ബി.എം.ഡബ്ല്യൂ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം... ശിവസേന നേതാവിന്റെ മകന്‍ മിഹിര്‍ ഷാ അറസ്റ്റില്‍
ബി.എം.ഡബ്ല്യൂ കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന ശിവസേന നേതാവിന്റെ മകന്‍ മിഹിര്‍ ഷാ അറസ്റ്റില്‍. അപകടം നടന്ന ജൂലൈ ഏഴ് മുതല്‍ മിഹിര്‍ ഷാ ഒളിവിലായിരുന്നു. ഏകനാഥ് ഷിന്‍ഡെ ക്യാമ്പില്‍ നിന്നുള്ള ശിവസേന നേതാവ് രാജേഷ് ഷായുടെ മകനാണ് 24 കാരനായ മിഹിര്‍. പിതാവിനെ വര്‍ളി പോലീസ് അറസ്റ്റ് ചെയ്തെങ്കിലും തിങ്കളാഴ്ച ജാമ്യത്തില്‍ വിട്ടയച്ചു.
ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ വര്‍ളിയിലാണ് അപകടമുണ്ടായത്. ശിവസേന ഷിന്ദേ വിഭാഗം നേതാവായ രാജേഷ് ഷായുടെ മകനായ മിഹിര്‍ ഷായാണ് ബി.എം.ഡബ്ല്യൂ കാര്‍ ഓടിച്ചിരുന്നത്. ഇവരുടെ ഡ്രൈവറും വാഹനത്തിലുണ്ടായിരുന്നു. അപകടത്തില്‍ മരിച്ച കാവേരിയും ഭര്‍ത്താവ് പ്രദീക്കും സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു.
അമിതവേഗത്തിലെത്തിയ ബി.എം.ഡബ്ല്യൂ കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതിമാരെ ഇടിച്ചിട്ടു. കാറിനടിയില്‍ കുടുങ്ങിയ കാവേരിയുമായി ഒന്നരക്കിലോമീറ്ററോളം ദൂരമാണ് മിഹിര്‍ ഷാ വാഹനമോടിച്ചത്. ഇതിനുശേഷം വാഹനം നിര്‍ത്തിയ പ്രതി കാറില്‍നിന്നിറങ്ങി കുരുങ്ങി കിടക്കുകയായിരുന്ന യുവതിയെ റോഡില്‍ കിടത്തി. തുടര്‍ന്ന് ഡ്രൈവറാണ് വാഹനമോടിച്ചത്.
https://www.facebook.com/Malayalivartha