Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭയപ്പെടുത്തുന്ന വീഡിയോ...വിദ്യാർത്ഥിയാണ് മൂന്നാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്.. പാരപ്പെറ്റിൽ കയറി താഴേക്ക് ചാടുകയായിരുന്നു...കേസെടുത്ത് കൂടുതൽ അന്വേഷണം നടത്താൻ പോലീസ്..

24 JANUARY 2025 03:26 PM IST
മലയാളി വാര്‍ത്ത

പല ആളുകളും ആത്മഹത്യ ചെയ്യുന്നതിന് പിന്നിൽ വിത്യസ്ത കാര്യങ്ങൾ ഉണ്ടാകാറുണ്ട് . ചിലപ്പോൾ ആത്മഹത്യ കുറിപ്പ് പങ്കുവച്ചതിന് ശേഷമായിരിക്കും പലരും ആത്മഹത്യ ചെയുക . പലതിനും കാരണങ്ങൾ കണ്ടെത്താൻ സാധിക്കാതെയും വരാറുണ്ട് . ആന്ധ്രപ്രദേശിൽ സംഭവിച്ച ഒരു ആത്മഹത്യയുടെ ഭയപ്പെടുത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അനന്ദപൂരിലെ നാരായണ കോളേജിലെ ഇന്റർ കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് മൂന്നാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ഇതിന്റെ ഭയാനക വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

 

23ന് രാവിലെ 11.55-നായിരുന്നു സംഭവം. ക്ലാസിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ലാസിൽ സഹപാഠികൾക്കൊപ്പം ഇരുന്ന ചരൺ എന്ന വിദ്യാർത്ഥി പൊടുന്നനെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് നടന്ന് മൂന്നാം നിലയിലെ പാരപ്പെറ്റിൽ കയറി താഴേക്ക് ചാടുകയായിരുന്നു. ഒരു നിമിഷം ഷോക്കിലായ മറ്റു വിദ്യാർത്ഥികളും അദ്ധ്യാപകനും ഒന്നും മനസിലാകാതെ ഇരിക്കുന്നതും തൊട്ടുപിന്നാലെ പേടിച്ച് അങ്ങോട്ട് ഓടുന്നതും കാണാമായിരുന്നു. സംക്രാന്തി അവധിക്ക് ശേഷമാണ് ഇയാൾ രാവിലെ 9.30ന് കോളേജിലെത്തിയത്.

യുവാവിനെ കോളേജ് മാനേജ്മെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. ശ്രീ സത്യസായി ജില്ലയിലെ ബത്തേനപ്പള്ളി മണ്ഡലത്തിലെ രാമപുരം ഗ്രാമത്തിൽ നിന്നുള്ള ഇൻ്റർമീഡിയറ്റ് വിദ്യാർത്ഥിയാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് മരണ കാരണം കണ്ടെത്താനായിട്ടില്ല. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് ശ്രമിക്കുന്നത്.സഹപാഠികള്‍ പിന്നാലെയെത്തി എന്താണ് നടന്നതെന്ന് നോക്കുന്നതും സിസിടിവിയില്‍ കാണാം. മരണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (18 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (25 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (26 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (26 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (27 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (28 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends