പ്രമുഖ എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സഹോദരിയുമായ ഗീതാ മെഹ്ത അന്തരിച്ചു

പ്രമുഖ എഴുത്തുകാരിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സഹോദരിയുമായ ഗീതാ മെഹ്ത( 80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
എഴുത്തുകാരിയും ഡോക്യുമെന്ററി സംവിധായികയും പത്രപ്രവര്‍ത്തകയുമായ ഗീതാ മെഹ്ത, നവീന്‍ പട്നായിക്കിന്റെയും വ്യവസായി പ്രേം പട്നായിക്കിന്റെയും മുതിര്‍ന്ന സഹോദരിയാണ്
1943ല്‍ ഡല്‍ഹിയില്‍ ബിജു പട്നായിക്കിന്റെയും ഗ്യാന്‍ പട്നായിക്കിന്റെയും മകളായി ജനിച്ച അവര്‍ ഇന്ത്യയിലും ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലും പഠിച്ചു.
'കര്‍മ കോള', 'സ്നേക്ക് ആന്‍ഡ് ലാഡേഴ്സ്', 'എ റിവര്‍ സൂത്ര', 'രാജ്', 'ദ എറ്റേണല്‍ ഗണേശ' തുടങ്ങിയ പുസ്തകങ്ങള്‍ അവര്‍ എഴുതിയിട്ടുണ്ട്. ഗീത മെഹ്തയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
"
https://www.facebook.com/Malayalivartha