പ്രശസ്ത സംവിധായകനും നടനുമായ ഭാരതിരാജയുടെ മകന്‍ മനോജ് ഭാരതിരാജ അന്തരിച്ചു

പ്രശസ്ത സംവിധായകനും നടനുമായ ഭാരതിരാജയുടെ മകന്‍ മനോജ് ഭാരതിരാജ അന്തരിച്ചു. 48 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഭാരതിരാജ സംവിധാനം ചെയ്ത താജ് മഹല്‍ (1999) എന്ന സിനിമയില്‍ മനോജ് നായകനായിട്ടായിരുന്നു ചലച്ചിത്രലോകത്തേക്കുള്ള അരങ്ങേറ്റം. സമുദിരം, അല്ലി അര്‍ജുന, ഈശ്വരന്‍, വിരുമാന്‍ തുടങ്ങി പതിനെട്ടോളം സിനിമകളില്‍ മനോജ് ഭാരതിരാജ അഭിനയിച്ചിട്ടുണ്ട്.
പിതാവിന്റെ പാത പിന്തുടര്‍ന്ന്, 2023 ല്‍ മാര്‍കഴി തിങ്കള്‍ എന്ന സിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്. പിതാവ് ഭാരതിരാജയാണ് ചിത്രം നിര്‍മ്മിച്ചത്. മണിരത്നം, ശങ്കര്‍, ഭാരതിരാജ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha