രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്രയിലെത്തും...

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മഹാരാഷ്ട്രയിലെത്തും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനാണ് അമിത് ഷാ മഹാരാഷ്ട്ര സന്ദര്‍ശിക്കുന്നത്.
ഛത്രപതി സംഭാജി നഗര്‍ വിമാനത്താവളത്തിലെത്തുന്ന കേന്ദ്രമന്ത്രിയെ സ്വീകരിക്കുന്നതിനായി വിപുലമായ ഒരുക്കങ്ങളാണ് ബിജെപി പ്രവര്‍ത്തകര്‍ സജ്ജമാക്കിയിരിക്കുന്നത്. ഛത്രപതി സംഭാജിനഗര്‍, അകോല, ജല്‍ഗാവ് എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന നിരവധി പൊതുപരിപാടികളില്‍ അമിത് ഷാ പങ്കെടുക്കും.
ഛത്രപതി സംഭാജിനഗറിലെ ക്രാന്തി ചൗക്കിലുള്ള ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമയില്‍ ഹാരമണിഞ്ഞ ശേഷമായിരിക്കും മറ്റ് പരിപാടികളില്‍ പങ്കെടുക്കുക .
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് അമിത് ഷായുടെ നേതൃത്വത്തില്‍ നിരവധി യോഗങ്ങള്‍ നടക്കും. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകരുമായി നടക്കുന്ന വിപുലമായ ചര്‍ച്ചകളിലും അദ്ദേഹം പങ്കെടുക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha