റോഹിങ്ക്യകളെ നവംബര്‍ 21 വരെ പുറത്താക്കരുതെന്ന് സുപ്രിംകോടതി

ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നവംബര്‍ 21 വരെ പുറത്താക്കരുതെന്ന് സുപ്രിംകോടതി. ദേശീയ സുരക്ഷിതത്വം പ്രധാനമാണെങ്കിലും മനുഷ്യാവകാശങ്ങളും പരിഗണക്കണമെന്ന് സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
നിഷ്കളങ്കരായ കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥ കണ്ടില്ലെന്ന് നടിക്കാനാവില്ല. ഇക്കാര്യത്തില്‍ വിവിധ കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. റോഹിങ്ക്യകള്‍ക്ക് വേണ്ടി അഡ്വക്കറ്റ് പ്രശാന്ത് ഭൂഷണാണ് ഹാജരായത്.
റോഹിങ്ക്യകളെ രാജ്യത്തിന്‍െറ സുരക്ഷക്ക് ഭീഷണിയാണെന്നും അവര്‍ തീര്‍ത്തും നിയമവിരുദ്ധമായാണ് ഇന്ത്യയില്‍ കഴിയുന്നതെന്നും കേന്ദ്രം നേരത്തേ സത്യവാങ്മൂലം നല്‍കിയിരുന്നു. കയറ്റിയയക്കരുതെന്ന റോഹിങ്ക്യകളുടെ ആവശ്യം നീതികരിക്കാനാവില്ലെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ പൗരന്മാരുടെ മൗലികാവകാശങ്ങളെ അത് ബാധിക്കുമെന്നും കേന്ദ്രം വാദിച്ചിരുന്നു. കേസ് പരിഗണിക്കുന്നത് നവംബര്‍ 21 ലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























