മദ്രസ തകര്‍ത്തതിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ട ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കനത്ത ജാഗ്രത തുടരുന്നു...
മദ്രസ തകര്‍ത്തതിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ട ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കനത്ത ജാഗ്രത തുടരുന്നു. സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ അറസ്റ്റുചെയ്യാനൊരുങ്ങുകയാണ് പൊലീസ്.
കഴിഞ്ഞ ദിവസം വിവിധയിടങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കര്‍ഫ്യു നിലവിലുള്ള ബന്‍ഭൂല്‍പുരയില്‍ ആശുപത്രികളും മെഡിക്കല്‍ ഷോപ്പുകളും മാത്രമേ തുറന്നു പ്രവര്‍ത്തിക്കുന്നുള്ളൂ.
സ്‌കൂളുകളും കോളേജുകളും അനിശ്ചിതകാലത്തേക്ക് അടച്ചിരിക്കുകയാണ്. മേഖലയില്‍ ഇന്റെര്‍നെറ്റ് ഇന്നലെ പുനഃസ്ഥാപിച്ചു. അഞ്ചു പേരാണ് ഇതുവരെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
1,000ത്തിലധികം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടുതല്‍ കേന്ദ്ര സേനയും പ്രദേശത്തെത്തിയിട്ടുണ്ട്. പൊലീസും കേന്ദ്രസേനയും പട്രോളിംഗും പരിശോധനകളും തുടരുന്നു.
https://www.facebook.com/Malayalivartha