എസ് പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയതായി സിബിഐ, ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് എസ് പി ത്യാഗിയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു

വ്യോമസേന മേധാവി എസ് പി ത്യാഗി 300 കോടി കൈക്കൂലി വാങ്ങിയതായി സിബിഐ. അഗസ്ത വെസ്റ്റ് ലാന്റ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ത്യാഗിക്കെതിരായ ഈ പരാമര്‍ശമുള്ളത്.
3,727 കോടി രൂപയുടെ ഇടപാടുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് എസ് പി ത്യാഗിയാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഗൂഡാലോചനയില്‍ അന്നത്തെ എയര്‍ മാര്‍ഷ് ജെ എസ് ഗുജറാളിനും പങ്കുണ്ടെന്ന് സിബിഐ കണ്ടെത്തിയിട്ടുണ്ട്.
അഗസ്ത വെസ്റ്റ്ഡ് കമ്പനിയ്ക്ക് അനുകൂലമായി വ്യോമസേനാ ഉദ്യോഗസ്ഥന് എന്ന നിലയിലുള്ള തന്റെ സ്വാധീനം എസ് പി ത്യാഗി ഉപയോഗിച്ചതായി സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.
എസ് പി ത്യാഗിയുടെ സഹോദരന് സഞ്ജീവ് 2.28 കോടിയും കൈക്കൂലിയായി കൈപ്പറ്റിയതായും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ത്യാഗിയെ കൂടാതെ മറ്റു രണ്ടു സഹോദരങ്ങളായ സന്ദീപ്, രാജീവ് എന്നിവരടക്കം 13 പ്രതികള്‍ കൂടിയുണ്ട്.
https://www.facebook.com/Malayalivartha


























