Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇന്ത്യയുടെ സുദർശൻ ചക്ര പിരിവെട്ടി അമേരിക്കയും.. യു എസിന് 175 ബില്യന്റെ 'ഗോൾഡൻ ഡോം.

21 MAY 2025 11:41 AM IST
മലയാളി വാര്‍ത്ത

More Stories...

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

സങ്കടക്കാഴ്ചയായി... കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരുക്ക്

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും

തമിഴ്നാടിന്റെ വികസനത്തിനായി മുഖ്യമന്ത്രി വിജയ്‌ക്കൊപ്പം ചേർന്നുപ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...

ഡല്‍ഹി-ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിത്തം

ഇന്നത്തെ കാലത്ത് എല്ലാ രാജ്യങ്ങളും അവരുടെ പ്രതിരോധ മേഖലയില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഏറ്റവും മികച്ച നിലവാരമുള്ള മിസൈല്‍ പ്രതിരോധ സംവിധാനം ഒരുക്കുന്നതിനാണ്. ഇസ്രയേലിന്റെ അയണ്‍ഡോം സംവിധാനവും ഇന്ത്യയുടെ സുദര്‍ശന്‍ ചക്രയും എല്ലാം അവയുടെ മികവ് ഫലപ്രദമായി തെളിയിച്ചതുമാണ്. ഈ സാഹചര്യത്തിലാണ് അമേരിക്ക അവരുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയത്.

ഇതിന്റെ വിശദാംശങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുറത്തു വിട്ടിരിക്കുകയാണ്. ഗോള്‍ഡന്‍ ഡോം എന്നാണ് ഈ സംവിധാനത്തിന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഇതിന് പേരിട്ടിരിക്കുന്നത്. ഇതിന്റെ ഡിസൈന്‍ തയ്യാറായിട്ടുണ്ടെന്നാണ് ട്രംപ് വ്യക്തമാക്കിയത്. തന്റെ പ്രസിഡന്റ് കാലാവധി കഴിയുന്നതിന് മുമ്പ് ത്ന്നെ ഇത് പ്രവര്‍ത്തനസജ്ജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം ജനുവരിയില്‍ രണ്ടാം വട്ടം പ്രസിഡന്റായി വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെ, ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ ഉള്‍പ്പെടെ അമേരിക്കക്ക് നേരേ ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള ഭീഷണികളെ നേരിടാന്‍ സംവിധാനം ഒരുക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

 

പുതിയ ബജറ്റില്‍ ബില്ലില്‍ 25 ബില്യണ്‍ ഡോളറാണ് പ്രാരംഭ തുകയായി നീക്കിവച്ചിട്ടുള്ളത്. എന്നാല്‍ ഇതിന് ഇതില്‍ കൂടുതല്‍ ചെലവ് വരുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. അമേരിക്കന്‍ പ്രതിരോധ സേനയുടെ നിലവിലുള്ള സംവിധാനങ്ങള്‍ക്ക് എതിരാളികളുടെ കൈവശമുള്ള അത്യാധുനിക ആയുധങ്ങളുമായി പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് വിദഗ്ധര്‍ നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു. സ്‌പേസ് ഫോഴ്‌സ് ജനറല്‍ മൈക്കല്‍ ഗ്വെറ്റ്‌ലിന്‍ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവില്‍ സ്‌പേസ് ഫോഴ്‌സിലെ സ്‌പേസ് ഓപ്പറേഷന്‍സ് വൈസ് ചീഫ് ജനറല്‍ ഇദ്ദേഹമാണ്. രണ്ടാം തവണ പ്രസിഡന്റായി അധികാരമേറ്റ് ഏഴ് ദിവസത്തിനുള്ളില്‍, വ്യോമാക്രമണങ്ങളെ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ഒരു സംവിധാനം ഒരുക്കാന്‍ പദ്ധതി സമര്‍പ്പിക്കാന്‍ ട്രംപ് പ്രതിരോധ വകുപ്പിനോട് ഉത്തരവിട്ടിരുന്നു. ഇപ്പോഴും അമേരിക്ക വ്യോമാക്രമണം തടയാന്‍ പൂര്‍ണമായും സജ്ജമല്ല എന്ന കാര്യം വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്നലെ ഓവല്‍ ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയില്‍ ട്രംപ്, കര, കടല്‍, ബഹിരാകാശം എന്നിവയിലുടനീളം ഏറ്റവും നൂതനമായ പുതിയ തലമുറ സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന സംവിധാനമായിരിക്കും വ്യോമ പ്രതിരോധത്തിനായി ഒരുക്കുക എന്ന് അറിയിച്ചു. ബഹിരാകാശത്ത് സ്ഥാപിക്കുന്ന സെന്‍സറുകളും ഇന്റര്‍സെപ്റ്ററുകളും ഉള്‍പ്പെടുന്നു. ഈ സംവിധാനത്തിന്റെ ഭാഗമാകാന്‍ കാനഡ താല്‍പ്പര്യം പ്രകടിപ്പിച്ചതായും അദ്ദേഹം അറിയിച്ചു.

 

 

ഈ വര്‍ഷം ആദ്യം വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച അന്നത്തെ കനേഡിയന്‍ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍ പദ്ധതിയില്‍ പങ്കെടുക്കാന്‍ കാനഡയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചിരുന്നു. ഇതെല്ലാം ദേശീയ താല്‍പ്പര്യത്തിന് വേണ്ടിയാണെന്നും ട്രംപ് പറഞ്ഞു. ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകള്‍ തടയാന്‍ പോലും ഗോള്‍ഡന്‍ ഡോമിന് കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു. ഇസ്രയേലിന്റെ അയണ്‍ഡോമില്‍ നിന്നാണ് അമേരിക്ക ഇക്കാര്യത്തില്‍ പ്രഛോദനം ഉള്‍ക്കൊണ്ടത്. എന്നാല്‍ ഗോള്‍ഡന്‍ഡോം ഇതിന്റെ എത്രയോ മടങ്ങ് വലിപ്പമുള്ളതായിരിക്കും. ആരംഭഘട്ടത്തില്‍ ഇതിനായി ഇരുപത്തിയഞ്ച് ബില്യണ്‍ ഡോളറാണ് മാറ്റി വെച്ചിരിക്കുന്നത് എങ്കിലും മൊത്തത്തില്‍ 175 ബില്യണ്‍ ഡോളര്‍ ചെലവാകും എന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (33 minutes ago)

ബ്രേക്കിങ് ബാഡ് എന്ന ജനപ്രിയ ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നടൻ ആർജെ മിറ്റി അന്തരിച്ചു...  (49 minutes ago)

കണ്ണീർക്കാഴ്ചയായി... തിരൂരിൽ മക്കളോടൊപ്പം സ്കൂട്ടറിൽ പോക​വേ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം, രണ്ട് കുട്ടികൾ പരുക്കേറ്റ് ആശുപത്രിയിൽ  (1 hour ago)

ജന്തർ മന്ദറിൽ അപ്രതീക്ഷിത പ്രതിഷേധം നടത്തി സിജെപി... പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്  (1 hour ago)

തൃശൂരിൽ കാർ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് പരിക്ക്  (1 hour ago)

അരവണ നിർമ്മാണം ഇന്ന് പുനരാരംഭിക്കും... ശബരിമല അരവണ പ്ളാന്റിന്റെ അറ്റകുറ്റപ്പണി പൂർത്തിയായി....  (1 hour ago)

മുതിർന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ബിൽ സർക്കാർ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും...  (1 hour ago)

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു...  (1 hour ago)

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (2 hours ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (2 hours ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (2 hours ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (3 hours ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (3 hours ago)

Malayali Vartha Recommends