറഞ്ഞ വേഗത്തിലാണ് റോവര്‍ സഞ്ചരിക്കുന്നത്.

പ്രഗ്യാന്‍ ലാന്‍ഡറില്‍ നിന്ന് ഒരു കിലോമീറ്റര്‍ വരെ ചുറ്റളവിലാണ് റോവര്‍ സഞ്ചരിക്കുക. ചന്ദ്രനിലെ ശിവശക്തി പയിന്റിന് ചുറ്റും കറങ്ങി കൊണ്ടിരിക്കുകയാണ് പ്രഗ്യാന്‍ റോവറെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ഐഎസ്ആര്‍ഒ പറഞ്ഞിരുന്നു. ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങളാണ് ഇന്ത്യക്ക് അറിയാനുള്ളത്.

ചന്ദ്രയാന്‍ മൂന്നിന്‍റെ ലാൻഡറിലെ നാല് പേ ലോഡകളിൽ ഒന്നാണ് ചാസ്തേ ചന്ദ്രോപരിതലത്തിലെ മണ്ണിലെ താപ വ്യതിയാനങ്ങൾ പഠിക്കാനുള്ള ഉപകരണമാണ് ഇത്. പത്ത് പ്രത്യേക സെൻസറുകളാണ് ഈ ഉപകരണത്തിലുള്ളത്. ചന്ദ്രോപരിതലം മുതൽ അവിടുന്ന് 80 മില്ലിമീറ്റർ താഴെ വരെയുള്ള മണ്ണിലെ താപ വ്യത്യാസമാണ് ആദ്യഘട്ടത്തിൽ ഉപകരണം അളന്നത്.

സൂര്യന്‍റെ പ്രകാശമുള്ളപ്പോൾ ചന്ദ്രന്റെ ഉപരിതല ഊഷ്മാവ് അന്‍പത് ഡിഗ്രി സെൽഷ്യസാണെങ്കിലും, 80 മില്ലീമീറ്റർ താഴെ ഇത് മൈനസ് പത്ത് ഡിഗ്രീ സെൽഷ്യസാണ്. ചന്ദ്രന്‍റെ മണ്ണിന് ഉയർന്ന താപ പ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തം . ചന്ദ്രന്റെ ഉപരിതലത്തിലെ മൃദുവായ മണ്ണിലൂടെ ഉപകരണം മെല്ലെ താഴ്ത്തിയാണ് താപനില അളന്നത്.

ഓഗസ്റ്റ് 23ന് വൈകിട്ട് 6.04നാണ് ചന്ദ്രയാൻ മൂന്നിലെ ലാൻഡർ ചന്ദ്രനിൽ സോഫ്ട് ലാൻഡിംഗ് നടത്തിയത് .മണിക്കൂറുകൾക്ക് ശേഷം പ്രഗ്യാൻ റോവറും പുറത്തിറങ്ങി പര്യവേഷണം തുടങ്ങിയിരുന്നു. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ലോകത്തിന് തന്നെ വലിയ ആവശ്യമായി വരുമെന്നാണ് വിലയിരുത്തല്‍. അത്യാധുനികമായ കാര്യങ്ങള്‍ റോവറിലുണ്ട്. ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സറേ സ്‌പെക്ട്രോമീറ്റര്‍, ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ്പ് എന്ന് അറിയപ്പെടുന്ന ലിബ്‌സ് എന്നിങ്ങനെയുള്ള ശാസ്ത്രീയ ഉപകരണങ്ങളാണിത്.

ഇവയുടെ പ്രവര്‍ത്തനം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. എപിഎക്‌സ്എസ് ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയും പരിശോധിക്കും. ലിബ്‌സ് പഠിക്കുക, ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, അലൂമിനിയം, സിലിക്കണ്‍, പൊട്ടാസ്യം, കാല്‍സ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെകുറിച്ചാണ്.

റോവറും ലാൻഡറും 2 ആഴ്ച ചന്ദ്രനിൽ പ്രവർത്തിക്കും. ഭൂമിയിലെ 14 ദിവസം നീണ്ടതാണ് ചന്ദ്രനിലെ ഒരു പകൽ. അതിനു ശേഷം 14 ദിവസം നീളുന്ന രാത്രി വരും. അപ്പോൾ സൗരോർജം ലഭിക്കാതാകുന്നതോടെ ലാൻഡറും റോവറും പ്രവർത്തനരഹിതമാകും. എന്നാൽ, വീണ്ടും പകൽ തുടങ്ങുമ്പോൾ ഇവ ഒരിക്കൽകൂടി പ്രവർത്തിക്കാനുള്ള വിദൂര സാധ്യതയുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (13 minutes ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (21 minutes ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (55 minutes ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (1 hour ago)

പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തോൽപിച്ച് മുംബൈ ഇന്ത്യൻസ്....  (1 hour ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി  (1 hour ago)

ഡ്രോൺ ആക്രമണം; ഒമാൻ തീരത്ത് ഇന്ത്യൻ ചരക്ക് കപ്പൽ മുങ്ങി  (1 hour ago)

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ഒടുവിൽ മൗനം വെടിഞ്ഞ് രമേശ് ചെന്നിത്തല....    (1 hour ago)

തമിഴ്നാട്ടിൽ മദ്യം ഉപയോഗിക്കാനുള്ള പ്രായം 21 ആക്കി....  (2 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം  (2 hours ago)

പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപയോളം വീതം വർദ്ധനവ്...  (2 hours ago)

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 hours ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (3 hours ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (3 hours ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (3 hours ago)

Malayali Vartha Recommends