Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയുണ്ടായ ഭയാനകമായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് യുവതി

23 JANUARY 2025 08:54 PM IST
മലയാളി വാര്‍ത്ത

ബംഗളുരു വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്രയ്ക്കിടെയുണ്ടായ ഭയാനകമായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് യുവതി. 450 രൂപ തന്നാല്‍ തന്നെ താമസ സ്ഥലത്ത് എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത ടാക്‌സി ഡ്രൈവര്‍ ഒടുവില്‍ 3000 രൂപ കൈക്കലാക്കി. എന്നാല്‍ പറഞ്ഞ സ്ഥലത്ത് എത്തിച്ചതുമില്ല. അര്‍ദ്ധരാത്രിയോടെ മറ്റൊരു ഓണ്‍ലൈന്‍ ടാക്‌സി വിളിച്ചാണ് ഒടുവില്‍ വീട്ടിലെത്തിയതെന്ന് റെഡിറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

രാത്രി 10.30നാണ് ബംഗളുരുവില്‍ വിമാനമിറങ്ങിയത്. താമസിക്കുന്ന പി.ജിയിലേക്ക് ബസില്‍ പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് ഓണ്‍ലൈന്‍ ടാക്‌സി ബുക്ക് ചെയ്യാമെന്ന് കരുതി. പുറത്തിറങ്ങി അല്‍പം മുന്നിലേക്ക് നടന്നപ്പോള്‍ തന്നെ ഒരാള്‍ അടുത്തേക്ക് വന്ന് 450 രൂപ നല്‍കിയാല്‍ പോകേണ്ട സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞു. ആദ്യം സംശയം തോന്നിയെങ്കിലും, തനിക്ക് ഒരു സുഹൃത്തിനെ വേഗം അവിടെ എത്തിക്കേണ്ടതുണ്ടെന്നും അതു കഴിഞ്ഞ് കെ.ആര്‍ പുരത്തെ വീട്ടിലേക്ക് പോകുമെന്നും ഇയാള്‍ പറഞ്ഞു. കെ.ആര്‍ പുരത്തിന് അടുത്തായിരുന്നു യുവതിയുടെയും താമസ സ്ഥലം. ഉറപ്പിന് വേണ്ടി ഇയാള്‍ തന്റെ സ്ഥിരം യാത്രകളുടെ തെളിവ് കാണിക്കുന്ന മാപ്പും കാണിച്ചു കൊടുത്തു. ഇത് താന്‍ സ്ഥിരമായി ചെയ്യുന്നതാണെന്ന് ബോധ്യപ്പെടുത്തായിരുന്നു ശ്രമം.

യുവതി ആദ്യം താത്പര്യം കാണിച്ചില്ല. ഇതോടെ നിര്‍ബന്ധിക്കാന്‍ തുടങ്ങി. ബസ് ചാര്‍ജ് തന്നെ 350 രൂപയോളം വരുമെന്നതിനാല്‍ കാറില്‍ പോകാന്‍ 450 രൂപ പറഞ്ഞതില്‍ അല്‍പം സംശയം തോന്നിയെങ്കിലും പിന്നീട് യുവതി സമ്മതിച്ചു. ഇതോടെ ഒരാള്‍ കാറുമായി എത്തി. രണ്ട് പേരും വാഹനത്തില്‍ കയറി. യുവതിയോട് സംസാരിച്ചയാള്‍ മുന്നിലെ സീറ്റിലും യുവതി പിന്നിലും ഇരുന്നു. അല്‍പദൂരം പോയപ്പോള്‍ ആദ്യം 200 രൂപ ടോള്‍ ചാര്‍ജ് കൊടുക്കാന്‍ ആവശ്യപ്പെട്ടു.

വിജനമായ വഴിയിലൂടെ യാത്ര തുടങ്ങിയപ്പോള്‍ ഭയം തോന്നിത്തുടങ്ങിയെന്ന് യുവതി പറഞ്ഞു. എന്നാല്‍ രണ്ട് പേരും സൗഹാര്‍ദപൂര്‍വം സംസാരിച്ചു. ഹിന്ദിയിലായി പിന്നീട് സംസാരം. എവിടെ നിന്ന് വരുന്നെന്നും എന്താണ് ജോലിയെന്നുമൊക്കെയുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് കാറില്‍ ഉറക്കെ പാട്ടുവെയ്ക്കാനും പരസ്പരം വഴക്കുണ്ടാക്കാനും റോഡിലെ മറ്റുള്ളവരെ തെറിപറയാനും തുടങ്ങി. ഒരു സ്ഥലത്ത് എത്തിയപ്പോള്‍ സിഗിരറ്റ് വാങ്ങാനും ചായ കുടിക്കാനും ഇറങ്ങി. യുവതിക്ക് എന്തെങ്കിലും വേണോ എന്ന് ചോദിച്ചെങ്കിലും നിരസിച്ചു. പിന്നീട് ഒരു പെട്രോള്‍ പമ്പില്‍ നിര്‍ത്തി. 300 രൂപ അവിടെ കൊടുക്കാന്‍ യുവതിയോട് നിര്‍ദേശിച്ചു. ഭയന്നുപോയ യുവതി പണം നല്‍കി. എന്നാലും വീട്ടില്‍ എത്തിക്കുമല്ലോയെന്ന ആശ്വാസത്തിലായിരുന്നു.

എന്നാല്‍ പിന്നീട് ഇരുവരും കാറിലിരുന്ന് സിഗിരറ്റ് വലിക്കാനും മയക്കുമരുന്ന് ഉപയോഗിക്കാനും തുടങ്ങി. വിജനമായ ഒരു സ്ഥലത്ത് കാര്‍ നിര്‍ത്തി മറ്റൊരാളെ കൂടി കയറ്റി. തന്റെ സുഹൃത്താണെന്നായിരുന്നു പരിചയപ്പെടുത്തിയത്. അല്‍പ ദൂരം മൂന്നോട്ട് പോയ ശേഷം ഒരു ഒടിപി ഫോണില്‍ വരുമെന്നും അത് പറഞ്ഞ് തരണമെന്നും ആവശ്യപ്പെട്ടു. ഒരു ക്യാബ് ആപ്പിന്റെ ഒടിപി ആണെന്നാണ് പറഞ്ഞത്. ഭയന്നുപോയ യുവതി ഒടിപി കൊടുത്തപ്പോള്‍ 3000 രൂപയുടെ ബില്‍ കാണിച്ചു. 450 രൂപയല്ലേ പറഞ്ഞത് എന്ന് ചോദിച്ചതോടെ ഉച്ചത്തില്‍ സംസാരിക്കാനും വഴക്കുണ്ടാക്കാനും തുടങ്ങി.

പിന്നീട് മൂവരില്‍ ഒരാള്‍ യുവതിയുടെ ഫോണ്‍ പിടിച്ചുവാങ്ങി, ആദ്യം വിമാനത്താവളത്തില്‍ വെച്ച് ലൊക്കേഷന്‍ അയച്ചുകൊടുത്ത തന്റെ ഫോണ്‍ നമ്പര്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്തു. ശേഷം പണം വാങ്ങി ഒരിടത്ത് ഇറക്കി വിടുകയായിരുന്നു. പിന്നീട് മറ്റൊയു യൂബര്‍ കാര്‍ വിളിച്ചാണ് യുവതി വീട്ടിലെത്തിയത്. വീട്ടില്‍ നിന്ന് 15 കിലോമീറ്ററോളം അകലെയായിരുന്നു തന്നെ ഇറക്കി വിട്ടതെന്ന് യുവതി കുറിപ്പില്‍ പറയുന്നു. രണ്ടാമത് എത്തിയ കാര്‍ ഡ്രൈവര്‍ മാന്യനായിരുന്നതിനാല്‍ പരിക്കൊന്നും കൂടാതെ സുരക്ഷിതമായി വീട്ടിലെത്തി എന്നും യുവതി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (29 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (36 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (37 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (37 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (38 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (39 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends