ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 18 ദിവസമായി ഉറങ്ങി കിടക്കുന്ന ലാൻഡറും റോവറും ഉണരുമോ ഇല്ലയോ? ശ്രമം തുടർന്ന് ഐ എസ് ആർ ഒ

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 18 ദിവസമായി ഉറങ്ങി കിടക്കുന്ന ലാൻഡറും റോവറും ഉണരുമോ ഇല്ലയോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇരുപേടകങ്ങളെയും ഉണർത്താനുള്ള ശ്രമത്തിലാണ് ISRO ആയിരിക്കുന്നത്. ലാൻഡറിനെയും റോവറിനെയും വീണ്ടും പ്രവർത്തിപ്പിക്കാൻ ശനിയാഴ്‌ച കൂടി ഐഎസ്‌ആർഒ ശ്രമം തുടരും. ലാൻഡർ ഉള്ള ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം പൂർണതോതിൽ എത്തിയിരിക്കുകയാണ് .
100 മീറ്റർ അപ്പുറത്തുള്ള റോവറിലെ സൗരോർജപാനലിലും സൂര്യപ്രകാശം എത്തിയതായാണ് ഇപ്പോഴത്തെ നിഗമനം. ബാറ്ററി പ്രവർത്തിച്ചിരുന്നെങ്കിൽ സിഗ്‌നലുകൾ കിട്ടി തുടങ്ങേണ്ടതാണ്. എന്നാൽ അതുണ്ടായിട്ടില്ല. ബംഗളൂരുവിലെ ഐഎസ്‌ആർഒ സെന്ററായ ഇസ്‌ട്രാക്കിൽനിന്ന് കമാൻഡുകൾ അയച്ചു പക്ഷെ ലാൻഡർ പ്രതികരിച്ചില്ല.
ദക്ഷിണധ്രുവത്തിലെ രാത്രി താപനില മൈനസ് 200 ഡിഗ്രിസെൽഷ്യസു വരെ താണിരുന്നു. രണ്ടാഴ്‌ച നീളുന്ന ഈ അതിതീവ്ര തണുപ്പിനെ അതിജീവിക്കാൻ ഇരു പേടകങ്ങൾക്കും കഴിഞ്ഞോ എന്നറിയാൻ ഒരു ദിവസം കൂടി കാക്കേണ്ടിവരുമെന്നും ദക്ഷിണധ്രുവത്തെപ്പറ്റി നിർണായക വിവരങ്ങളും ചിത്രങ്ങളും രണ്ടാഴ്‌ച നീണ്ട പര്യവേക്ഷണ കാലാവധിയിൽ ഇവ നൽകിയിരുന്നു.
ചാന്ദ്രപ്രതലത്തിനടിയിൽ ജലസാന്നിധ്യത്തെപ്പറ്റിയുള്ള വിവരങ്ങളും ഉണ്ട്.പേടകങ്ങൾ അയച്ച വിവരങ്ങൾ ശാസ്‌ത്രലോകം പഠിക്കുകയാണ്. ചന്ദ്രനിൽ പകൽ അവസാനിച്ചതോടെ സുരക്ഷയ്ക്കായി കഴിഞ്ഞ അഞ്ചിനാണ് പേടകങ്ങളെ സ്ലീപ് മോഡിലാക്കിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha