ഇന്ത്യാ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ...

ഇന്ത്യാ- പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് വന്‍ ആയുധ ശേഖരം കണ്ടെടുത്ത് സുരക്ഷാ സേന. ഇന്നലെ വൈകുന്നേരം അമൃത്സറിലെ ഭരോപാലില്‍ ബോര്‍ഡര്‍ സെക്യൂരി?റ്റി ഫോഴ്‌സും (ബിഎസ്എഫും) പഞ്ചാബ് പൊലീസും സംയക്തമായി നടത്തിയ തിരച്ചിലിലാണ് ആയുധശേഖരം കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ .
രണ്ട് ഹാന്‍ഡ് ഗ്രേനേഡുകള്‍, മൂന്ന് തോക്കുകള്‍, ആറ് മാഗസീനുകള്‍, 50 വെടിയുണ്ടകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. പഞ്ചാബ് പൊലീസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലൂടെ ഒരു ഭീകരാക്രമണം തടയാന്‍ സാധിച്ചെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍.
കഴിഞ്ഞ ഒരാഴ്ചയ്ക്കുളളില്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ആയുധ ശേഖരം പിടിച്ചെടുക്കുന്ന പ്രധാന ഓപ്പറേഷനുകളില്‍ ഒന്നാണിത്. ജമ്മുകാശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 ജീവനുകള്‍ നഷ്ടമായതിന് പിന്നാലെയാണ് സുരക്ഷാ സേന അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
"
https://www.facebook.com/Malayalivartha