റെഡി 1, 2, 3... ആദിത്യ സജ്ജം! ചിത്രം പുറത്തുവിട്ട് ISRO

സൂര്യനെക്കുറിച്ചുള്ള പഠനത്തിന് ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ പേടകമായ ആദിത്യ എൽ1 സെപ്തംബർ രണ്ട് ശനിയാഴ്ച വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ രാവിലെ 11.50നാണ് വിക്ഷേപണം നടക്കുകയെന്ന് ഐ എസ് ആർ ഒ പ്രഖ്യാപിച്ചു. PSLV XL ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ ലോഞ്ച് ഗാലറിയിലിരുന്ന് പൊതുജനങ്ങൾക്ക് വിക്ഷേപണം കാണാനും അവസരമുണ്ട്.
ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1ൽ ഘടിപ്പിച്ച പിഎസ്എൽവിസി 57 റോക്കറ്റിന്‍റെ ചിത്രം പങ്കുവെച്ച് ഐഎസ്ആർഒ. പിഎസ്എൽവി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ചന്ദ്രയാൻ 3 വിജയകരമായി തുടരുന്നതിന്‍റെ ആത്മവിശ്വാസത്തിലാണ് സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ദൗത്യത്തിന് ഐഎസ്ആർഒ ഒരുങ്ങുന്നത്.
സെപ്റ്റംബർ രണ്ടിന് ഉച്ചയ്ക്ക് 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്‍ററിൽ നിന്ന് വിക്ഷേപണം നടത്താനാണ് എഎസ്ആർഒയുടെ നീക്കം. ഏകദേശം 368 കോടിയോളമാണ് ഇതിന്‍റെ ചിലവായി കണക്കാക്കുന്നത്. സൂര്യന്‍റെ പുറത്തെ താപവ്യതിയാനങ്ങളും സൗരകൊടുംങ്കാറ്റിന്‍റെ ഫലങ്ങളും കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
https://www.facebook.com/Malayalivartha


























