ഡല്‍ഹിയില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒറ്റ രാത്രിയില്‍ അഞ്ച് മണിക്കൂറിലധികം ക്രൂരപീഡനം

കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അമ്മാവനെയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ രാജ്യതലസ്ഥാനത്തെത്തിയ 15 കാരിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ വച്ചാണ് പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതെന്നാണ് പോലീസിനു ലഭിച്ച മൊഴി. വ്യാഴാഴ്ച രാത്രി അഞ്ച് മണിക്കൂറിലധികമാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്.
ബിഹാറിലെ മൂസാഫര്‍പൂര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. ഡിസംബര്‍ 11 ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയപ്പോഴാണ് ബന്ധുക്കള്‍ അപകടത്തില്‍പ്പെട്ടത്.
ഇതേത്തുടര്‍ന്ന് ചികിത്സയ്ക്കായി കുടുംബം ബന്ധുവിന്റെ സഹായത്തോടെ ഡല്‍ഹിയില്‍ ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് താമസിച്ച് വരികയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: വ്യാഴാഴ്ച 9.30 ന് രാത്രി വെള്ളം കുടിയ്ക്കാനായി അടുക്കളയിലെത്തിയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് മയക്കുമരുന്ന് നല്‍കി. തുടര്‍ന്ന് വീടിന്റെ മുകള്‍ നിലയിലുള്ള മുറിയിലെത്തിച്ച് പീഡിപ്പിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ കെട്ടിടത്തിന്റെ ഉടമയാണ്. മണിക്കൂറുകള്‍ നീണ്ട ക്രൂരമായ പീഡനത്തിനുശേഷം അര്‍ധ അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ മൂവരും ചേര്‍ന്ന് വീടിന്റെ താഴത്തെ നിലയിലെത്തിച്ചു. ഈ സമയം പുറത്തുപോയ ബന്ധുക്കള്‍ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ ഗെയ്റ്റ് പൂട്ടിയ നിലയിലായിരുന്നു. വീട്ടുടമയെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. ഇതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി വാതില്‍ തുറക്കുമ്‌ബോള്‍ പെണ്‍കുട്ടി മുഖത്തും ശരീരത്തിലും പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്നു. സംഭവത്തിലുള്‍പ്പെട്ട രണ്ടുപേരെ തിരിച്ചറിയാന്‍ പോലീസ് പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്.
https://www.facebook.com/Malayalivartha


























