മൂന്നാം ഘട്ടത്തില്‍ മൂന്ന് മടങ്ങ് അധ്വാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനാ തത്വങ്ങള്‍ പിന്തുടരും... ജനാധിപത്യത്തിന്റെ പുതിയ തുടക്കമാണിത്. എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാന്‍ നിരന്തര പരിശ്രമം ഉണ്ടാകും, ഉത്തരവാദിത്തമുള്ള പ്രതിപക്ഷം ഉണ്ടാവണമെന്നും മോദി

18ാം ലോക്‌സഭയുടെ പ്രഥമ സമ്മേളനം ആരംഭിക്കാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ലമെന്റിന്റെ മാന്യത പ്രതിപക്ഷം പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി വ്യക്തമാക്കി.
ഭരണഘടന സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ പിന്തുടരും. എല്ലാവരുടേയും പിന്തുണ ഉറപ്പാക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. തുടര്‍ന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പ്രോട്ടേം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബ് ആണ് പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.
"
https://www.facebook.com/Malayalivartha