സുനിതയും ബുച്ചും ഭൂമിയിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.27-ന് നിലംതൊടും

286 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും തിരികെ ഭൂമിയിലെത്തുന്നു.എട്ട് ദിവസത്തെ പരീക്ഷണ പറക്കല്‍ എന്ന ലക്ഷ്യത്തോടെ പുറപ്പെട്ട സുനിതയും ബുച്ചും പേടകത്തിനുണ്ടായ സാങ്കേതിക തകരാര്‍മൂലം മടക്കയാത്ര വൈകി ഒന്‍പത് മാസത്തിലേറെയായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്എസ്) കഴിയുകയായിരുന്നു.
സുനിതാ വില്യംസും ബുച്ച് വില്‍മോറും തിരികെ ഭൂമിയിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. സ്പെയ്‌സ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ പേടകത്തിലാണ് ഇരുവരും ഭൂമിയിലെത്തുക. സാഹചര്യങ്ങളെല്ലാം അനുകൂലമായാല്‍ പേടകം ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27-ന് ഫ്ലോറിഡയില്‍ കടലില്‍ ഇറങ്ങും. നാസാ ടിവി, നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, നാസയുടെ യുട്യൂബ് ചാനല്‍ എന്നിവയിലൂടെ തിരിച്ചിറക്കം തത്സമയം കാണാന്‍ സാധിക്കും.
സുനിതയെയും ബുച്ചിനെയും ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്പെയ്‌സ് സെന്ററിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ഇത്രനാള്‍ കഴിഞ്ഞ രണ്ടുപേര്‍ക്കും ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങള്‍ നല്‍കും. ഇലോണ്‍ മസ്‌കിന്റെ സ്പെയ്‌സ് എക്സുമായി സഹകരിച്ചാണ് നാസ തിരിച്ചുവരവ് സാധ്യമാക്കുന്നത്.
https://www.facebook.com/Malayalivartha