ഞെട്ടിക്കുന്ന തെളിവുകൾ.. ഇന്ത്യയിൽ മസൂദ് അസറിനും ഹാഫിസ് സയീദിനും ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ എല്ലാവസരങ്ങളും.. അവർ സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയിട്ടുണ്ടെന്ന് പരസ്യ പ്രസ്താവന..

ചെങ്കോട്ട സ്‌ഫോടനത്തില്‍ എൻ ഐ എ അന്വേഷണം അവിടെ നടക്കുമ്പോൾ ഞെട്ടിക്കുന്ന തെളിവുകളാണ് പുറത്തു വരുന്നത് . അതോടൊപ്പം തന്നെ നമുക്കിടയിൽജീവിക്കുന്ന ഇത്തരം സ്ലീപ്പർ സെല്ലുകൾ ഇനിയും ഉണർന്നു പ്രവർത്തിച്ചാൽ അത് രാജ്യത്തിനുണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ തീർച്ചയായും വലുതാണ് . ആ ഒരു ഭയം നമ്മുക്കെല്ലാവർക്കും ഉണ്ട് . നമ്മൾ കേരളത്തിലും അതിന്റെ വേരുകൾ ഉണ്ട് എന്നുള്ള റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു . വളരെ സാധാരണക്കാരായി നമ്മുക്കിടയിൽ ജീവിച്ച് നമ്മുടെ രാജ്യത്തെ തന്നെ നശിപ്പിക്കാൻ എപ്പോൾ വേണമെങ്കിലും ചാവേറാവാൻ തയ്യാറുള്ളവരാണ് ഇക്കൂട്ടർ അവരെ നമ്മളെ ഭയക്കേണ്ടി ഇരിക്കുന്നു .
ഇനിയും നമ്മുടെ രാജ്യത്ത് ഇത്തരത്തിലുള്ള ആക്രമണം ഉണ്ടാകും എന്നുള്ളതിന്റെ ചില സൂചനകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . ദൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപമുള്ള ബോംബ് സ്‌ഫോടനത്തിന് ശേഷം ഇന്ത്യയിലെ ഭീകരാക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന മുതിർന്ന പാകിസ്ഥാൻ പത്രപ്രവർത്തകൻ ജാവേദ് ചൗധരിയുടെ വീഡിയോ പുറത്തുവന്നു. പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി അടുത്ത ബന്ധമുള്ളയാളാണ് ജാവേദ് ചൗധരി. ഭീകരരായ മസൂദ് അസറിനും ഹാഫിസ് സയീദിനും ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്താൻ എല്ലാവസരങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും ഇന്ത്യയിൽ അവർ സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയിട്ടുണ്ടെന്നും ഇയാൾ പറയുന്നത് വീഡിയോയിൽ കേൾക്കാം.
2025 മെയ് മാസത്തിൽ ഇന്ത്യ പാകിസ്ഥാനിൽ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചപ്പോഴാണ് പാകിസ്ഥാൻ പത്രപ്രവർത്തകൻ ജാവേദ് ചൗധരി ഈ പ്രസ്താവനകൾ നടത്തിയത്.ഇന്ത്യൻ ആക്രമണത്തിൽ 100-ലധികം ഐഎസ്‌ഐ പിന്തുണയുള്ള പാകിസ്ഥാൻ ഭീകരർ കൊല്ലപ്പെട്ടു. ഈ വീഡിയോയിൽ നിരോധിത സംഘടനകളുടെ നേതാക്കളായ മൗലാന മസൂദ് അസറും ഹാഫിസ് സയീദും ഇനി ഇന്ത്യയിൽ വീണ്ടും ഭീകരാക്രമണങ്ങൾ നടത്തുമെന്ന് ജാവേദ് ചൗധരി നിരവധി ഞെട്ടിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്നു. ഹാഫിസ് സയീദും മസൂദ് അസറും സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ഇന്ത്യ എന്റെ വീടും മദ്രസയും ആക്രമിച്ചതിനുശേഷം, എനിക്ക് ഇപ്പോൾ പ്രതികാരം ചെയ്യാൻ അവകാശമുണ്ടെന്ന് മൗലാന മസൂദ് അസ്ഹർ പ്രഖ്യാപിച്ചു. ഇന്ത്യ മൗലാന മസൂദ് അസ്ഹറിനെ വളരെയധികം ഭയപ്പെടുന്നു, കാരണം അദ്ദേഹത്തിന് ആഴത്തിലുള്ള വേരുകൾ ഉണ്ട്, അദ്ദേഹത്തിന്റെ ഫിദായീൻ (ചാവേർ ബോംബർമാർ) അത്ഭുതകരമാണ്. അവർ ജീവൻ ബലിയർപ്പിക്കുന്നു.
അതിനാൽ മൗലാന മസൂദ് അസ്ഹർ പ്രതികാരം പ്രഖ്യാപിച്ചു.” – വീഡിയോയിൽ ജാവേദ് ചൗധരി പറഞ്ഞു.കൂടാതെ മൗലാന മസൂദ് അസറിന് ഇന്ത്യയിൽ ഒരു ശൃംഖലയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യയുടെ മെയ് മാസത്തെ പാകിസ്ഥാനെതിരായ ആക്രമണം ഈ ആളുകൾക്ക് പ്രതികാരം ചെയ്യാനുള്ള ഒരു അവസരം നൽകിയിട്ടുണ്ട്.ഇപ്പോൾ ഇന്ത്യയ്‌ക്കുള്ളിൽ ബോംബ് സ്ഫോടനങ്ങൾ നടക്കാൻ തുടങ്ങിയാൽ അല്ലെങ്കിൽ അവർ അവരുടെ സ്ലീപ്പർ സെല്ലുകൾ സജീവമാക്കിയാൽ ഇന്ത്യ ഏറെ ബുദ്ധിമുട്ടിലാകും.കൂടാതെ പാകിസ്ഥാനിലെ ഈ തീവ്രവാദികൾ വീണ്ടും ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തുമെന്നും അവരുടെ സ്ലീപ്പർ സെല്ലുകൾ വീണ്ടും സജീവമാക്കുമെന്നും ജാവേദ് ചൗധരി സൂചന നൽകുന്നു. അതിനാൽ ദൽഹിയിലെ ചാവേർ ബോംബാക്രമണത്തിൽ പാകിസ്ഥാൻ തീവ്രവാദികൾക്ക് ഇതിൽ പങ്കുണ്ടെന്ന് തെളിയിക്കപ്പെടാൻ സാധ്യതയുണ്ട്.
മസൂദ് അസർ ഇന്ത്യ തിരയുന്ന കൊടും ഭീകരവാദിയാണ് .ഓരോ തവണ ഇന്ത്യയിൽ തീവ്രവാദ അക്രമണങ്ങൾ നടക്കുമ്പോളും ഒരു പേര് ഉയർന്ന് കേൾക്കാറുണ്ട്, മസൂദ് അസർ. 2001-ലെ പാർലമെൻ്റ് ആക്രമണം, പത്താൻകോട്ട് എയർഫോഴ്സ് സ്റ്റേഷൻ ആക്രമണം ഇപ്പോൾ ഡൽഹി. ഇന്ത്യയുടെ സമാധാനത്തിന് വിഘ്നം സൃഷ്ടിക്കുന്ന പേര് മസൂദ് അസർ. ഒന്നല്ല, പലതവണ ഇന്ത്യ ക്ഷമിച്ചു. എന്നാൽ, മസൂദ് അസർ എന്ന ഈ ഭീകരൻ്റെ ലക്ഷ്യം ഒന്നുമാത്രം. ഇന്ത്യയെ ചോരയിൽ മുക്കുക. പുൽവാമയിൽ 40 ജവാന്മാരുടെ ജീവനെടുത്ത ആക്രമണം അതും മസൂദ് അസർ എന്ന ഭീകരന്റെ തലയിലുദിച്ച കുടിലബുദ്ധി തന്നെ.എന്നാൽ, ഇത് ഇന്ത്യയാണ്. ഒരടിക്ക് പത്തിരട്ടി തിരിച്ചടി.
https://www.facebook.com/Malayalivartha

























