കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

കുംഭമേളയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. ഓം പ്രാകാശ് സിങ് (42), ഭാര്യ പൂര്‍ണിമ (34), മകള്‍ അഹാന (12), മകന്‍ വിനായക് (4) എന്നിവരെയാണ് ഉത്തര്‍ പ്രദേശിലെ ഫത്തേഹബാദ് ലക്ക്‌നൗ-ആഗ്ര എക്‌സ്പ്രസ് ഹൈവേയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ബിഹാറിലെ മോത്തിഹാറി ജില്ലയില്‍ നിന്നും കുടിയേറി ഡല്‍ഹിയിലെത്തിയതാണ് ഓം പ്രകാശും കുടുംബവും. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് അപകടം നടന്നതെന്ന് വ്യക്തമാക്കി പൊലീസ്. പ്രയാഗ് രാജിലെ തൃവേണി സംഗമത്തില്‍ മുങ്ങിയതിന് ശേഷം ഡല്‍ഹിയിലെ ഉത്തംനഗറിലെ വീട്ടിലേക്ക് കാറില്‍ മടങ്ങുമ്പോഴാണ് ദാരുണമായ അപകടം നടക്കുന്നത്.
ബന്ധുക്കളെ വിവരം അറിയിച്ചതായും പോസ്റ്റ് മോര്‍ട്ടം നടപടികള്‍ ആരംഭിച്ചതായും വ്യക്തമാക്കി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അമര്‍ ദീപ് . ഓം പ്രകാശ് സിങിന് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് .കണ്‍ട്രോള്‍ നഷ്ടപ്പെട്ട കാര്‍ എതിരെവന്ന മിനി ട്രക്കില്‍ ഇടിക്കുകയായിരുന്നു.
കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന മൃതദേഹങ്ങള്‍ പൊലീസും അഗ്‌നിശമന സേനയുമെത്തിയാണ് പുറത്തെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് .
"
https://www.facebook.com/Malayalivartha

























