ചിന്നമ്മയ്ക്ക് അഭിവാദ്യങ്ങള്‍... പരോള്‍ കാലാവധി കഴിഞ്ഞ് ശശികല ജയിലിലേക്ക് മടങ്ങി, പരോള്‍ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലെന്ന് പോലീസ്

പരോള്‍ കാലാവധി അവസാനിച്ച് അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികല ജയിലിലേക്ക് മടങ്ങി.ഭര്‍ത്താവ് നടരാജന്റെ കരള്‍, വൃക്ക ശസ്ത്രക്രിയയെത്തുടര്‍ന്നാണ് ശശികലയ്ക്ക് വെള്ളിയാഴ്ച മുതല്‍ പരോള്‍ അനുവദിച്ചത്.
അനധികൃത സ്വത്തു സമ്പാദനക്കേസിലാണ് ശശികല ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. പരോള്‍ കാലാവധി ബുധനാഴ്ച അവസാനിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരു പാരപ്പന അഗ്രഹാര ജയിലിലേക്ക് റോഡുമാര്‍ഗമാണ് ശശികല പോയത്. സംസ്ഥാന അതിര്‍ത്തി വരെ മുപ്പതോളം വാഹനങ്ങള്‍ ശശികലയുടെ വാഹനത്തിന് അകമ്പടി സേവിച്ചു.
ഒട്ടേറെ അണികള്‍ പാര്‍ട്ടി പതാകയുമായി വഴിനീളെ ശശികലയെ കാത്തു നിന്നിരുന്നു. ആരതിയുഴിഞ്ഞാണ് ചിലയിടത്ത് വനിതാപ്രവര്‍ത്തകര്‍ സ്വീകരിച്ചത്. എന്നാല്‍ അണികളെ വാഹനത്തിലിരുന്ന് അഭിവാദ്യം ചെയ്യുക മാത്രമാണ് ശശികല ചെയ്തത്. 'ചിന്നമ്മ'യ്ക്കായി കാത്തിരിക്കുയാണെന്നും ചിലര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
അണ്ണാഡിഎംകെ വിമത നേതാവും ബന്ധുവുമായ ടിടിവി ദിനകരനും ബെംഗളൂരുവിലേക്ക് ശശികലയെ അനുഗമിച്ചു. ചെന്നൈ ടി നഗറിലുള്ള അടുത്ത ബന്ധു കൃഷ്ണ പ്രിയയുടെ വീട്ടിലായിരുന്നു പരോള്‍കാലത്ത് ശശികലയുടെ താമസം. പരോളായി അനുവദിച്ച അഞ്ചു ദിവസവും ശശികല ഭര്‍ത്താവിനെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. നടരാജന്റെ നില ഭേദപ്പെട്ടു വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്തിന് ആവശ്യത്തിന് കല്‍ക്കരി അനുവദിക്കുന്നത് ഉള്‍പ്പെടെ തമിഴ്‌നാടിന്റെ വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സമര്‍പ്പിക്കാനായിരുന്നു കൂടിക്കാഴ്ച.
https://www.facebook.com/Malayalivartha


























