പരിശീലനത്തിന് അഞ്ച് മിനുറ്റ് മുമ്പ് സ്വയംഭോഗം ചെയ്യുക: ബംഗലൂരുവില്‍ വനിതാ കായിക താരങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം ഇങ്ങനെ

ബംഗലൂരു കണ്ഡീരവ സ്‌റ്റേഡിയത്തിലെ വാഷ്‌റൂമില്‍ ചെന്ന വനിതാ അത്‌ലറ്റുകള്‍ ആദ്യം ഞെട്ടി, രോഷം കൊണ്ടു, തുടര്‍ന്ന് പൊതു സമൂഹത്തിന് മുന്നില്‍ കാര്യങ്ങളെ അറിയിച്ചു. ബംഗലൂരു കണ്ഡീരവ സ്‌റ്റേഡിയത്തിലെ വാഷ്‌റൂമിലെ നിര്‍ദ്ദേശമാണ് ഇപ്പോള്‍ ഏറെ വിവാദമായിരിക്കുന്നത്. പരിശീലനത്തിന് മുമ്പ് വനിതാ അത്‌ലറ്റുകള്‍ ദിവസവും സ്വയംഭോഗം ചെയ്യണമെന്ന നിര്‍ദ്ദേശം കണ്ടാണ് എല്ലാവരും ഞെട്ടിയിരിക്കുന്നത്. വാഷ്‌റൂമില്‍ നാലിടത്തായി നല്‍കിയ നിര്‍ദ്ദേശങ്ങല്‍ സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ ഔദ്യോഗിക ഒപ്പും നല്‍കിയിട്ടുണ്ട്. എത്തരത്തില്‍ വേണം സ്വയംഭോഗം ചെയ്യേണ്ടതെന്നും നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അശ്ലീല നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ വനിതാ അത്‌ലറ്റുകള്‍ സംഭവം മുതിര്‍ന്നവരെയും കോച്ചുകളെയും അറിയിക്കുകയായിരുന്നു. റെസ്റ്റ് റൂമില്‍ ചീത്തയായത് എന്തോ നല്‍കിയിട്ടുണ്ടെന്ന് സൂചിപ്പിച്ച് ചില അത്‌ലറ്റുകള്‍ തിങ്കളാഴ്ച മുതല്‍ റെസ്റ്റ് റൂം ഉപയോഗിക്കുന്നതില്‍ നിന്നും മാറിയിരുന്നു. കാര്യമെന്തെന്നറിയാന്‍ ഞാനും റെസ്റ്റ് റൂമിലേക്ക് കടന്നു. അപ്പോഴാണ് സ്‌പോര്‍ട്‌സ് അതോറിറ്റിയുടെ ഒപ്പോട് കൂടിയ നിര്‍ദ്ദേശം കണ്ടത്. ഇത് ഏറെ നിരാശജനകമാണ്. ഇത്തരത്തില്‍ ആര്‍ക്കും വനിതാ റെസ്റ്റ് റൂമില്‍ കടന്ന് വരാവുന്ന സാഹചര്യമാണ് കാണ്ഡീരവ സ്‌റ്റേഡിയത്തിലുള്ളത്. ‘ ഒരു മുതിര്‍ന്ന അത്‌ലറ്റ് ദേശീയ മാധ്യമത്തോട് സൂചിപ്പിച്ചു.സംഭവത്തെ തുടര്‍ന്ന് വനിതാ അത്‌ലറ്റുകള്‍ വാഷ് റൂമോ റെസ്റ്റ് റൂമോ ഉപയോഗിക്കുന്നില്ല. ഇത്തരത്തില്‍ സുരക്ഷയില്ലാത്തയിടത്ത് ക്യാമറയോ മറ്റോ സജ്ജീകരിച്ചിട്ടുണ്ടാകുമെന്ന ആശങ്കയിലാണ് വനിതാ അത്‌ലറ്റുകള്‍. അതേസമയം, പുരുഷന്മാരുടെ റെസ്റ്റ് റൂമില്‍ ഇത്തരത്തില്‍ അശ്ലീല നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലാത്തതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നു. അശ്ലീല നിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ പല രക്ഷിതാക്കളും തങ്ങളുടെ പെണ്‍മക്കളെ സ്‌റ്റേഡിയത്തിലേക്ക് വിടാന്‍ മടിക്കുകയാണ്.
https://www.facebook.com/Malayalivartha


























