പാകിസ്താനിൽ ആഭ്യന്തര കലാപം... ക്ഷമാപണവുമായി മോദിക്ക് മുന്നിൽ... അണുവിടമാറാതെ മോദി

പാകിസ്താനിൽ ആഭ്യന്തര കലാപത്തിന് കേളികൊട്ട് ഉയരുന്നു. പാകിസ്താൻ പ്രസിഡന്റ് നരേന്ദ്രമോദിയുടെ കാലുപിടിക്കാൻ തയ്യാറാവുകയാണ്. സിന്ധു നദിയിലെ ജലം കൃഷിക്കും ജീവിതത്തിനുമായി നൽകാതിരുന്നാൽ പാകിസ്താൻ ഭരണകൂടത്തെ അട്ടിമറിക്കുമെന്നാണ് നാട്ടുകാരുടെ ഭീഷണി. ഇതെല്ലാം കണ്ട് മോദി പൊട്ടിച്ചിരിക്കുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ റദ്ദാക്കിയ സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യയ്ക്ക് കത്തെഴുതി കത്തിരിക്കുകയാണ് പാകിസ്ഥാൻ. പാകിസ്ഥാന് ആയുധം കൊടുത്ത് ആളായി ഇന്ത്യൻ ടൂറിസ്റ്റുകളെ നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ കാലുപിടിച്ച് തുർക്കിയും കാത്തിരിക്കുന്നു. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം ഇന്ത്യ ആഘോഷിക്കുമ്പോൾ എതിരാളികളുടെ സ്ഥിതി ഇതാണ്.
വെള്ളം മുട്ടിയതോടെ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് പാക് ജനത. പ്രതിഷേധം രൂക്ഷമാകുന്നത് കണ്ടാണ് സിന്ധു ജലം തടയരുതെന്നഭ്യർത്ഥിച്ചിരിക്കുന്നത്. പാക് ജലവിഭവ സെക്രട്ടറി സെയ്ദ് അലി മിർസ കേന്ദ്ര ജലവിഭവ സെക്രട്ടറിക്കാണ് കത്തയച്ചത്. മറുപടി നൽകിയിട്ടില്ല. ജലവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു.
അതേസമയം, 22 ദിവസം കസ്റ്റഡിയിൽ വച്ച ബി.എസ്.എഫ് ജവാൻ പൂർണംകുമാർ ഷായെ പാകിസ്ഥാൻ വിട്ടുനൽകി. ഇതും സിന്ധുവിനുവേണ്ടി തന്നെയാണ്. കസ്റ്റഡിയിലെടുത്ത പാക് റേഞ്ചറെ ഇന്ത്യയും മോചിപ്പിച്ചു. ഇന്നലെ രാവിലെ 10.30നാണ് അട്ടാരി അതിർത്തിയിൽ പാകിസ്ഥാൻ റേഞ്ചേഴ്സ് ഷായെ കൈമാറിയത്. പശ്ചിമബംഗാൾ സ്വദേശിയാണ്. മെഡിക്കൽ പരിശോധനയ്‌ക്ക് വിധേയനാക്കി. ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം കുടുംബത്തോടൊപ്പം വിടും. 40കാരനായ ഷാ 17 വർഷമായി ബി.എസ്.എഫിലുണ്ട്. ഏപ്രിൽ 23ന് പഞ്ചാബിലെ ഫിറോസ്‌പൂരിൽ കർഷകർക്ക് സംരക്ഷണം നൽകവെ അബദ്ധത്തിൽ അതിർത്തി ലംഘിക്കുകയായിരുന്നു.
നിരവധി ഫ്ളാഗ് മീറ്റിംഗുകൾ നടന്നെങ്കിലും പാകിസ്ഥാൻ മോചിപ്പിക്കാതെ ഒളിച്ചുകളി തുടർന്നു. ഷായെ അതിർത്തിയിൽ നിന്ന് മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാന് തിരിച്ചടി നൽകുന്നതിനിടെയാണ് പാക് റേഞ്ചർ ബി.എസ്.എഫിന്റെ പിടിയിലായത്.
ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനൊപ്പം നിന്ന തുർക്കിയിലേക്കും അസർബൈജാനിലുക്കുമുള്ള വിനോദ യാത്രകൾ ഇന്ത്യക്കാർ കൂട്ടത്തോടെ റദ്ദാക്കുകയാണ്. ഇതോടെ ഫ്ലൈറ്റ്, ഹോട്ടൽ ബുക്കിംഗുകൾ മേക്ക് മൈ ട്രിപ്പ് ഉൾപ്പെടെ പ്രമുഖ ഓൺലൈൻ യാത്രാ പ്ലാറ്റ്ഫോമുകൾ നിറുത്തിവച്ചു. ഇന്ത്യൻ സഞ്ചാരികൾ യാത്ര റദ്ദാക്കരുതെന്ന് തുർക്കി ടൂറിസം ഡിപ്പാർട്ട്മെന്റ് അഭ്യർത്ഥിച്ചു. തുർക്കിക്കെതിരെ സോഷ്യൽ മീഡിയയിലും പ്രതിഷേധം വ്യാപകമാണ്.
പാകിസ്ഥാന് ആയുധം നൽകുന്നവരെ ഒഴിവാക്കണം. റഷ്യ, അർമേനിയ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ തിരഞ്ഞെടുക്കണമെന്നാണ് ടൂർ ഓപ്പറേറ്റർമാർ പറയുന്നത്.
2024ൽ തുർക്കിയിലെത്തിയ ഇന്ത്യൻ സഞ്ചാരികൾ 3.3 ലക്ഷമാണ് . അസർബൈജാനിൽ 2.43 ലക്ഷവുമാണ്. ഇവിടെ ഇന്ത്യക്കാർ ചെലവഴിച്ചത് ₹ 3,000 കോടിയാണ്. പാകിസ്താൻ അനുകൂല നിലപാട് കാരണമാണ് കോടികൾ നഷ്ടമായത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ കൈക്കൊണ്ട നടപടികള്‍ പാകിസ്ഥാന് മേല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.. പാകിസ്ഥാന് ഏറ്റവും വലിയ പ്രഹരമായത് സിന്ധു നദീജല കരാര്‍ മരവിപ്പിച്ച ഇന്ത്യന്‍ തീരുമാനമാണ്. പാകിസ്ഥാന്റെ കിഴക്കന്‍ മേഖലയിലെ ജലലഭ്യതയെ ഇത് പൂര്‍ണമായും ബാധിച്ചു. സിന്ധു നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നുമുള്ള വെള്ളത്തെയാണ് പാകിസ്ഥാന്‍ കൃഷിക്കും കുടിവെള്ളത്തിനുമായി മുഖ്യമായി ആശ്രയിച്ചു വരുന്നത്. ഇന്ത്യയില്‍ ഉത്ഭവിച്ച് പാകിസ്ഥാനിലേക്ക് ഒഴുകുന്ന സിന്ധു നദിയിലെ ജലത്തിന്റെ ഉപയോഗത്തില്‍ വലിയ വിട്ടുവീഴ്ചയാണ് ഇന്ത്യ കരാര്‍ പ്രകാരം ചെയ്തിരുന്നത്.
പാകിസ്ഥാനിലെ പ്രധാന കാര്‍ഷിക കേന്ദ്രമായ പഞ്ചാബിലേക്ക് കൃഷിക്കാവശ്യമായ വെള്ളമെത്തുന്നതില്‍ പ്രധാന പങ്ക് സിന്ധു നദീജല കരാറിലൂടെയാണ്. ജലലഭ്യത കുറയുന്ന നിലയുണ്ടായാല്‍ പഞ്ചാബിലെ കാര്‍ഷിക മേഖല പ്രതിസന്ധിയിലാകും. സാമ്പത്തിക വെല്ലുവിളികള്‍ ഇതിനോടകം രൂക്ഷമായ പാകിസ്ഥാനില്‍ ഭക്ഷ്യ പ്രതിസന്ധി കൂടിയുണ്ടായാല്‍ ഭാവി അത്ര സുഖകരമായിരിക്കില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
സിന്ധു നദി, അതിന്റെ പോഷകനദികള്‍ എന്നിവയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സുപ്രധാന ഉടമ്പടിയാണ് സിന്ധു നദീജല കരാര്‍. വിഭജനത്തിനുശേഷം, പാകിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളത്തിന്റെ നിയന്ത്രണം ഇന്ത്യയിലായി. 1954 ല്‍ ലോകബാങ്ക് മധ്യസ്ഥത വാഗ്ദാനം ചെയ്തു. ആറ് വര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷം, 1960 സെപ്റ്റംബര്‍ 19 ന് സിന്ധു നദീജല കരാറില്‍ ഒപ്പുവച്ചു. ഉടമ്പടി പ്രകാരം, പടിഞ്ഞാറന്‍ നദികളായ ചെനാബ്, സിന്ധു എന്നിവയില്‍ നിന്നുള്ള ജലം പാകിസ്ഥാന് ലഭിച്ചു. കിഴക്കന്‍ നദികളായ സത്ലജ്, ബിയാസ്, രവി എന്നിവയില്‍ നിന്നുള്ള ജലത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും ലഭിച്ചു. നിശ്ചിത വ്യവസ്ഥകള്‍ക്കുള്ളില്‍ നിന്ന് ജലസേചനം, അനിയന്ത്രിതമായ ജലവൈദ്യുത ഉല്‍പ്പാദനം, കുടിവെള്ള വിതരണം, നാവിഗേഷന്‍ എന്നിവയ്ക്കായി ഇന്ത്യയ്ക്ക് പടിഞ്ഞാറന്‍ നദികളിലെ ജലം ഉപയോഗിക്കാമെന്നും കരാര്‍ വ്യക്തമാക്കുന്നു.
ഭക്ര-നംഗല്‍ അണക്കെട്ട്, രഞ്ജിത് സാഗര്‍ അണക്കെട്ട്, പോങ് അണക്കെട്ട്, നീണ്ട കനാല്‍ ശൃംഖല എന്നിവയിലൂടെ ഇന്ത്യ കിഴക്കന്‍ നദികളുടെ ഏതാണ്ട് മുഴുവന്‍ വിഹിതവും പ്രയോജനപ്പെടുത്തുന്നുണ്ട്.
ഉപയോഗത്തിനായി ഇന്ത്യയ്ക്ക് 18 ശതമാനം വെള്ളം നല്‍കിയിട്ടുണ്ട്. കരാര്‍ പ്രകാരം ഇന്ത്യ മൊത്തം വെള്ളത്തിന്റെ 10 ശതമാനം ഉപയോഗിക്കുന്നുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ഗതി മാറ്റാതെയും താഴെയുള്ള ജലനിരപ്പ് കുറയ്ക്കാതെയും പടിഞ്ഞാറന്‍ നദികളില്‍ ജലവൈദ്യുത പദ്ധതികള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യക്ക് ഉടമ്പടി അനുമതി നല്‍കുന്നു.
ഇന്ത്യയുടെ ആദ്യ പദ്ധതിയായ കിഷന്‍ഗംഗ 330 മെഗാവാട്ട് ജലവൈദ്യുത പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്ക വിഷയമായി മാറി. 2007 ല്‍ ഇന്ത്യ സിന്ധുവിന്റെ പോഷകനദിയായ കിഷന്‍ഗംഗ നദിയില്‍ അതായത് പാകിസ്ഥാനിലെ നീലം നദി പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങിയതാണ് പാകിസ്ഥാന്റെ എതിര്‍പ്പിന് കാരണം. പാകിസ്ഥാന്‍ ഈ വിഷയം ഹേഗിലെ ആര്‍ബിട്രേഷന്‍ കോടതിയില്‍ എത്തിച്ചു. 2013 ല്‍ ഇന്ത്യയ്ക്ക് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു. 2018 ല്‍ ഇന്ത്യ ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചു.
ഇന്ത്യ അടുത്തിടെ നിരവധി ജലവൈദ്യുത പദ്ധതികള്‍ക്ക് അനുമതി നല്‍കുന്ന നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ കിരു ജലവൈദ്യുത പദ്ധതി (624MW), ചെനാബില്‍ ക്വാര്‍ ജലവൈദ്യുത പദ്ധതി (560MW) എന്നിവയുമായി മുന്നോട്ടുപോകാന്‍ ഇന്ത്യ അനുമതി നല്‍കി. നേരത്തെ കിഷ്ത്വാറില്‍ പക്കല്‍ ദുല്‍ പദ്ധതി (1,000MW), റാറ്റില്‍ പദ്ധതി (850MW) എന്നിവയുടെ നിര്‍മ്മാണത്തിന് ഇന്ത്യ അനുമതി നല്‍കിയിരുന്നു.
സിന്ധു നദീതടം പാകിസ്ഥാന്റെ 25 ശതമാനം ജിഡിപിയെ പിന്തുണയ്ക്കുകയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പാകിസ്ഥാന്റെ 80 ശതമാനം കൃഷിഭൂമിയും സിന്ധു നദീതട സംവിധാനത്തില്‍ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ്. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനത്തിലധികം ആളുകള്‍ നേരിട്ടോ അല്ലാതെയോ ഇതിനെ ആശ്രയിക്കുന്നുണ്ട്. ലാഹോര്‍, കറാച്ചി, മുള്‍ട്ടാന്‍ തുടങ്ങിയ പ്രധാന നഗരങ്ങള്‍ക്ക് കുടിവെള്ളത്തിനും വ്യാവസായിക ആവശ്യങ്ങള്‍ക്കും ഈ സംവിധാനത്തില്‍ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്.
പഹൽഗാം ഭീകരാക്രമണത്ത പാകിസ്താന് പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചിരുന്നു. അതിലൊന്നാണ് സിന്ധുനദീജല കരാർ മരവിപ്പിച്ച തീരുമാനം. ഇന്ത്യയുടെ നീക്കം പാകിസ്താനിൽ വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയത്. പാകിസ്താനിലെ 24 കോടിയാളുകളുടെ ജീവനാഡിയാണ് സിന്ധുനദി. ഇന്ത്യൻ നീക്കത്തോട് വൈകാരികമായാണ് പാകിസ്താൻ പ്രതികരിച്ചത്.
സിന്ധു നദീജല കരാർ മരവിപ്പിക്കുമെന്ന ഇന്ത്യയുടെ തീരുമാനം നിയമവിരുദ്ധമായ നീക്കമാണെന്ന് പാകിസ്താൻ പറയുന്നു. ജലം പാകിസ്താന്റെ സുപ്രധാന ദേശീയ താൽപ്പര്യമാണെന്നും 24 കോടി ജനങ്ങളുടെ ജീവനാഡിയാണെന്നും പാകിസ്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. ലോകബാങ്ക് അടക്കമുള്ള ആഗോള സംഘടനകൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ സിന്ധു നദീജല കരാറിൽ നിന്ന് ഇന്ത്യയ്ക്ക് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്നും ഈ നീക്കത്തെ നിയമപരമായി ചോദ്യം ചെയ്യുമെന്നും പാകിസ്താൻ വ്യക്തമാക്കി.
ഇന്ത്യ സ്വീകരിച്ച നടപടികൾ വിലയിരുത്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിന് ശേഷമാണ് പാകിസ്താൻ നടപടികൾ വ്യക്തമാക്കി പ്രസ്താവനയിറക്കിയത്.
'ലോകബാങ്ക് മധ്യസ്ഥത വഹിച്ച, ഇരു രാജ്യങ്ങൾക്കും ബാധകമായ അന്താരാഷ്ട്ര കരാറാണിത്. ഏകപക്ഷീയമായി റദ്ദാക്കാൻ കരാറിൽ വ്യവസ്ഥയില്ല. ജലം പാകിസ്ഥാന്റെ സുപ്രധാന ദേശീയ താൽപ്പര്യവും 24 കോടി ജനങ്ങളുടെ ജീവനാഡിയുമാണ്. ജല ലഭ്യത എന്തു വിലകൊടുത്തും സംരക്ഷിക്കും. പാകിസ്താനവകാശപ്പെട്ട ജലത്തിന്റെ ഒഴുക്ക് തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമവും യുദ്ധപ്രഖ്യാപനമായി കണക്കാക്കുകയും പൂർണ്ണ ശക്തിയോടെ പ്രതികരിക്കുകയും ചെയ്യും'. പ്രസ്താവനയിൽ പറയുന്നു.
പുൽവാമ ആക്രമണത്തിന് ശേഷം മോശമായ ഇന്ത്യാ- പാക് ബന്ധം അതിലേറെ വഷളായിരിക്കുന്ന സാഹചര്യമാണ് പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉണ്ടായത്. പുൽവാമ ഭീകരാക്രമണത്തിന് ശേഷം പോലും ഇന്ത്യ നദീജല കരാറിൽ തീരുമാനമെടുത്തിരുന്നില്ല. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്താൻ അവസാനിപ്പിക്കുന്നതുവരെ കരാർ മരവിപ്പിക്കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.
ഇതോടെ സുല്ലിട്ട പാകിസ്താൻ സിന്ധു നദീജല കരാർ വ്യവസ്ഥകളിൽ ചർച്ചയാവാമെന്ന് നിലപാട് വ്യക്തമാക്കി. ഇന്ത്യയ്ക്കുള്ള എതിർപ്പും ചർച്ചയിൽ ഉന്നയിക്കാമെന്ന് പാകിസ്ഥാൻ അറിച്ചിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതാദ്യമായാണ് കരാർ വ്യവസ്ഥകളിൽ ചർച്ചയാകാമെന്ന് പാകിസ്ഥാൻ സമ്മതിക്കുന്നത്. കരാർ മരവിപ്പിച്ചത് ചോദ്യം ചെയ്തുള്ള കത്തിലാണ് പാകിസ്ഥാന്റെ നിർദേശമെന്നാണ് സൂചന. കരാർ പുതുക്കണമെന്ന ഇന്ത്യയുടെ ആവശ്യം നേരത്തെ പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല. പഹൽഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നാണ് പാകിസ്ഥാന്റെ ആവശ്യം.
ലോകബാങ്കിന്റെ മദ്ധ്യസ്ഥതയിൽ 1960 സെപ്‌തംബറിൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും തമ്മിലാണ് ഉടമ്പടി ഒപ്പിട്ടത്. ഒമ്പതുവർഷത്തോളം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് കരാർ യാഥാർത്ഥ്യമായത്.കരാർപ്രകാരം സിന്ധു, ഝലം, ചെനാബ് - പടിഞ്ഞാറൻ നദികൾ പാകിസ്ഥാന്. രവി, ബിയാസ്, സത്‌ലജ് - കിഴക്കൻ നദികൾ ഇന്ത്യയ്‌ക്ക്. അതിലെ ജലം ഇന്ത്യയ്‌ക്കും പാകിസ്ഥാനും ഒരുപോലെ പ്രധാനമാണ്.
സിന്ധു നദീജല കരാർ മരവിപ്പിച്ച ഇന്ത്യയുടെ നടപടി പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ ശരിക്കും ഉലയ്ക്കും. ഇന്ത്യ മുന്നറിയിപ്പ് നൽകാതിരുന്നാൽ നദിയിലെ വെള്ളപ്പൊക്കം ജലബോംബായി പാകിസ്ഥാനിൽ കനത്ത നാശം വിതയ്ക്കും. സിന്ധു നദി ടിബറ്റൻ മേഖലയിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യ വഴിയാണ് പാകിസ്ഥാനിലേക്ക് ഒഴുകുന്നത്. സിന്ധു നദീതടത്തെ അത്രയധികം ആശ്രയിക്കുന്ന രാജ്യമാണ് പാകിസ്ഥാൻ.
ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ ഭീഷണിയുമായി പാക് പ്രധാനമന്ത്രി രംഗത്തെത്തി. സിന്ധു നദീജലം തടഞ്ഞാല്‍ സൈനികമായി തിരിച്ചടിക്കുമെന്ന് ഷഹബാസ് ഷെരീഫ് പറഞ്ഞു. . സിന്ധു നദീജലം പാക്കിസ്ഥാന്‍റെ നിലനില്‍പ്പിന് അനിവാര്യമെന്നായിരുന്നു പ്രതികരണം. എന്നാലിതിന് ഇന്ത്യൻ പ്രധാനമന്ത്രി നൽകിയത് പുല്ലുവിലയാണ്.
ഇന്ത്യ സിന്ധുനദീജല ഉടമ്പടി മരവിപ്പിച്ചതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഭീഷണിയുമായി എത്തിയിരുന്നു. സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചതിലുള്ള അങ്കലാപ്പാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി പ്രകടിപ്പിച്ചത്. രാജ്യത്തിന്‍റെ നിലനില്‍പിന് സിന്ധുനദീജലം അനിവാര്യമാണ്. അത് തടഞ്ഞാല്‍ സൈനികമായി നേരിടാന്‍ മടിക്കില്ല എന്നാണ് പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍.
അതേസമയം, നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. പലയിടത്തും ഇന്നും വെടിവയ്പ്പുണ്ടായി. ഇന്ത്യയും ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ കുല്‍ഗാം, ഷോപ്പിയാന്‍, പുല്‍വാമ എന്നിവിടങ്ങളിലായി അഞ്ച് ഭീകരരുടെ വീടുകള്‍ ഭരണകൂടവും സേനയും ചേര്‍ന്ന് തകര്‍ത്തു.
ജമ്മു കശ്മീരില്‍ വ്യാപകമായി വീടുകള്‍ കയറിയിറങ്ങിയുള്ള തിരച്ചിലും തുടരുകയാണ്. കുല്‍ഗാമില്‍നിന്ന് ഭീകരബന്ധമുള്ള രണ്ട് യുവാക്കളെ ആയുധങ്ങളുമായി അറസ്റ്റ് ചെയ്തു. രാഷ്ട്രത്തെ രക്ഷിക്കാന്‍ എപ്പോഴും സജ്ജമാണെന്ന് പരിശീലന വീഡിയോ പോസ്റ്റ് ചെയ്ത് കരസേന പറഞ്ഞു.
കറാച്ചി തീരത്തോട് ചേര്‍ന്ന് പരിശീലനം നടത്താന്‍ നാവികസേനയും തീരുമാനിച്ചു. ഇന്ത്യക്കും പാക്കിസ്ഥാനും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് യു.എസ്. പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. മഞ്ഞുരുക്കത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ഇറാനും പ്രതികരിച്ചു. സൗദി വിദേശകാര്യ മന്ത്രി ഇന്ത്യ, പാക് വിദേശകാര്യമന്ത്രിമാരുമായി ഫോണില്‍ സംസാരിച്ചു
പാക്കിസ്ഥാനിലെ സമ്പദ് വ്യവസ്ഥയെ ഇപ്പോഴു ഫലഭൂയിഷ്മായി പിടിച്ച് നിര്‍ത്തുന്നത് സിന്ധു നദിയാണ്. പഞ്ചാബിലെ അഞ്ചു നദികളും ഇന്ത്യയിലൂടെ ഒഴുകി പാകിസ്ഥാനില്‍ വെച്ച് സിന്ധുവുമായി ചേര്‍ന്ന് ഒന്നിച്ച് ഒഴുകുകയാണ് ചെയ്യുന്നത്.
ഈ നദികളിലെ വെള്ളം പങ്ക് വെയ്‌ക്കുന്നതിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വര്‍ഷങ്ങളായി അന്താരാഷ്‌ട്ര കരാര്‍ ഉണ്ട്. കരാര്‍ പ്രകാരം സിന്ധുവിലെ 80%ജലം പാക്കിസ്താനുള്ളതാണ്.
ഈ സുപ്രധാന കരാറാണ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്.
പാക്കിസ്ഥാന്‍ നിരന്തരം പ്രകോപിപ്പിച്ചപ്പോള്‍ പോലും ഈ കരാര്‍ റദാക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നില്ല. ഡാമുകള്‍ അടച്ചാല്‍ ജലം ഒഴുക്കി കൊണ്ടുപോകാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നില്ല. ഡാം നിറഞ്ഞ് ഇന്ത്യയക്ക് തന്നെ ഭീഷണിയായി മാറുമായിരുന്നു.
മോദി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത ശേഷം ഡാമുകളില്‍ നിന്നും ജലം ഒഴുക്കി കൊണ്ടുപോകാന്‍ പ്രത്യേക കനാലുകളും ഉണ്ടാക്കി..
ഹിമാചല്‍ പ്രദേശിലും പഞ്ചാബിലുമായി അനേകം ഡാമുകളും തടയണകളും ഈ നദികളില്‍ ഇന്ത്യ പണിതുയര്‍ത്തിയിട്ടുണ്ട്… അടുത്ത കാലത്ത്, ജലം കൊണ്ടുപോകാന്‍ അനേകം പ്രത്യേക കനാലുകളും ഉണ്ടാക്കി.. ഏതെങ്കിലും കാരണവശാല്‍ ഡാമുകള്‍ക് ഷട്ടര്‍ ഇടേണ്ടി വന്നാല്‍ ജലം ഒഴിപ്പിക്കാന്‍ വേണ്ടി വളരെ ദീര്‍ഘ ദര്‍ശനത്തോടെ ചെയ്തതാണിത്…
മൂന്ന് യുദ്ധങ്ങള്‍ ഉണ്ടായപ്പോള്‍ പോലും നദീജല കരാര്‍ മരവിപ്പിച്ചിട്ടില്ല .മരവിപ്പിക്കാന്‍ കഴിയുമായിരുന്നില്ല, ഡാമുകള്‍ അടച്ചാല്‍ ജലം കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല, ഡാമുകള്‍ നിറഞ്ഞു കവിയുമായിരുന്നു.
ഇനി ഡാമുകള്‍ക്ക് ഷട്ടര്‍ വീഴും… ദിവസങ്ങള്‍ക്കകം പാക്കിസ്ഥാനില്‍ വന്‍ ജലക്ഷാമം രൂക്ഷമാകും… കൃഷി നശിക്കും, കുടിവെള്ളം കിട്ടാതെ ജനം സര്‍ക്കാരിനും സൈന്യത്തിനും നേരെ തിരിയും… സ്വന്തം ജനങ്ങളുടെ നേരെ വെടിവെക്കാന്‍ സൈന്യം നിര്‍ബന്ധിതരാകും…ഇന്ത്യയുടെ ഒരു വെടിയുണ്ടപോലും ചെലവാക്കാതെ, ഒരു തുള്ളി രക്തം പൊടിയാതെ പാക്കിസ്ഥാന്‍ എന്ന ചെകുത്താന്‍ രാജ്യം അവസാനിക്കാന്‍ പോവുകയാണ്.
മതം പറഞ്ഞ് വെടിവെച്ചവര്‍ക്ക് ഇങ്ങനെയാണ് തിരിച്ചടി നല്‍കേണ്ടത്. അവിടുത്തെ ജനങ്ങള്‍ തന്നെ ഈ മതതീവ്രവാദികളുടെ വിഷം ഇറക്കും. പാഠം പഠിപ്പിക്കും..കശ്മീര്‍ വിഷയം ശാശ്വതമായി പരിഹരിക്കാനുള്ള സുവര്‍ണാവസരമാണ് ഇന്ദിരാ ഗാന്ധി പാഴാക്കിയതെന്ന് ഏറെനാളായി പഴി പറയുന്നുണ്ട്. പാക് അധീന കശ്മീരിന്‍റെ 15000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശവും 90,000 പാക് യുദ്ധത്തടവുകാരും കൈവശമുണ്ടായിരിക്കേ രണ്ടും സ്വമേധയാ പാക്കിസ്ഥാന് തിരികെ നല്‍കി എന്നതാണ് ഇന്ദിരക്ക് സംഭവിച്ച വീഴ്ചയായി പറയുന്നത്. പാക്കിസ്ഥാന്‍റെ തനിനിറം തിരിച്ചറിയുന്നതിലും ആണവായുധശേഷി അടക്കം ആര്‍ജിക്കാനുള്ള അവരുടെ നീക്കം മുന്‍കൂട്ടി കണ്ട് നിലപാടെടുക്കുന്നതിലും ഇന്ദിര പരാജയപ്പെട്ടെന്ന് കരുതുന്നവരാണ് അധികവും. .
ഷിംല കരാര്‍ ഒപ്പിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞ് സുല്‍ഫിക്കര്‍ അലി ഭൂട്ടോയെ അട്ടിമറിച്ച് സൈനികമേധാവി ജനറല്‍ സിയാ ഉള്‍ ഹഖ് പാക്കിസ്ഥാനില്‍ അധികാരം പിടിക്കുകയും ഭൂട്ടോയെ തൂക്കിലേറ്റുകയും ചെയ്തത് ചരിത്രമാണ് . ഷിംല കരാര്‍ ഇന്ത്യയ്ക്കെതിരെ പലവട്ടം യുദ്ധം ചെയ്ത ഒരു രാജ്യവുമായുള്ള സമാധാനക്കരാറിന്‍റെ നിലവാരത്തിലുള്ള ഒന്നല്ല ഒരു സമാധാന പ്രസ്താവന മാത്രമാണെന്ന് വാദിക്കുന്നവരുണ്ട്. വിദ്വേഷപ്രചാരണം നടത്തില്ലെന്ന പ്രഖ്യാപനവും അതിര്‍ത്തി മാനിക്കുമെന്ന വ്യവസ്ഥയുമെല്ലാം പാക്കിസ്ഥാന്‍ എന്നും ലംഘിച്ചിട്ടേയുള്ളു. അതിര്‍ത്തി ലംഘിച്ചുള്ള കടന്നുകയറ്റങ്ങളും ഭീകരരെ കടത്തിവിടലും അവരെ ഉപയോഗിച്ചുള്ള നിഴല്‍യുദ്ധവും ആണവഭീഷണിയുമെല്ലാം ഇതില്‍ ചിലതുമാത്രം. അതായത് പാക്കിസ്ഥാന്‍ ഒരിക്കലും പാലിച്ചിട്ടില്ലാത്ത, മാനിച്ചിട്ടില്ലാത്ത ഒരു ഉടമ്പടിയാണ് അവര്‍ തന്നെ റദ്ദാക്കിയെന്ന് പ്രഖ്യാപിക്കുന്നത്. ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചിരുന്നതുമാണ്. പക്ഷേ സിന്ധു നദീജല കരാര്‍ അങ്ങനെയല്ല. അത് പാക്കിസ്ഥാന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. വെള്ളത്തില്‍ തൊട്ടാല്‍ യുദ്ധപ്രഖ്യാപനമായി കരുതുമെന്ന പാക്കിസ്ഥാന്‍റെ പ്രതികരണം തന്നെ അതിന് തെളിവ്.
ഷിംല കരാര്‍ ഒപ്പിട്ട കാലത്തെ ഇന്ത്യയല്ല ഇന്ന്. ഇന്നത്തെ ഇന്ത്യയെ വെല്ലുവിളിക്കാന്‍ പാക്കിസ്ഥാന്‍റെ പക്കല്‍ ആകെയുള്ളത് ആണവായുധം മാത്രമാണ്. ആഗോളസ്വാധീനത്തിലോ സൈനികശേഷിയിലോ സാമ്പത്തികശേഷിയിലോ സാമൂഹ്യപുരോഗതിയിലോ ഇന്ത്യയുടെ ഏഴയലത്തില്ലാത്ത അവര്‍ക്ക് അത്തരം സാഹസികതകള്‍ക്ക് മുതിരാന്‍ അത്രവേഗം കഴിയുകയുമില്ല. ഭീകരരെ ഉപയോഗിച്ചുള്ള നിഴല്‍യുദ്ധം നയമായി കൊണ്ടുനടക്കുന്ന സമീപനം മാറ്റാതെ, രാഷ്ട്രീയനേതൃത്വത്തിന് പട്ടാളനേതൃത്വത്തിനുമേല്‍ നിയന്ത്രണമില്ലാതെ പാക്കിസ്ഥാന് മാറാനുമാവില്ല. അടുത്തെങ്ങും അത്തരമൊരു അല്‍ഭുതം പ്രതീക്ഷിക്കേണ്ടതുമില്ല.
കഴിഞ്ഞ നൂറ്റാണ്ടിലെ സാഹചര്യങ്ങള്‍ വച്ചുനോക്കിയാല്‍ വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമുണ്ടെന്ന് തോന്നാം. പക്ഷേ 1998ല്‍ ഇരുരാജ്യങ്ങളും ആണവായുധശേഷി പ്രഖ്യാപിച്ചശേഷം ശാക്തിക ബലാബലത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. അതുകൊണ്ടുതന്നെ ബംഗ്ലാദേശ് യുദ്ധത്തിലെ തോല്‍വിക്കുശേഷവും ഇന്ത്യയുമായി സൈനികശേഷിയില്‍ തുല്യത കൈവരിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങള്‍ അവസാനിക്കില്ലെന്ന് ഉറപ്പായിരുന്നു. അങ്ങനെ തന്നെയാണ് സംഭവിച്ചതും.
ഒരു യുദ്ധത്തിലും ഇന്ത്യ ഇന്നേവരെ തൊടാതിരുന്ന സിന്ധു നദീജല കരാര്‍ ഇന്ത്യ റദ്ദാക്കി. തൊട്ടുപിന്നാലെ ചരിത്രപ്രാധാന്യമുള്ള ഷിംല കരാറില്‍ നിന്ന് പാക്കിസ്ഥാനും പിന്മാറി. ഇതിനൊപ്പം മറ്റ് പല നിര്‍ണായക തീരുമാനങ്ങളും പ്രഖ്യാപിച്ചെങ്കിലും ഈ രണ്ട് കരാറുകളുടെ റദ്ദുചെയ്യല്‍ ഇന്ത്യ–പാക് ബന്ധത്തെ എല്ലാ തലത്തിലും സ്വാധീനിക്കും. പഹല്‍ഗാം ആക്രമണം സൃഷ്ടിച്ച രോഷം മാറ്റിവച്ച്, ഏറ്റവും നിഷ്പക്ഷമായി വിലയിരുത്തിയാല്‍പ്പോലും ഈ തീരുമാനങ്ങള്‍ പാക്കിസ്ഥാനെയാണ് ഏറ്റവും ബാധിക്കുക. സിന്ധു നദീജല കരാറില്‍ ഉള്‍പ്പെട്ട നദികളെയും അതിലെ ജലത്തെയും ആശ്രയിച്ചാണ് പാക്കിസ്ഥാന്‍റെ നിലനില്‍പ്പ്. ജനജീവിതത്തെ നേരിട്ട് ബാധിക്കുന്നതല്ലെങ്കില്‍പ്പോലും ഷിംല കരാറിന്‍റെ പ്രാധാന്യവും ഒട്ടും കുറവല്ല.
ഏതായാലും സിന്ധുകലാപം പാകിസ്ഥാനിൽ ആഭ്യന്തര കലാപത്തിന് വഴിതെളിക്കുമെന്നാണ് നയതന്ത്രവിദഗ്ദ്ധർ കരുതുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങൾ തന്നെ പാകിസ്താനെ അട്ടിമറിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്. പാകിസ്താന്റെ നാളുകൾ എണ്ണപ്പെട്ടതായി
മോദിക്ക് കൃത്യമായി അറിയാം.
https://www.facebook.com/Malayalivartha