Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌കൂളിലെ റിപ്പബ്ലിക് ദിന ചടങ്ങളില്‍ മദ്യപിച്ച് എത്തിയ പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു

27 JANUARY 2025 08:55 PM IST
മലയാളി വാര്‍ത്ത

സ്‌കൂളിലെ റിപ്പബ്ലിക് ദിന ചടങ്ങളില്‍ മദ്യപിച്ച് എത്തിയ പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സമ്പൂര്‍ണ മദ്യ നിരോധനം നടപ്പാക്കിയ ബിഹാറിലാണ് സംഭവം. കഴിഞ്ഞ ദിവസത്തെ ചടങ്ങില്‍ വെച്ച് ദേശീയ പതാക ഉയര്‍ത്താന്‍ കഴിയാതെ ബുദ്ധിമുട്ടിയ അധ്യാപകനെ കണ്ട നാട്ടുകാരാണ് എംഎല്‍എയും പൊലീസിനെയും വിവരമറിയിച്ചത്.

മുസഫര്‍പൂര്‍ ജില്ലയിലെ മിനാപൂരിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഹെഡ്മാസ്റ്റര്‍ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയില്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ പ്രദേശത്തെ എംഎല്‍എയായ ആര്‍ജെഡി നേതാവ് രാജീവ് കുമാറിനെയും പൊലീസിനെയും വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അധ്യാപകനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ബ്രീത്ത് അനലൈസര്‍ പരിശോധന നടത്തി. പിന്നാലെ മെഡിക്കല്‍ ടെസ്റ്റിനും വിധേയനാക്കി. തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

തന്റെ നിസ്സാഹയത കാരണമാണ് മദ്യപിച്ചതെന്ന്, അറസ്റ്റിലാവുന്നതിന് മുമ്പ് ഇയാള്‍ പറഞ്ഞു. അഞ്ച് മാസമായി ശമ്പളമില്ല. ഉച്ചക്കഞ്ഞി കൊടുക്കാനുള്ള പണം പോലും കിട്ടുന്നില്ല. ഈ സ്‌കൂള്‍ നടത്തിക്കൊണ്ടു പോകാനുള്ള കഷ്ടപ്പാട് തനിക്കറിയാം. കടക്കെണിയിലാണ് ഇപ്പോള്‍. വീട്ടുകാര്യങ്ങളും സ്‌കൂളും നടത്തിക്കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് മനസിലാക്കണമെന്നും അധ്യാപകന്‍ പറഞ്ഞു.

മദ്യപിക്കാന്‍ ആരാണ് പണം നല്‍കിയതെന്ന ചോദ്യത്തിന് ചില അടുപ്പക്കാര്‍ പണം നല്‍കിയെന്നും അല്ലാതെ തന്റെ കൈയിലെവിടെ പണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അതേസമയം സംസ്ഥാനത്തെ മദ്യനിരോധനത്തിന്റെ യാഥാര്‍ത്ഥ്യമാണ് ഈ സംഭവത്തിലൂടെ പുറത്തുവന്നതെന്ന് എംഎല്‍എ രാജീവ് കുമാര്‍ പറഞ്ഞു. എല്ലായിടത്തും മദ്യം സുലഭമാണെന്നും അധ്യാപകനെതിരെ നടപടി എടുക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. മാസങ്ങളായി അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്ന ആരോപണവും സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇവിടെ ഒന്നും മാറിയിട്ടില്ല, മാറാനും പോകുന്നില്ല; ഒന്ന് രണ്ട് ദിവസത്തേയ്ക്ക് നിധിൻ രാജ് എന്ന പേര് തെളിഞ്ഞു നില്ക്കും; ചർച്ച ചെയ്യപ്പെടും; ശേഷം എല്ലാം പഴയത് പോലെയാകും; നെറികെട്ട സിസ്റ്റം മുതൽ നമ്മുടെ ഉള  (3 hours ago)

പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു; വീട്ടുകാർ അദ്‌നാനെ പൂട്ടിയിട്ട് ഓടി; തിരിച്ചെത്തിയപ്പോൾ കണ്ടത് , അദ്‌നാന്റെ മൃതദേഹത്തിൽ സെല്ലോടേപ്പ് ചുറ്റിയ നിലയിൽ; നസ്രിനയെ കൊ  (3 hours ago)

ജാതീയ അധിക്ഷേപങ്ങളും ബോഡി ഷെയ്മിംഗും നമ്മുടെ കലാലയങ്ങളിൽ ഇന്നും നിലനിൽക്കുന്നു എന്നത് പരിഷ്കൃത സമൂഹത്തിന് അപമാനം; നിതിൻരാജിന്റെ ആത്മഹത്യയിൽ പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി ഒ ആർ  (3 hours ago)

സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 1173 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

നിതിരാജിന്റെ മരണം; കട്ടകലിപ്പിൽ ​ഗവർണർ!! റാമിനെ നക്ഷത്രമെണ്ണിക്കുമെന്നുറപ്പ്  (5 hours ago)

ഡൽഹി രോഹിണിയിൽ തീപിടുത്തം; രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നു പേർ മരിച്ചു  (6 hours ago)

ഹോര്‍മുസ് മറികടക്കാൻ അനുവാദമില്ല!! ഉപരോധത്തിന്‍റെ ഒന്നാം ദിനം ഇറാന്‍ ബന്ധമുള്ള 5 കപ്പൽ പ്രത്യക്ഷപ്പെട്ടു  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ  (6 hours ago)

കണ്ണനെ കണി കണ്ട് നല്ല നാളെയുടെ പ്രതീക്ഷയിൽ ഒരു വിഷു കാലം കൂടി  (6 hours ago)

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (15 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (15 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (16 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (17 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (19 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (19 hours ago)

Malayali Vartha Recommends