പണം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കില്‍ തര്‍ക്കം; ഹൃദ്രോഗിയായ 80-കാരന്‍ മരണപ്പെട്ടു

ഉത്തര്‍പ്രദേശില്‍ ബാങ്കില്‍ പണം പിന്‍വലിക്കല്‍ പരിധിയെക്കുറിച്ച് ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുന്നതിനിടെ 80 വയസ്സ് പ്രായമായ വൃദ്ധന്‍ മരിച്ചു. സര്‍ഗാപുര ഗ്രാമത്തിലെ ബലാദീന്‍ ആണ് മരിച്ചത്. തന്റെ ചികില്‍സക്കായി പണം പിന്‍വലിക്കുന്നതിനായാണ് അദ്ദേഹവും മകനും ബാങ്കിലെത്തിയത്.
ബലാദീനും മകന്‍ രാജേഷും കഴിഞ്ഞ നാല് ദിവസമായി പണം പിന്‍വലിക്കുന്നതിനായി ഗ്രാമത്തില്‍ നിന്ന് ഏഴ് കിലോ മീറ്റര്‍ ദൂരെയുള്ള അലഹബാദ് ബാങ്കില്‍ എത്തിയിരുന്നു. കൗണ്ടറില്‍ 14,000 രൂപ പിന്‍വലിക്കാനുള്ള സ്ലിപ്പ് നല്‍കിയെങ്കിലും 6000 രൂപ മാത്രമേ നല്‍കാന്‍ കഴിയുകയുള്ളു എന്ന് കാഷ്യര്‍ അറിയിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്ന നടന്ന തര്‍ക്കത്തിനിടെ ബലാദീന്‍ നെഞ്ചു വേദനയെ തുടര്‍ന്ന് ബാങ്കില്‍ വെച്ച് തന്നെ മരിക്കുകയായിരുന്നു. ബലാദീന് ഗുരതരമായ ഹൃദയ രോഗമുണ്ടായിരുന്നതായി മകന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ബാങ്കിലുള്ള ആളുകള്‍ ബാങ്ക് ജീവനക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബഹളംവെച്ചു. പിന്നീട് പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
https://www.facebook.com/Malayalivartha


























