Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

2016ല്‍ കശ്മീരില്‍ വീരമൃത്യുവരിച്ചത് 87 ജവാന്‍മാര്‍, 2008ന് ശേഷം ഏറ്റവും കൂടുതല്‍

18 DECEMBER 2016 11:13 AM IST
മലയാളി വാര്‍ത്ത


ശ്രീനഗറിന് സമീപം പാംമ്പോറില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ശനിയാഴ്ച മൂന്ന് സൈനികര്‍ കൂടി കൊല്ലപ്പെട്ടതോടെ കശ്മീരില്‍ ഈ വര്‍ഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണം 87 ആയി.
2008ന് ശേഷം ഏറ്റവും കൂടുതല്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായ വര്‍ഷമാണ് 2016. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യപാക് അതിര്‍ത്തിയിലും കശ്മീര്‍ താഴ്വരയിലുമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് 2008ല്‍ 90 സൈനികര്‍ കൊല്ലപ്പെടുന്നത്.

2009ല്‍ 74 സൈനികര്‍ അതിര്‍ത്തിയിലും താഴ്വരയിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ മരിച്ചു. എന്നാല്‍ 2012ല്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ എണ്ണം 17 ആയി കുറഞ്ഞിരുന്നു. 2013ല്‍ മരണസഖ്യ 61ആയി ഉയര്‍ന്നെങ്കിലും 2014ല്‍ അത് 51 ആയി കുറഞ്ഞു.

2015ല്‍ അത് 41 ആയി പിന്നെയും ചുരുങ്ങി. എന്നാല്‍ കഴിഞ്ഞ ജനുവരിയില്‍ നടന്ന ഉറി തീവ്രവാദി ആക്രമണവും, മറുപടിയായി ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌െ്രെടക്കും, ബുര്‍ഹാന്‍ മുസാഫര്‍ വാനിയെ സൈന്യം വധിച്ചതിനെ തുടര്‍ന്ന് കശ്മീരില്‍ മാസങ്ങളോളം നീണ്ടു നിന്ന കലാപവും തീവ്രവാദി ആക്രമണങ്ങളും ചേര്‍ന്ന് സംഘര്‍ഷഭരിതമായ വര്‍ഷമാണ് കശ്മീരിനിത്.

തുടര്‍ച്ചയായ ഈ സംഘര്‍ഷങ്ങള്‍ കാരണമാണ് കൊല്ലപ്പെടുന്ന ജവാന്‍മാരുടെ എണ്ണവും കുത്തനെ വര്‍ധിച്ചത്. കശ്മീര്‍ താഴ്വരയിലുണ്ടായ വിവിധ ഭീകരാക്രമണങ്ങളില്‍ 71 ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഉറി ഭീകരാക്രമണത്തില്‍ മാത്രം 19 ജവാന്‍മാര്‍ വീരമൃത്യുവരിച്ചു.

ഫെബ്രുവരി സൈന്യത്തിന്റെ വാഹനവ്യൂഹം ആക്രമിച്ച ഭീകരര്‍ സര്‍ക്കാര്‍ കെട്ടിട്ടത്തില്‍ കയറിപ്പറ്റിയ ശേഷം മൂന്ന് ദിവസത്തോളം സുരക്ഷാ സേനകളുമായി ഏറ്റുമുട്ടി. ക്യാപ്റ്റന്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം മൂന്ന് പേരാണ് ഈ സംഭവത്തില്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിട്ടം പാടെ തകര്‍ന്നു പോവുകയും ചെയ്തു.
ജൂണില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ച ബസിന് നേരെ ലഷ്‌കര്‍ ഇ തോയ്ബ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിലും എട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (13 minutes ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (24 minutes ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (32 minutes ago)

മോട്ടിവേഷൻ സ്പീക്കറായി സോഷ്യൽ മീഡിയയിൽ വൈറൽ!! യഥാർത്ഥ ജോലി തട്ടിപ്പ്... പാവപ്പെട്ട മനുഷ്യരെ വലവീശി പിടിച്ച് നേടിയത് കോടികൾ.. ഒടുവിൽ പോലീസ് വലയിലായി പാർവതി മായ ഷാജിയെന്ന പെരുംകള്ളി  (56 minutes ago)

വിവാദ വിമാന യാത്ര;സ്പോൺസറെന്ന് ചോദിച്ച മാധ്യമപ്രവർത്തകരെ ആട്ടിയോടിച്ച് മുഖ്യമന്ത്രി  (1 hour ago)

ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്ന് ഇ പി ജയരാജന്‍  (1 hour ago)

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി തിങ്കളാഴ്ച സുപ്രീംകോടതി പരി​ഗണനയിൽ...  (3 hours ago)

സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിന് ഇന്ന് തുടക്കമാകുന്നു....  (3 hours ago)

സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശ ( ഇഎസ്എ) പട്ടികയില്‍ നിന്നും ജനവാസ മേഖലയെ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍  (3 hours ago)

സങ്കടക്കാഴ്ചയായി... പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം റിയാദിൽ അന്തരിച്ചു...  (4 hours ago)

ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്‌മണ്യത്തെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ച് കേന്ദ്രസർക്കാർ  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്  (5 hours ago)

തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ഇന്ന് മധുരാന്തകത്തെത്തും...  (5 hours ago)

ആ ഭാ​ഗ്യശാലി ആര്? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നാളെ തിരുവനന്തപുരം ഗോർഖി ഭവനിൽ നടക്കും...  (6 hours ago)

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം...  (6 hours ago)

Malayali Vartha Recommends