ചോദ്യങ്ങൾ പിന്നെയും ബാക്കിയാകുന്നു; ആരൂഷിയുടെ കൊലയ്ക്ക് പിന്നിൽ ആര്?

2008 മേയ് പതിനാറിനു നോയിഡയില്‍ തല്‍വാര്‍ കുടുംബത്തില്‍ നിന്നും രാജ്യം കേട്ടത് ഞെട്ടിക്കുന്ന ഒരു വാര്‍ത്തയായിരുന്നു. രാജേഷ് തല്‍വാര്‍ നൂപുര്‍ തല്‍വാര്‍ ദമ്പതികളുടെ ഏകമകള്‍ പതിനാലുകാരി ആരുഷി കൊലചെയ്യപ്പെട്ടിരിക്കുന്നു. കൊലയാളി എന്ന് സംശയിക്കുന്ന വീട്ടുജോലിക്കാരന്‍ ഒളിവില്‍..
എന്നാല്‍ അടുത്ത ദിവസം ആ വാര്‍ത്ത എത്തി. കാണാതായ ജോലിക്കാരന്‍ ഹേമരാജിന്റെ ജഡം രണ്ടുദിവസത്തിനുശേഷം തല്‍വാര്‍ കുടുംബത്തിന്റെ ടെറസില്‍ മരിച്ച നിലയിലും കണ്ടെത്തി. അതുവരെ ഹേമരാജാണ് കൊലപാതകിയെന്ന് സംശയിച്ചിരുന്ന പോലീസിന് വലിയ പ്രതിസന്ധിയാണ് രണ്ടാമത്തെ കൊല സമ്മാനിച്ചത്. ഇതോടെ കേസ് സിബിഐ ഏറ്റെടുത്തു.
തൊട്ടുപിന്നാലെ ആരൂഷിയുടെ മാതാപിതാക്കളായ ഡോക്ടര്‍ രാജേഷ് തല്‍വാറും നൂപൂര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. മകളെ കൊന്നത് ഇരുവരുമാണെന്നായിരുന്നു കണ്ടെത്തല്‍. അരൂഷിയും 45കാരനായ ഹേമരാജും തമ്മില്‍ അരുതാത്ത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ തമ്മിലുളള കിടപ്പറ ദൃശ്യങ്ങള്‍ നേരിട്ട് കണ്ട രാജേഷ് മകളെ ആദ്യം കൊലപ്പെടുത്തിയെന്നും തൊട്ടുപിന്നാലെ ഹേമരാജിനെയും വകവരുത്തിയെന്നുമാണ് സിബിഐ പറഞ്ഞത്.
14കാരിയായ മകളും വീട്ടുജോലിക്കാരനും തമ്മിലുള്ള അവിഹിതം കണ്ട പിതാവ് സർജിക്കൽ ബ്ലേഡ് കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തി എന്ന് പറയപ്പെടുന്നു. ഗോൾഫ് സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിലാണ് ഹേംരാജിന്റെ ജഡംകണ്ടത്. ഹൈക്കോടതി ഈ അമ്മമ്മയെയും അച്ഛനെയും വെറുതെ വിട്ട സാഹചര്യത്തിൽ ആരൂഷിയുടെ കൊലയ്ക്ക് പിന്നിൽ ആര്?. കേസ് സുപ്രീം കോടതിയിലേക്ക് പോകുമ്പോൾ അവിടെ മാതാപിതാക്കളെ കുറ്റവിമുക്തരാക്കുകയാണെകിൽ ദുരൂഹതകൾ ബാക്കിയാക്കി മാറും ആരുഷികൊലപാതകം...

ഇതിനിടെ ആരൂഷി വധം സിനിമയാക്കാന്‍ പല നിര്‍മാണ കമ്പനികളും രംഗത്തുവന്നിരുന്നു. ഇതിനായി മാതാപിതാക്കള്‍ക്ക് അഞ്ചുകോടി രൂപ നല്കാനും നിര്‍മാതാക്കള്‍ തയാറായിരുന്നു. ആരൂഷിയുടെ ബന്ധുക്കളെ ഈ കാര്യവുമായി ഇംഗ്ലീഷ് ഫിലിംമേക്കര്‍ ക്ലിപ് എഫ് രണ്‍യാര്‍ഡ്സ് സമീപിച്ചിരുന്നെങ്കിലും.

തല്‍വാര്‍ ദമ്പതികളുടെ സമ്മതം ഈ കാര്യത്തില്‍ വേണമെന്നാണ് ബന്ധുക്കള്‍ ഈയാളോട് പറഞ്ഞത്. എന്നാല്‍ മകളുടെ ജീവിതവും മരണവും വിറ്റ് പണം വാങ്ങാനില്ലെന്ന നിലപാടിലായിരുന്നു മാതാപിതാക്കള്‍.

https://www.facebook.com/Malayalivartha


























