Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നയപരമായ സ്തംഭനാവസ്ഥ തടയും: ഭരണഘടനയുടെയും ഇന്ത്യയുടെ സമ്പന്നമായ നാഗരിക പൈതൃകത്തിന്റെ പ്രാധാന്യത്തിനും അടിവരയിടുന്ന വാക്കുകളുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു

25 JANUARY 2025 10:08 PM IST
മലയാളി വാര്‍ത്ത

ഭരണഘടനയുടെയും ഇന്ത്യയുടെ സമ്പന്നമായ നാഗരിക പൈതൃകത്തിന്റെ പ്രാധാന്യത്തിനും അടിവരയിടുന്ന വാക്കുകളുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു. 76-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ രാജ്യത്തിന്റെ ധാര്‍മികതയില്‍ ആഴത്തില്‍ വേരൂന്നിയതെങ്ങനെയെന്നും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

''ഇന്ത്യക്കാര്‍ എന്ന നിലയില്‍ നമ്മുടെ കൂട്ടായ സ്വത്വത്തിന്റെ ആത്യന്തിക അടിത്തറയാണ് ഭരണഘടന. ഒരു കുടുംബമെന്ന നിലയില്‍ അത് നമ്മളെ ബന്ധിപ്പിക്കുന്നു. സഹസ്രാബ്ദങ്ങളായി പൗര ധര്‍മങ്ങള്‍ നമ്മുടെ ധാര്‍മികതയുടെ ഭാഗമായതിനാല്‍ ഭരണഘടന ഒരു ജീവനുള്ള രേഖയായി മാറിയിരിക്കുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ എല്ലായ്‌പ്പോഴും നമ്മുടെ നാഗരിക പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാഗരികതകളില്‍ ഒന്നാണ് ഇന്ത്യയിലേത്. അറിവിന്റെയും ജ്ഞാനത്തിന്റെയും ഉറവിടമായിരുന്ന ഇന്ത്യ ഒരു കാലത്ത് ലോകത്ത് പ്രസിദ്ധമായിരുന്നു.''- രാഷ്ട്രപതി പറഞ്ഞു.

''ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതി നടപ്പാക്കുന്നതിലൂടെ ഭരണത്തിലെ സ്ഥിരതയെ പ്രോത്സാഹിപ്പിക്കാനും നയപരമായ സ്തംഭനാവസ്ഥ തടയാനും സാമ്പത്തിക ഭാരം കുറയ്ക്കാനും ഒരു പരിധി വരെ കഴിയും. ധീരവും ദീര്‍ഘവീക്ഷണമുള്ളതുമായ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വരും വര്‍ഷങ്ങളിലും പുരോഗതിയുടെ ഈ പ്രവണതയെ നിലനിര്‍ത്തും. ക്ഷേമം എന്ന ആശയത്തെ ഈ സര്‍ക്കാര്‍ പുനര്‍നിര്‍വചിച്ചു. അടിസ്ഥാന ആവശ്യങ്ങള്‍ അവകാശമാക്കി. കൊളോണിയല്‍ ചിന്താഗതി മാറ്റാനുള്ള യോജിച്ച ശ്രമങ്ങള്‍ക്കും നാം സമീപകാലത്ത് സാക്ഷ്യം വഹിച്ചു.'' - രാഷ്ട്രപതി പറഞ്ഞു.

ക്ഷേമ സംരംഭങ്ങള്‍, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍, ഭരണം പുനര്‍നിര്‍വചിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിഷ്‌കാരങ്ങള്‍ എന്നിവയെ കുറിച്ചും രാഷ്ട്രപതി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. ഒളിംപിക്സിലെയും പാരാലിംപിക്സിലെയും രാജ്യത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാണിച്ച രാഷ്ട്രപതി കായികരംഗത്ത് ഇന്ത്യയുടെ ശ്രദ്ധേയമായ മുന്നേറ്റങ്ങളെയും അഭിനന്ദിച്ചു. ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി മാറിയ ഡി.ഗുകേഷിനെയും രാഷ്ട്രപതി പ്രശംസിച്ചു. 80 കോടി തൈകള്‍ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന 'മിഷന്‍ ലൈഫ് സ്‌റ്റൈല്‍ ഫോര്‍ എന്‍വയോണ്‍മെന്റ്', 'ഏക് പെദ് മാ കേ നാം' ക്യാംപെയ്‌നുകളെയും രാഷ്ട്രപതി തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു. കൂടാതെ ബഹിരാകാശ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഐഎസ്ആര്‍ഒയുടെ സമീപകാല വിജയങ്ങളെയും രാഷ്ട്രപതി പ്രശംസിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (8 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (15 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (16 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (16 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (17 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (18 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends