ഡല്‍ഹിയില്‍ അതിശൈത്യം... പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങളും ഒപ്പം ട്രെയിനുകളും വൈകി

ഡല്‍ഹിയില്‍ അതിശൈത്യം. ഇന്ത്യാ ഗേറ്റും കര്‍ത്തവ്യ പഥും ഉള്‍പ്പെടെയുള്ള മേഖലകളില്‍ മൂടല്‍മഞ്ഞ് കാരണം ദൃശ്യപരതയില്ലാത്ത സ്ഥിതിയാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഇന്നും ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങളും ഒപ്പം ട്രെയിനുകളും വൈകി.
ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) അറിയിപ്പ് പ്രകാരം ഡല്‍ഹി നഗരത്തില്‍ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 11 ഡിഗ്രി സെല്‍ഷ്യസാണ്.
നഗരത്തിന് ചുറ്റും ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്മെന്റ് ബോര്‍ഡ് സ്ഥാപിച്ച ക്യാമ്പുകളില്‍ നിരവധി ആളുകളാണ് തണുപ്പില്‍ നിന്ന് അഭയം പ്രാപിച്ചത്. ക്യാമ്പുകളില്‍ അഭയം തേടുന്ന ആളുകള്‍ക്ക് മരുന്ന് മുതല്‍ ഭക്ഷണം വരെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ .
അതേസമയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കനുസരിച്ച് ഇന്ന് രാവിലെ ഏഴ് മണിക്ക് ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) 207 ആയി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. വാരണാസി, അയോധ്യ എന്നിവയുള്‍പ്പെടെ ഉത്തര്‍പ്രദേശിലെ പല നഗരങ്ങളിലും ഇന്ന് മൂടല്‍മഞ്ഞ് മൂടിയിരുന്നു.
വാരാണസിയിലും അയോധ്യയിലും രേഖപ്പെടുത്തിയ കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസാണെന്ന് കാലാവസ്ഥാ വകുപ്പ് . കഴിഞ്ഞ രണ്ട് ദിവസമായി വാരണാസിയിലെ കാലാവസ്ഥയില്‍ മാറ്റമുണ്ടായതായി പ്രദേശവാസികള്‍ .
"
https://www.facebook.com/Malayalivartha

























