ഡല്‍ഹി നാളെ പോളിംഗ് ബൂത്തിലേക്ക്... രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്

ഡല്‍ഹി നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണും. നാളെ വൈകിട്ട് ആറര വരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എക്സിറ്റ് പോളുകള്‍ വിലക്കി.
അഴിമതികളുടെ പ്രളയമാണ് ആംആദ്മി നേതാവ് അരവിന്ദ് കേജ്രിവാള്‍ സൃഷ്ടിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. ഡല്‍ഹിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
ആംആദ്മി നേതൃത്വവുമായി കലഹിച്ചു നില്‍ക്കുന്ന സ്വാതി മലിവാള്‍ ഇന്നലെയും കേജ്രിവാളിനെതിരെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി നെഹ്‌റുവിനെയും,കേജ്രിവാള്‍ മോദിയെയും പഴിച്ച് തങ്ങളുടെ പരാജയം മറച്ചുവയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പരിഹസിച്ചു. 55 സീറ്റ്് എന്തായാലും പിടിക്കുമെന്ന് അവകാശപ്പെട്ട് കേജ്രിവാള്‍ .
https://www.facebook.com/Malayalivartha