Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യലഹരിയില്‍ മനുഷ്യന്റെ മാനസികനില പരിഗണിക്കുമ്പോള്‍ തെറ്റുകള്‍ സംഭവിക്കാം: ഏഴ് വര്‍ഷം മകളെ പീഡിപ്പിച്ച പിതാവിനെ കുറ്റവിമുക്തനാക്കി ബോംബ ഹൈക്കോടതി

24 JANUARY 2025 04:04 PM IST
മലയാളി വാര്‍ത്ത

പ്രായപൂര്‍ത്തിയാകാത്ത മകളെ ഏഴ് വയസ്സുമുതല്‍ ലൈംഗികമായി പീഡിപ്പ കേസില്‍ പ്രതിയായ 43കാരനായ പിതാവിനെ കുറ്റവിമുക്തനാക്കി ബോംബ ഹൈക്കോടതി. നാഗ്പൂര്‍ ബെഞ്ചാണ് ശിക്ഷ റദ്ദാക്കിയത്. സാധാരണ സാഹചര്യങ്ങളില്‍ ഒരു മകള്‍ പിതാവിനെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കില്ല എന്നത് ശരിയാണ്. അതുപോലെ ഒരു പിതാവും മകളെ ലൈംഗികമായി ഉപദ്രവിക്കില്ല. എന്നാല്‍ മദ്യലഹരിയില്‍ മനുഷ്യന്റെ മാനസികനില പരിഗണിക്കുമ്പോള്‍ തെറ്റുകള്‍ സംഭവിക്കാമെന്നും ജസ്റ്റിസ് ഗോവിന്ദ സനാപ് നിരീക്ഷിച്ചു.

പിതാവ് മകളെ മൂന്നാം ക്ലാസ് മുതല്‍ 14 വയസുവരെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. അമ്മ ഉപേക്ഷിച്ച് പോയതോടെ കുട്ടി അമ്മൂമ്മയോട് വിവരം അറിയിക്കുകയായിരുന്നു. മക്കളുടെയും പ്രായമായ അമ്മയുടെയും സംരക്ഷകന്‍ എന്ന നിലയിലും തെളിവുകളുടെ അഭാവത്താലുമാണ് കോടതി പ്രതിയെ വെറുതെ വിട്ടത്.

ലൈംഗികാതിക്രമക്കേസില്‍ 2021 ഫെബ്രുവരി 23ന് പ്രത്യേക കോടതി നല്‍കിയ ശിക്ഷാവിധി ചോദ്യം ചെയ്ത് പിതാവ് നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു ബെഞ്ച്. പത്ത് വര്‍ഷം തടവും ഒരു ലക്ഷം രൂപയുമായിരുന്നു അന്ന് കോടതി ശിക്ഷയായി പ്രതിക്ക് വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തിലെയും (പോക്‌സോ) വകുപ്പുകള്‍ പ്രകാരം പ്രത്യേക കോടതി 5000 രൂപ പിഴയും ചുമത്തിയിരുന്നു. ഈ ശിക്ഷയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (29 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (36 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (37 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (37 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (38 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (39 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (17 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (18 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends