നോട്ടു അസാധുവാക്കിയ ശേഷം നിക്ഷേപിച്ച വലിയ തുക പിന്‍വലിക്കാന്‍ പാന്‍ നമ്പര്‍ നിര്‍ബന്ധമെന്ന് ആര്‍ബിഐ

ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം നിക്ഷേപിച്ച രണ്ടു ലക്ഷം രൂപയില്‍ കൂടുതലുള്ള തുക പിന്‍വലിക്കാന്‍ പാന്‍ നമ്പര്‍ നല്‍കണമെന്ന് ആര്‍.ബി.ഐ. നിര്‍ദേശം. നവംബര്‍ എട്ടിനാണു കള്ളനോട്ട് തടയുന്നതിന്റെ ഭാഗമായി 500, 1000 നോട്ടുകള്‍ വിപണയില്‍ നിന്നു പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്.
ഇതിനു ശേഷം നിക്ഷേപിച്ച രണ്ടു ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ പരിശോധിക്കുന്നതിനു കൂടിയാണ് ആര്‍.ബി.ഐ. പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയത്. ഇതിനിടെ കഴിഞ്ഞ നവംബര്‍ 10 മുതല്‍ രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് 586 സ്ഥലങ്ങളിലായി നടത്തിയ റെയ്ഡില്‍ 300 കോടി പഴയ നോട്ടുകളും 79 കോടി പുതിയ രണ്ടായിരം രൂപ നോട്ടുകളും ഉള്‍പ്പടെ 2600 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായിരുന്നു. തമിഴ്‌നാട്ടില്‍നിന്നു മാത്രം 140 കോടി രൂപയും 52 കോടി രൂപയുടെ സ്വര്‍ണവും പിടിച്ചെടുത്തു.
ന്യൂഡല്‍ഹി ഉള്‍പ്പടെയുള്ള നഗരങ്ങളിലെ ആക്‌സിസ് ബാങ്കുകളില്‍ നടന്ന ക്രമക്കേട് വിശദമായി പരിശോധിക്കുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. പരിശോധനകള്‍ രാജ്യവ്യാപകമായി നടക്കുകയാണെന്നും ബാങ്ക് ഉദ്യോഗസ്ഥരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























