Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോണ്‍ക്രീറ്റ് മിക്‌സിംഗ് ട്രെക്ക് തലകീഴായി മറിഞ്ഞു: സ്‌കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം

26 JANUARY 2025 03:49 PM IST
മലയാളി വാര്‍ത്ത

അമിത വേഗത്തിലെത്തിയ കോണ്‍ക്രീറ്റ് മിക്‌സിംഗ് ട്രെക്ക് തലകീഴായി മറിഞ്ഞ് അപകടം. അടിയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം. പൂനെയിലാണ് സംഭവം. അമിത വേഗത്തിലെത്തി വളവ് വീശിയെടുക്കുമ്പോള്‍ കോണ്‍ക്രീറ്റ് മിക്‌സചറിംഗ് ട്രെക്ക് തലകീഴായി മറിയുകയായിരുന്നു. ഈ സമയത്ത് ഇതുവഴി സ്‌കൂട്ടറിലെത്തിയ വിദ്യാര്‍ത്ഥിനികളുടേ മേലേക്കാണ് ട്രെക്ക് തലകീഴായി മറിഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

21 വയസ് വീതം പ്രായമുള്ള ബിരുദ വിദ്യാര്‍ത്ഥിനികളായ പ്രാഞ്ജലി യാദവ്, അശ്ലേഷ ഗവാണ്ടേ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഹിഞ്ചേവാഡിയിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥിനികള്‍. സാഖര്‍ പാട്ടില്‍ ചൌക്കിന് സമീപത്ത് വച്ച് ട്രെക്ക് ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതോടെയാണ് അപകടമുണ്ടായത്.

സിമന്റ് നിറഞ്ഞ മിക്‌സിംഗ് യൂണിറ്റ് വിഭാഗത്തിന് അടിയില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിനികള്‍ ഭാരമേറിയ വാഹന ഭാഗത്തിന് കീഴില്‍പ്പെട്ടു പോവുകയായിരുന്നു. സംഭവ സമയത്ത് ഇതിലൂടെ സ്‌കൂട്ടറില്‍ പോയ മറ്റൊരാള്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവ സ്ഥലത്തേക്ക് എത്തിയ പൊലീസ് ക്രെയിനിന്റെ സഹായത്തോടെയാണ് ട്രെക്ക് ഉയര്‍ത്തിയത്. വിദ്യാര്‍ത്ഥിനികള്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ട്രെക്കിന്റെ ഡ്രൈവറായ അമോല്‍ വാഗ്മാരേയെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിനടക്കമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു സദ്യ കഴിക്കേണ്ടുന്ന ഇലയിൽ ബലിച്ചോറ് !! തീരാ വേദനയിൽ നിതിന്റെ കുടുംബം  (8 minutes ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (15 minutes ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (16 minutes ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (16 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (17 minutes ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (18 minutes ago)

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (5 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (5 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (5 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (5 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (16 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (17 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (17 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (19 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (21 hours ago)

Malayali Vartha Recommends