Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

സഹകരണ ബാങ്കുകള്‍ ശേഖരിച്ച പണം എല്ലാം മാറി നല്‍കും; ഇനി മുതല്‍ ഉള്ള നിക്ഷേപങ്ങള്‍ക്കും കെവൈസി ബാധകമാക്കും

18 DECEMBER 2016 11:33 AM IST
മലയാളി വാര്‍ത്ത


ഗ്രാമങ്ങളുടെ അടിത്തറ തകര്‍ന്നപ്പോള്‍ കേന്ദ്രസര്‍ക്കാറിന് മനം മാറ്റം. സഹകരണ ബാങ്കുകള്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയ കര്‍ക്കശ നിബന്ധനകളില്‍ ഇളവു നല്‍കാന്‍ കേന്ദ്ര ധനകാര്യ മന്ത്രാലയവും ആര്‍ബിഐയും ഒരുങ്ങുന്നു. സുപ്രീം കോടതിയുടെ ഇടപെടലിന്റെ കൂടി അടിസ്ഥാനത്തിലാണ് ആര്‍ബിഐ സഹകരണ ബാങ്കുകള്‍ക്കായി ഇളവു പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്. നോട്ട് പിന്‍വലിക്കല്‍ തീരുമാനം പൂര്‍ത്തിയാകുന്ന ജനുവരി മുതല്‍ ക്രമാനുഗതമായി ലഘൂകരിക്കാനാണ് ആര്‍ബിഐയുടെ നീക്കം.
നിയന്ത്രണങ്ങള്‍ അനിയന്ത്രിതമാകുന്നതു ഗ്രാമീണ സമ്പദ്‌വ്യവസ്ഥ തകര്‍ക്കുമെന്നു ബോധ്യമുള്ള സാഹചര്യത്തിലാണിതെന്നു ധനമന്ത്രാലയവൃത്തങ്ങള്‍ വ്യക്തമാക്കി. പൊതുമേഖലാ ബാങ്കുകള്‍ക്കു നല്‍കുന്ന തോതില്‍ സഹകരണ ബാങ്കുകള്‍ക്കും പുതിയ നോട്ടുകള്‍ നല്‍കാമെന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉറപ്പു നല്‍കിയതു കഴിഞ്ഞ ദിവസമാണ്. ഇതോടെ, രാജ്യത്തെ സഹകരണ ബാങ്കുകളില്‍ കഴിഞ്ഞ മാസം 10നും 14നും ഇടയ്ക്കു ലഭിച്ച 8,000 കോടി രൂപ നിക്ഷേപത്തിനു സംരക്ഷണവും ഉറപ്പായിരുന്നു.
ഇതേസമയം, ഭാവിയില്‍ ബാങ്കിങ് നിബന്ധനകളും ചട്ടങ്ങളും കര്‍ക്കശമായി പാലിക്കാന്‍ സഹകരണ സ്ഥാപനങ്ങളെ നിര്‍ബന്ധിതമാക്കും. ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ സഹകരണ പ്രസ്ഥാനത്തിനു വേരോട്ടമുള്ള വിവിധ സംസ്ഥാനങ്ങളില്‍ സാധാരണക്കാരെ പ്രതികൂലമായി ബാധിച്ചെന്നു സര്‍ക്കാരിനു ബോധ്യപ്പെട്ടിട്ടുണ്ട്. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നു ശക്തമായ സമ്മര്‍ദമാണ് കേന്ദ്രത്തിനും ആര്‍ബിഐക്കുമേരും ഉണ്ടായത്.
കേരളത്തില്‍നിന്നു സര്‍ക്കാര്‍ പ്രതിനിധി സംഘത്തിനു പുറമേ എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ എംപിമാരും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് സംഘവും കേന്ദ്രനേതാക്കളെ സന്ദര്‍ശിച്ചു.ജില്ലാ ബാങ്കുകള്‍ക്കു നോട്ട് മാറ്റാനുള്ള അനുമതി നിഷേധിച്ചത് അവയെ ആശ്രയിക്കുന്ന പ്രാഥമിക സംഘങ്ങള്‍ക്കു തിരിച്ചടിയായി. നിക്ഷേപമായി സ്വീകരിച്ച തുക നിഷ്‌ക്രിയമാവുകയും ചെയ്തു.
ആഴ്ചതോറും ഇടപാടുകാര്‍ക്കു പിന്‍വലിക്കാവുന്ന 24,000 രൂപയാണു സംഘങ്ങള്‍ക്കും പിന്‍വലിക്കാനാവുന്നത്. കൈവശം പുതിയ നോട്ടില്ലാത്തതും ഉള്ള പഴയ നോട്ട് ജില്ലാ ബാങ്കുകള്‍ക്കു നല്‍കാനാകാത്തതും സംഘങ്ങളെ നിര്‍ജീവാവസ്ഥയിലാക്കിയിരുന്നു. പൂര്‍ണമായും സ്തംഭനാവസ്ഥയിലായി സഹകരണ ബാങ്കുകളുടെ അവസ്ഥയ്ക്ക് ജനുവരിയോടെ മാറ്റം വരുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.





അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (22 minutes ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (40 minutes ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (1 hour ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (1 hour ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (2 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (2 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (2 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (2 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (3 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (3 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (5 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (6 hours ago)

Malayali Vartha Recommends