തഞ്ചാവൂരില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
ചെന്നൈ തഞ്ചാവൂരില്‍ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. സെങ്കിപ്പട്ടി സ്വദേശിനിയായ 22-കാരിയാണ് കൊല്ലപ്പെട്ടത്. തച്ചന്‍കുറിച്ചി സ്വദേശി കറുപ്പുസാമി(30)യെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ചെന്നൈയിലെ കാര്‍നിര്‍മാണ കമ്പനിയിലെ ജിവനക്കാരിയായിരുന്ന യുവതി ഒരുചടങ്ങില്‍ പങ്കെടുക്കാന്‍ ദീപാവലിക്ക് തച്ചന്‍കുറിച്ചിയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. വെള്ളിയാഴ്ച മാതൃസഹോദരനൊപ്പം ചടങ്ങിന് പോകാന്‍ യുവതിക്കുസാധിച്ചില്ല. പിന്നീട് അയല്‍വാസി കറുപ്പസാമിയോട് യുവതിയെ അവിടെ എത്തിക്കാന്‍ മാതൃസഹോദരന്‍ ആവശ്യപ്പെട്ടു. അയാള്‍ ബൈക്കില്‍ യുവതിയുമായി പുറപ്പെട്ടു.
സമയം ഏറെയായിട്ടും ഇവരെ കാണാത്തതിനെത്തുടര്‍ന്ന് മാതൃസഹോദരന്‍ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആളൊഴിഞ്ഞ സ്ഥലത്ത് യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha