Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

പഹല്‍ഗാം ഭീകരാക്രമണവും ഓപറേഷന്‍ സിന്ദൂറും... വിദേശരാജ്യങ്ങളില്‍ വിശദീകരിക്കാന്‍ കേന്ദ്രത്തിന്റെ പത്തംഗ സംഘം

17 MAY 2025 07:12 AM IST
മലയാളി വാര്‍ത്ത

വിദേശരാജ്യങ്ങളില്‍ പഹല്‍ഗാം ഭീകരാക്രമണത്തെയും ഓപറേഷന്‍ സിന്ദൂറിനെയും തുടര്‍ന്നുള്ള നിര്‍ണായക നയതന്ത്ര നീക്കത്തില്‍ ഇന്ത്യയുടെ നിലപാട് ധരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി സംഘത്തെ അയക്കുന്നു.മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍, സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോണ്‍ ബ്രിട്ടാസ്, മുന്‍ വിദേശകാര്യ സഹമന്ത്രിയും ബി.ജെ.പി നേതാവുമായ വി. മുരളീധരന്‍ തുടങ്ങിയവര്‍ കേരളത്തില്‍നിന്ന് സംഘത്തിലുണ്ടാകും.

കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവാണ് സര്‍വകക്ഷി സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.പിമാരെ ഇക്കാര്യം നേരില്‍ വിളിച്ചറിയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് ശശി തരൂരിന് പുറമെ മനീഷ് തിവാരി, അമര്‍ സിങ്, സല്‍മാന്‍ ഖുര്‍ശിദ് എന്നിവര്‍ കൂടി സംഘത്തിലുണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

അസദുദ്ദീന്‍ ഉവൈസി (എ.ഐ.എം.ഐ.എം), സുദീപ് ബന്ദോപാധ്യായ (തൃണമൂല്‍), കനിമൊഴി (ഡി.എം.കെ), സഞ്ജയ് ഝാ (ജെ.ഡി.യു), പ്രിയങ്ക ചതുര്‍വേദി (ശിവസേന ഉദ്ധവ് താക്കറെ), വിക്രംജിത് സാഹ്നി (ആം ആദ്മി പാര്‍ട്ടി), സുസ്മിത് പത്ര (ബിജു ജനതാദള്‍), സുപ്രിയ സുലെ (എന്‍.സി.പി ശരത് പവാര്‍) എന്നിവരും ഇന്ത്യക്കായുള്ള നയതന്ത്ര ദൗത്യത്തിനുണ്ട്. ദക്ഷിണ കൊറിയ, ജപ്പാന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള സംഘത്തെ സല്‍മാന്‍ ഖുര്‍ശിദും യൂറോപ്പിലേക്കും പശ്ചിമേഷ്യയിലേക്കുമുള്ള സംഘത്തെ മനീഷ് തിവാരിയും നയിക്കുമെന്നും ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (16 minutes ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (59 minutes ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (2 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (2 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (2 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (2 hours ago)

മറുപടിയുമായി പിണറായി വിജയൻ  (3 hours ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൊജ്തബ ഖമേനി കോമയില്‍;  (3 hours ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (3 hours ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (3 hours ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (3 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (4 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (4 hours ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (4 hours ago)

Malayali Vartha Recommends