Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം


18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ ആദ്യദിനമായ ഇന്ന് ഉദ്ഘാടന ചിത്രമായ ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉൾപ്പെടെ ഇരുപത്തിമൂന്ന് ചിത്രങ്ങൾ പ്രദർശിപ്പിക്കും....


തിരുവനന്തപുരം നഗരത്തിൽ നിന്നും മൃഗശാല മാറ്റുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... മൃഗശാലയ്ക്ക് പകരം അതേസ്ഥലത്ത് യുഎസിലെ മാഡിസൺ സ്‌ക്വയർ മാതൃകയിൽ ചത്വരം നിർമിക്കുമെന്നും മുഖ്യമന്ത്രി

വിവാഹ മോചനം: ഏകീകൃത നിയമം വേണമെന്ന് ഹൈക്കോടതി

17 DECEMBER 2016 06:57 AM IST
മലയാളി വാര്‍ത്ത

രാജ്യത്ത് മുത്തലാഖ് നിയന്ത്രിക്കാന്‍ നിയമമുണ്ടാക്കണമെന്നും വിവാഹ മോചനത്തിന് ഏകീകൃത നിയമം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ചില വിഭാഗങ്ങളുടെ എതിര്‍പ്പു നിമിത്തം ഏകീകൃത സിവില്‍ കോഡ് ഇന്നും മരീചികയായ തുടരുകയാണ്. എന്നാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ ഏകീകൃത നിയമം സാധ്യമാണ്. വിവാഹം മതാചാര പ്രകാരം നടത്തണമെന്ന നിയമം നില നിറുത്തി വിവാഹ മോചനത്തിന് ഏകീകൃത നിയമം കൊണ്ടുവരാന്‍ കഴിയും. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തെ എതിര്‍ക്കാത്ത പൊതു വിവാഹമോചന നിയമമാണ് വേണ്ടതെന്നും സിംഗിള്‍ബെഞ്ച് അഭിപ്രായപ്പെട്ടു.

മുത്തലാഖിലൂടെ ബന്ധം വേര്‍പെടുത്തിയിട്ടും പാസ്‌പോര്‍ട്ടില്‍ നിന്ന് ജീവിത പങ്കാളിയുടെ പേര് മാറ്റാന്‍ പാസ്‌പോര്‍ട്ട് അധികൃതര്‍ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്.

ഇതു സംബന്ധിച്ചുള്ള തുടര്‍ നടപടികള്‍ക്കായി വിധിയുടെ പകര്‍പ്പ് കേന്ദ്ര നിയമ മന്ത്രാലയത്തിനും ലാ കമ്മിഷന്‍ ഒഫ് ഇന്ത്യയ്ക്കും അയച്ചു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. പുരുഷന്റെ ഇഷ്ടത്തിനും ഭാവനയ്ക്കുമനുസരിച്ച് സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെ ഇസ്‌ളാം അനുകൂലിക്കുന്നില്ല. ശരിയത്ത് അനുശാസിക്കുന്ന തരത്തിലല്ലാതെ ഒരാളുടെ ഇഷ്ടം മറ്റൊരാളില്‍ അടിച്ചേല്‍പിക്കുന്നതാവരുത് വിവാഹ മോചനം. ഒറ്റയിരിപ്പില്‍ മൂന്നു തവണ തലാക്ക് ചൊല്ലിയുള്ള വിവാഹ മോചനം ഖുര്‍ ആന്‍ അനുവദിക്കുന്നില്ല. മുസ്‌ളിം പുരുഷന്മാര്‍ ഏകപക്ഷീയമായി വിവാഹ മോചനം നടത്തുന്നത് ഇസ്‌ളാമിക നിയമത്തിനു നിരക്കുന്നതല്ലെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുള്‍പ്പെടെയുള്ളവര്‍ വിധി ന്യായങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. 1972 ല്‍ മുത്തലാഖിനെതിരെ കോടതി വിധിയുണ്ടായിട്ടും നടപടിയെടുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടു. അതിനാലാണ് നാലു പതിറ്റാണ്ടുകള്‍ക്കു ശേഷവും നിസഹായരായ മുസ്‌ളിം സ്ത്രീകളുടെ രോദനം കോടതികളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. വിശാലമായ നിയമ നിര്‍മ്മാണത്തിലൂടെ മാത്രമേ ഇതിനു മാറ്റം വരുത്താന്‍ കഴിയൂ.

നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന വസ്തുത വിദൂര സ്വപ്നമായി അവശേഷിക്കുന്നു. തുല്യത ഉറപ്പാക്കുള്ള ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതെ മൂകസാക്ഷിയായി മാറി നില്‍ക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ചെറിയൊരു വിഭാഗം മതപണ്ഡിതന്മാരുടെ എതിര്‍പ്പ് കാരണമാണ് ഭരണകൂടം പരിഷ്‌കരണത്തിന് തുനിയാത്തത്. വിവാഹ കാര്യത്തില്‍ പൊതു നിയമം കൊണ്ടുവരുന്നത് ശരിയത്തിനു വിരുദ്ധമാണെന്നതു മിഥ്യാധാരണയാണ്. മത വിശ്വാസങ്ങളെയും ആചാരങ്ങളെയും എതിര്‍ക്കാത്ത തരത്തില്‍ വ്യക്തിഗത നിയമത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനു കഴിയുമെന്നും വിധിയില്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (14 minutes ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (20 minutes ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (33 minutes ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (2 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (2 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (3 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (5 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (5 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (5 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (5 hours ago)

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം  (6 hours ago)

നീന്തൽക്കുളത്തിൽ മെഡൽ നേടാൻ കേരളത്തിന്റെ സജൻ പ്രകാശ്...  (6 hours ago)

കട്ടപ്പനയിൽ രോ​ഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ട് വാഹനത്തിനകത്തുണ്ടായ രോ​ഗി മരിച്ചു... മൂന്നു പേർക്ക് പരുക്ക്  (6 hours ago)

Malayali Vartha Recommends