ചന്ദ്രയാൻ -3 ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ല? ഇന്ത്യയെ ഞെട്ടിച്ച് ചൈനയുടെ ആരോപണം

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 ഇന്ത്യയ്ക്കു നേടി തന്ന നേട്ടം ചെറുതല്ല വലിയ രീതിയിൽ ഉള്ള നേട്ടം തന്നെയാണ് അതിലൂടെ നമ്മുടെ രാജ്യം നേടിയത്. ലോക രാജ്യങ്ങൾക്ക് വരെ അസൂയാവഹമായ നേട്ടമാണ് നമ്മൾ നേടിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമായി നമ്മൾ മാറിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഇതാ ഒരു വിചിത്ര വാദവുമായി ചൈന രംഗത്ത് വന്നിരിക്കുകയാണ്.
ചന്ദ്രയാൻ -3 ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ലെന്ന വാദമാണ് ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ പറഞ്ഞിരിക്കുന്നത് . ഒയാങ് സിയുവാൻ ചൈനയുടെ ആദ്യ ചാന്ദ്രദൗത്യത്തിന്റെ മുഖ്യ ശാസ്ത്രജ്ഞനായിരുന്നു . ‘ ഇന്ത്യയുടെ ബഹിരാകാശ പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലോ അതിനടുത്തോ വന്നിട്ടില്ല എന്നും അദ്ദേഹം പറഞ്ഞിരിക്കുന്നുവെന്നതും ശ്രദ്ദേയമായ കാര്യമാണ് .
ചന്ദ്രയാൻ -3 ന്റെ ലാൻഡിംഗ് സൈറ്റ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലല്ല, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ധ്രുവപ്രദേശത്തോ അന്റാർട്ടിക്ക് ധ്രുവപ്രദേശത്തിനടുത്തോ ആയിരുന്നില്ല എന്നും ഒയാങ് സയൻസ് പറഞ്ഞു. ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശമായി കരുതുന്നതിനെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകളിൽ നിന്നാണ് ഒയാങ്ങിനെ വാദം ഉടലെടുത്തതെന്നാണ് കരുതുന്നത് .ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ താഴ്ത്തി കെട്ടുകയാണ് ചെയ്യുന്നത്.
അതേസമയം, ചരിത്രം സൃഷ്ടിച്ച ചന്ദ്രയാന്‍ ഉണരാത്തത് നിരാശയായി മാറിയിരിക്കുകയാണ്. . ഉണരും എന്ന പ്രതീക്ഷകള്‍ മങ്ങിയിരിക്കുകയാണ് . ചന്ദ്രനില്‍ ലാന്‍ഡറും റോവറും ഇനി ഉണര്‍ന്നേക്കില്ല എന്ന് തന്നെ സ്ഥിരീക്കരിക്കപ്പെട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha