ഇരുവരും മൗനത്തില്‍... ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ശിവശക്തി പോയന്റില്‍ ഉറങ്ങുന്ന വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറും സൂര്യ പ്രകാശം പരന്നിട്ടും ഉണര്‍ന്നില്ല.... ഉണര്‍ത്താനുള്ള വേക്ക്അപ് സര്‍ക്കീറ്റ് ആക്ടിവേറ്റായി, ഏത് നിമിഷവും ലാന്‍ഡറും റോവറും ഉണര്‍ന്ന് സിഗ്‌നല്‍ നല്‍കി തുടങ്ങുമെന്ന പ്രതീക്ഷയില്‍ ശാസ്ത്രജ്ഞര്‍
ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ ശിവശക്തി പോയന്റില്‍ ഉറങ്ങുന്ന വിക്രം ലാന്‍ഡറും പ്രജ്ഞാന്‍ റോവറും സൂര്യ പ്രകാശം പരന്നിട്ടും ഉണര്‍ന്നില്ല. ഉണര്‍ത്താനായി ബാംഗ്‌ളൂരിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ഐ.എസ്.ആര്‍.ഒ. കമാന്‍ഡുകള്‍ നല്‍കിയിട്ടും ഇരുവരും മൗനത്തിലാണ്.
ചന്ദ്രനിലെ രാത്രി തണുപ്പ് മൈനസ് 200ഡിഗ്രിയായതോടെ ഫ്രീസറില്‍ നിന്ന് പുറത്തെടുത്ത സ്ഥിതിയിലാണ് ലാന്‍ഡറും റോവറും. സൂര്യന്‍ ഉദിച്ചത് ബുധനാഴ്ചയാണെങ്കിലും വെയില്‍ചൂട് കൂടാന്‍ കാത്തിരിക്കുകയായിരുന്നു ഐ.എസ്.ആര്‍.ഒ. താപനില മൈനസ് 10ല്‍ എത്തിയതോടെയാണ് സ്‌ളീപ്പ് മോഡില്‍ നിന്ന് ഉണര്‍ത്താനുള്ള റീആക്ടിവേഷന്‍ ശ്രമം തുടങ്ങിയത്. ഉണര്‍ത്താനുള്ള വേക്ക്അപ് സര്‍ക്കീറ്റ് ആക്ടിവേറ്റായിട്ടുണ്ട്. ഏത് നിമിഷവും ലാന്‍ഡറും റോവറും ഉണര്‍ന്ന് സിഗ്‌നല്‍ നല്‍കി തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.
ചൂട് കൂടുന്നത് അനുസരിച്ച് അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. ബാറ്ററികള്‍ പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. ലാന്‍ഡറിലേയും റോവറിലേയും സിഗ്‌നല്‍ സംവിധാനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും താപപ്രതിരോധ സംവിധാനങ്ങളുണ്ട്. അതാണ് പ്രതീക്ഷയേറുന്നത്. മറ്റെന്തെങ്കിലും കാരണത്താല്‍ ഉണരാതിരിക്കാന്‍ സാധ്യത 50 ശതമാനമാണ്.
ആഗസ്റ്റ് 23ന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങിയ ലാന്‍ഡറും റോവറും ഇന്ത്യയുടേയും ഐ.എസ്.ആര്‍.ഒ.യുടേയും അഭിമാനമാണ്. സെപ്തംബര്‍ രണ്ടുവരെ ഇതെല്ലാം മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നു. നൂറുകണക്കിന് ഡേറ്റയാണ് ഭൂമിയിലേക്ക് അയച്ചത്. അതെല്ലാം അപഗ്രഥിച്ചുവരുന്നു.
ചന്ദ്രനില്‍ പതിനാലുദിവസത്തെ രാത്രി തുടങ്ങിയതോടെയാണ് സെപ്തംബര്‍ രണ്ടിന് റോവറിനേയും നാലിന് ലാന്‍ഡറിനേയും സ്‌ളീപ്പ് മോഡിലാക്കിയത്. ഇതിനിടെ ലാന്‍ഡറിനെ റീസ്റ്റാര്‍ട്ട് ചെയ്ത് ഉയര്‍ത്തി 16 ഇഞ്ച് അകലെ ലാന്‍ഡ് ചെയ്യിച്ചു. രണ്ടിനെയും ഉണര്‍ത്തിയാല്‍ ചരിത്രനേട്ടമാവും.ഉണര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയുടെ വിജയസ്മാരകങ്ങളായി ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ ശിവശക്തി പോയന്റില്‍ അനന്തകാലം തുടര്‍ന്നേക്കും. ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ കൂടുതല്‍ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇത് കരുത്തേകുകയും ചെയ്യും.
" f
https://www.facebook.com/Malayalivartha