Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ഇന്ത്യൻ വാരിയർ ... ഒരുത്തനേം നിലംതൊടീക്കില്ല.. ശക്തമായ ചുവടുവെപ്പുകളുമായി ഇന്ത്യന്‍ വ്യോമസേന. ചൈനയും പാക്കും നടുങ്ങി വിറച്ചു !!

20 MAY 2025 06:11 PM IST
മലയാളി വാര്‍ത്ത


ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാൻ. ലോക സൈനിക ശക്തിയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാൻ പന്ത്രണ്ടും. സൈനികരുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.

2025-26 ലെ ഇന്ത്യയുടെ പ്രതിരോധ ബഡ്ജറ്റ് 6.8 ലക്ഷം കോടി രൂപയായി (79 ബില്യൺ ഡോളർ) നിശ്ചയിച്ചിട്ടുണ്ട്. ഇത് മുൻ സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റിനേക്കാൾ 9.5 ശതമാനം കൂടുതലാണ്. പാകിസ്ഥാനേക്കാൾ 8,01,550 സൈനികർ ഇന്ത്യയ്‌ക്ക് കൂടുതലായുണ്ട്. ഇരുരാജ്യങ്ങൾക്കും ആണവായുധവും ബാലിസ്റ്റിക് മിസൈലുമുണ്ട്. ഇന്ത്യയുടെ അഗ്നി- 5 മിസൈലിന് 5,200 കിലോമീറ്ററാണ് പ്രഹരശേഷി. പാകിസ്ഥാന്റെ ദീർഘറേഞ്ച് മിസൈൽ ഷഹീൻ- 3ന് 2,750 കിലോമീറ്ററാണ് റേഞ്ച്. ഇന്ത്യൻ വ്യോമസേനയുടെ പക്കൽ അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങളും സുഖോയ്,​ തേജസ് ഫൈറ്റർ വിമാനവുമുണ്ട്. പാക് സേനയ്‌ക്ക് ചെറിയ യുദ്ധവിമാനങ്ങളായ ജെ.എഫ്- 17 തണ്ടർ, എഫ്- 16 തുടങ്ങിയവയാണുള്ളത്.

 

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം അതിര്‍ത്തിയില്‍ കനത്ത വ്യോമാക്രമണങ്ങളായിരുന്നു നടന്നിരുന്നത്. ദീര്‍ഘദൂര/ഹ്രസ്വദൂര മിസൈലുകളും ആളില്ലാ ഡ്രോണുകളും ഉപയോഗിച്ചുള്ള ഈ ആക്രമണങ്ങള്‍ ഭാവിയിലെ യുദ്ധങ്ങളില്‍ വ്യോമാതിര്‍ത്തിയിലെ ഇന്ത്യയുടെ മേല്‍ക്കോയ്മയുടെ പ്രാധാന്യം എത്രത്തോളമാണെന്ന് അടിവരയിടുന്നത് കൂടെയാണ്. ശത്രുക്കളെ ആകാശത്ത് വെച്ച് തന്നെ ലക്ഷ്യം വെക്കുന്നതിനുള്ള ശേഷി വര്‍ദ്ധിപ്പിക്കേണ്ടതിന്റെ അനിവാര്യതയെയും ഈ സംഭവങ്ങള്‍ എടുത്ത് കാണിക്കുന്നുണ്ട്. ഈ നിര്‍ണായക ഘട്ടത്തില്‍, വ്യോമാതിര്‍ത്തിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുള്ള ശക്തമായ ചുവടുവെപ്പുകളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന്‍ വ്യോമസേന. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അത്യാധുനിക സാങ്കേതികവിദ്യകളാണ് ഇതിന് കരുത്ത് പകരുന്നത്. ഇതില്‍ പ്രധാനമാണ് എച്ച്എഎല്‍ കോംബാറ്റ് എയര്‍ ടീമിംഗ് സിസ്റ്റവും (സിഎടിഎസ്) പുതിയ എല്‍സിഎ മാര്‍ക്ക് 1എ (Mk1A) യുദ്ധവിമാനങ്ങളുടെ വരവും. മനുഷ്യരില്ലാത്ത ഒരു ‘ക്രൂ വിമാനം’ ആണ് എച്ച്എഎൽ CATS വാരിയർ. ഭൂമിയിലെ റൺവേകളിൽ നിന്നും വിമാനവാഹിനിക്കപ്പലുകളിൽ നിന്നും സ്വയം പറന്നുയരാനും സുരക്ഷിതമായി തിരിച്ചിറങ്ങാനും ഇതിന് സാധിക്കും.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ ഫ്യൂച്ചറിസ്റ്റിക് അൺമാൻഡ് വിംഗ്മാൻ ഡ്രോൺ ഡെമോൺസ്ട്രേറ്ററായ കോംബാറ്റ് എയർ ടീമിംഗ് സിസ്റ്റം (CATS) വാരിയർ, ബെംഗളൂരുവിൽ നടക്കുന്ന എയ്‌റോ ഇന്ത്യ 2025 ൽ ശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു .ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷിയിലെ ഒരു സുപ്രധാന നാഴികക്കല്ല് എന്ന് അടയാളപ്പെടുത്തിക്കൊണ്ട്, ഈ അൺമാൻഡ് കോംബാറ്റ് ഏരിയൽ വെഹിക്കിളിന്റെ (UCAV) പൂർണ്ണ തോതിലുള്ള ഒരു പ്രോട്ടോടൈപ്പ് അനാച്ഛാദനം ചെയ്തു.

കോംബാറ്റ് എയര്‍ ടീമിംഗ് സിസ്റ്റം (CATS) എന്നത് ഒരു ഫ്യൂച്ചറിസ്റ്റിക് ആളില്ലാ വിംഗ്മാന്‍ ഡ്രോണ്‍ സംവിധാനമാണ്. നിരീക്ഷണം നടത്തുക, ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുക, നിര്‍ണായക ലക്ഷ്യങ്ങളെ അതിവേഗം ആക്രമിക്കുക തുടങ്ങി വിവിധ സങ്കീര്‍ണ്ണമായ ദൗത്യങ്ങള്‍ സ്വയം നിര്‍വഹിക്കാന്‍ ഇതിന് കഴിയും. ലോകോത്തര ഡ്രോണുകളായ ബോയിംഗ് ഗോസ്റ്റ് ബാറ്റ് പോലുള്ള ‘വിംഗ്മാന്‍’ ഡ്രോണുകള്‍ക്ക് സമാനമായ ശേഷികളോടെയാണ് എച്ച്എഎല്‍ CATS വാരിയറിനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഈ ഡ്രോണിന്റെ ഏറ്റവും നൂതനമായ സവിശേഷതകളില്‍ ഒന്ന്, ഒരു മദര്‍ഷിപ്പ് വിമാനം ഉപയോഗിച്ച് ഇതിനെ നിയന്ത്രിക്കാന്‍ കഴിയും എന്നതാണ്. അപകടകരമായ ദൗത്യങ്ങളില്‍ മനുഷ്യ ജീവന് ഭീഷണിയാകാതെ ഡ്രോണുകളെ മുന്‍ നിരയില്‍ വിന്യസിക്കാനും ഇത് സഹായിക്കും.

കൂടാതെ, ദൗത്യങ്ങള്‍ക്ക് ശേഷം കേടുപാടുകള്‍ കൂടാതെ താവളത്തിലേക്ക് തിരികെ വരാനും ഇതിന് ശേഷിയുണ്ട്. ഈ സവിശേഷത ഡ്രോണിനെ ഒന്നിലധികം തവണ യുദ്ധങ്ങളില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നു. ഉയര്‍ന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളില്‍, ആവശ്യമെങ്കില്‍, നിര്‍ണായക ലക്ഷ്യങ്ങളില്‍ പോലും കൃത്യമായി ഇടിച്ചു കയറി ലക്ഷ്യം പൂര്‍ത്തിയാക്കാനും ഇവയ്ക്ക് കഴിയും. ശത്രുക്കളുടെ റഡാറുകളെ കബളിപ്പിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ, ആന്തരികമായി ആയുധങ്ങള്‍ വഹിക്കാനുള്ള കഴിവ്, നൂതന ഏവിയോണിക്‌സ് സംവിധാനങ്ങള്‍ എന്നിവ ഈ ഡ്രോണിലുണ്ട്. മനുഷ്യരില്ലാത്ത ഒരു ‘ക്രൂ വിമാനം’ ആണ് എച്ച്എഎല്‍ CATS വാരിയര്‍. ഭൂമിയിലെ റണ്‍വേകളില്‍ നിന്നും വിമാനവാഹിനിക്കപ്പലുകളില്‍ നിന്നും സ്വയം പറന്നുയരാനും സുരക്ഷിതമായി തിരിച്ചിറങ്ങാനും ഇതിന്റെ സ്വയംഭരണ വിഭാഗം പ്രാപ്തമാക്കും.

നിലവില്‍ വ്യോമസേനയുടെ ഭാഗമായ തേജസ്, സുഖോയ് 30 MKI, ജാഗ്വാര്‍ തുടങ്ങിയ ശക്തമായ കോംബാറ്റ് പ്ലാറ്റ്ഫോമുകളുമായി CATS വാരിയറിനെ ഉടന്‍ തന്നെ സംയോജിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വ്യോമസേനയുടെ പോരാട്ട ശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കും. അതേസമയം, ഇന്ത്യയുടെ വ്യോമ ശക്തിക്ക് കരുത്തേകുന്ന മറ്റൊരു സുപ്രധാന മുന്നേറ്റമാണ് ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) തേജസ് എംകെ1എ വിമാനങ്ങളുടെ വിതരണം. പൊതുമേഖലാ സൈനിക വിമാന നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍), ഈ വര്‍ഷം ഇന്ത്യന്‍ വ്യോമസേനയ്ക്ക് 12 എല്‍സിഎ എംകെ1എ യുദ്ധവിമാനങ്ങള്‍ കൈമാറുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.


അമേരിക്കന്‍ ടെക് ഭീമനായ ജിഇയില്‍ നിന്ന് ആവശ്യമായ എഞ്ചിനുകള്‍ ലഭ്യമായി തുടങ്ങിയതോടെയാണ് ഈ വിതരണം സാധ്യമാകുന്നത്. ഏറ്റവും പുതിയ സാങ്കേതികവിദ്യകളോടെ നിര്‍മ്മിച്ച എല്‍സിഎ എംകെ1എ വിമാനങ്ങള്‍ വ്യോമസേനയുടെ പോരാട്ട ശേഷിക്ക് വലിയ മുതല്‍ക്കൂട്ടാകും. അത്യാധുനിക CATS വാരിയര്‍ ഡ്രോണുകളുടെ വികസനവും എല്‍സിഎ എംകെ1എ വിമാനങ്ങളുടെ വരവും സമീപകാല സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ പ്രതിരോധ ശേഷിക്ക് പുതിയ മാനം നല്‍കുന്നുണ്ടെന്നത് വ്യക്തമാണ്. വ്യോമ യുദ്ധങ്ങളില്‍ മുന്‍തൂക്കം നേടുന്നതിനും ഭാവിയിലെ വെല്ലുവിളികളെ നേരിടാനും ഈ മുന്നേറ്റങ്ങളിലൂടെ ഇന്ത്യ കൂടുതല്‍ സജ്ജമാവുകയാണ്. വ്യോമാതിര്‍ത്തിയുടെ സുരക്ഷയില്‍ ഇന്ത്യയുടെ ആധിപത്യം വ്യക്തമാക്കുന്നതാണ് ഈ തന്ത്രപരമായ നീക്കങ്ങള്‍.

കരസേന, നാവികസേന, വ്യോമസേന എന്നിവയാണ് ഇന്ത്യയിലെ പ്രമുഖ സേനകള്‍. ഇന്ത്യന്‍ വ്യോമാതിര്‍ത്തി സുരക്ഷിതമാക്കുകയും സായുധ സംഘട്ടനങ്ങളില്‍ വ്യോമയുദ്ധം നടത്തുകയും ചെയ്യുക എന്നതാണ് ഇവരുടെ ലക്ഷ്യം. നേരത്തെ, 1950 മുതല്‍, പാക്കിസ്ഥാനുമായി നാല് യുദ്ധങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന പങ്കാളികളായിട്ടുണ്ട്. ഓപ്പറേഷന്‍ വിജയ്, ഓപ്പറേഷന്‍ മേഘദൂത്, ഓപ്പറേഷന്‍ കാക്റ്റസ്, ഓപ്പറേഷന്‍ പൂമലൈ എന്നിവയാണ് വ്യോമസേന ഏറ്റെടുത്ത മറ്റ് പ്രധാന പ്രവര്‍ത്തനങ്ങള്‍. ശത്രുസൈന്യവുമായുള്ള ഇടപെടലിനപ്പുറം വ്യോമസേനയുടെ ദൗത്യം കൂടുതല്‍ വികസിക്കുന്നു, ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന ദൗത്യങ്ങളില്‍ വ്യോമസേന പങ്കെടുക്കുന്നു എന്നതൊക്കെയാണ് പ്രധാനമായും ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യങ്ങള്‍. രാജ്യത്തിന്റെ രാഷ്ട്രപതിയാണ് വ്യോമസേനയുടെ സുപ്രീം കമാന്‍ഡര്‍ പദവി വഹിക്കുന്നത്. 2025 ജനുവരി 1 ലെ കണക്കനുസരിച്ച് നിലവില്‍ 135,000 ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ വ്യോമസേനയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് ശത്രുക്കള്‍ കൃത്യമായി മനസിലാക്കിയ തിരിച്ചടികള്‍ തന്നെയായിരുന്നു പഹല്‍ഗാമിന് ശേഷം ഇന്ത്യ കാഴ്ച്ച വെച്ചത്..!

ഇന്ത്യയോട് മുട്ടാന്‍ പോന്ന ആയുധശേഖരമോ ശേഷിയോ പാകിസ്ഥാനില്ല … പാകിസ്ഥാനെ തരിപ്പണമാക്കാന്‍ അതിര്‍ത്തി കടക്കേണ്ട ആവശ്യം പോലുമില്ല ഇന്ത്യന്‍ ആര്‍മിക്ക്…

രാജ്യാന്തര സൈനിക ശേഷിയില്‍ പന്ത്രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട പാകിസ്ഥാന് ഉഗ്രശേഷിയോടെ നാലാം സ്ഥാനത്ത് ശക്തരായി തുടരുന്ന ഇന്ത്യയെ നേരിടുക പ്രയാസമാണെന്ന് പറയേണ്ട കാര്യമില്ലല്ലോ.. പതിനാലു ലക്ഷത്തിലധികമാണ് ഇന്ത്യയുടെ സജീവ സൈനികര്‍ പാകിസ്ഥാനില്‍ ഇത് ആറലക്ഷം മാത്രമാണ് എന്നോര്‍ക്കണം. പതിനൊന്ന് ലക്ഷത്തിലധികം റിസര്‍വ് സൈനികരും 25 ലക്ഷത്തിലധികം അര്‍ധസൈനിക വിഭാഗമുള്ള നമ്മുടെ രാജ്യത്തിന് പാകിസ്ഥാന് ഒരു എതിരാളി തന്നെയല്ല…

ടി 90 ഭീഷ്മ, അര്‍ജുന്‍ ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, പീരങ്കിരള്‍, റോക്കറ്റ് പ്രൊജക്ടറുകള്‍ പാകിസ്ഥാന്‍ താങ്ങില്ല… ഇന്ത്യന്‍ കരസേനയാണ് ഇന്ത്യന്‍ പ്രതിരോധത്തിന്റെ പ്രധാന ശക്തി.. ഇന്ത്യന്‍ വ്യോമസേനയുടെ പ്രധാന നാഴികക്കല്ലായി റാഫേല്‍ വിമാനങ്ങള്‍.. 36 റാഫേലുകള്‍ അംബാലയിലെയും ഹാശിമാരയിലെയും വ്യോമതാവളങ്ങളില്‍ സുസജ്ജമാണ്.

തദ്ദേശീയമായി നിര്‍മിച്ച തേജസ് എംകെ വിമാനങ്ങള്‍ തൊട്ടുപിന്നിലുണ്ട്. തീര്‍ന്നില്ല സു -30എംകെഐ വിമാനങ്ങള്‍ നവീകരിക്കാനുള്ള തയ്യാറെടുപ്പിലുമാണ്.. ഇനിയും കരുത്ത് ഇരട്ടിയാക്കാന്‍ 293 യുദ്ധക്കപ്പലുകളുള്ള നാവികസേന കഴിഞ്ഞദിവസം ശക്തിയെന്തെന്ന് പാകിസ്ഥാന് കാട്ടികൊടുത്തിരുന്നു.

ഐഎന്‍എസ് വിക്രമാദിത്യ, ഐഎന്‍എസ് വിക്രാന്ത്, 18 അന്തര്‍വാഹിനികള്‍… വിമാനവാഹിനിക്കപ്പലുകളോ ഡിസ്‌ട്രോയറുകളോ ഇല്ലാത്ത പാകിസ്ഥാന് ചിന്തിക്കാന്‍ കഴിയുന്നതിന് അപ്പുറമാണ് ഇന്ത്യ… ആണവശേഖരം വേറെയും. കര, വ്യോമ, നാവിക ശക്തി മാത്രമല്ല.. ആണവ, സൈബര്‍, ബഹിരാകാശ മേഖലയിലും പാകിസ്ഥാന് ഊഹിക്കാവുന്നതിലും അതിശക്തമാണ് ഇന്ത്യ…

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (30 minutes ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (40 minutes ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (48 minutes ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (1 hour ago)

മറുപടിയുമായി പിണറായി വിജയൻ  (1 hour ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

മൊജ്തബ ഖമേനി കോമയില്‍;  (1 hour ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (1 hour ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (1 hour ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (2 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (2 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (3 hours ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (3 hours ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (3 hours ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends