Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടി..ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മുഖ്യാതിഥി..സംസ്ഥാനങ്ങളുടെ 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും.. 40 യുദ്ധവിമാനങ്ങളാണ് ആകാശത്ത് വർണക്കാഴ്ച ഒരുക്കാൻ സജ്ജമാക്കിയിരിക്കുന്നത്..

26 JANUARY 2025 12:44 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ മുഖ്യാതിഥിയാകും. ഇന്ന് രാവിലെ പത്തരയ്ക്ക് രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയ കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിന് തുടക്കമാകും. കര, വ്യോമ, നാവികസേനകളുടെ പ്രകടനത്തിനൊപ്പം മറ്റ് സംസ്ഥാനങ്ങളുടെ 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരക്കും. ഒപ്പം പരേഡിൽ ഇന്തോനേഷ്യൻ കരസേനയും അണിനിരക്കുമെന്നത് ശ്രദ്ധേയമാണ്.ദേശീയപതാക ഉയർത്തുന്നതിനുപിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങും നടക്കും.

ഇന്ത്യൻ കരസേന തദ്ദേശീയമായി നിർമിച്ച യുദ്ധടാങ്കറുകളും സൈനിക വാഹനങ്ങളും പരേഡിനായി ഒരുക്കിയിട്ടുണ്ട്.വ്യോമസേനയുടെ 40 യുദ്ധവിമാനങ്ങളാണ് ആകാശത്ത് വർണക്കാഴ്ച ഒരുക്കാൻ സജ്ജമാക്കിയിരിക്കുന്നത്. നാവികസേനയുടെയും വിവിധ അർദ്ധസൈനിക വിഭാഗങ്ങളുടെയും പരേഡ് സംഘവും അണിനിരക്കും. അയ്യായിരത്തിലധികം കലാകാരന്മാരും കർത്തവ്യപഥിൽ നടക്കുന്ന കലാവിരുന്നിൽ പങ്കുചേരും.റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിവിധ നഗരങ്ങളിലും കനത്ത സുരക്ഷാ ക്രമീകരണമുണ്ട്.

 

കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിൽ സൈനിക ക്യാംപിനുനേരെയുണ്ടായ വെടിവയ്പ്പിനെ തുടർന്ന് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുളള 34 വിഭാഗത്തിൽപ്പെട്ടവർക്കാണ് പരേഡ് കാണുന്നതിനായി സർക്കാരിന്റെ ക്ഷണം ലഭിച്ചിരിക്കുന്നത്.ഇതിൽ നിർമാണ തൊഴിലാളികളും ആശാ വർക്കർമാരും അങ്കണവാടി തൊഴിലാളികളും ഉൾപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ ഗ്രാമീണ സർപഞ്ചുമാർ, ദുരന്ത നിവാരണ പ്രവർത്തകർ, കമ്യൂണിറ്റി റിസോഴ്സ് പേഴ്സൻ. പിഎം യശസ്വി പദ്ധതിയിലെ ഗുണഭോക്താക്കൾ, കൈത്തറി കലാകാരന്മാർ, കരകൗശല തൊഴിലാളികൾ,

വിവിധ പദ്ധതികളിൽ ഉൾപ്പെട്ട ആദിവാസി ഗുണഭോക്താക്കൾ തുടങ്ങിയവരും സർക്കാരിന്റെ അതിഥികളാണ്.പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്നതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങും നടക്കും. ഇക്കുറി 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിൽ പങ്കെടുക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (8 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (15 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (16 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (16 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (17 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (18 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends