ആ പ്രവർത്തകന് വധഭീഷണിയുള്ള കാര്യം നേരത്തേ പോലീസിനെ അറിയിച്ചിരുന്നുവത്രേ; അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷനേടാൻ ഒരു രക്തസാക്ഷിയെ സിപിഎം ഉണ്ടാക്കുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു; അവരുടെ നിർഭാഗ്യത്തിന് സിപിഎം പ്രവർത്തകർ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പറയാൻ ഇത്തവണ അവിടെയൊരു ദൃക്സാക്ഷി ഉണ്ടായിപ്പോയി; പാലക്കാട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചയുടെ ഒടുവിലത്തെ ഉദാഹരണമാണ്; വിമർശനവുമായി കെ സുധാകരൻ എം പി

പാലക്കാട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചയുടെ ഒടുവിലത്തെ ഉദാഹരണമാണ് എന്ന വിമർശനവുമായി കെ സുധാകരൻ എം പി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; പാലക്കാട് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടത് ആഭ്യന്തര വകുപ്പിൻ്റെ വീഴ്ചയുടെ ഒടുവിലത്തെ ഉദാഹരണമാണ്. ആ പ്രവർത്തകന് വധഭീഷണിയുള്ള കാര്യം നേരത്തേ പോലീസിനെ അറിയിച്ചിരുന്നുവത്രേ.
അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷനേടാൻ ഒരു രക്തസാക്ഷിയെ സിപിഎം ഉണ്ടാക്കുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു. അവരുടെ നിർഭാഗ്യത്തിന് സിപിഎം പ്രവർത്തകർ തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന് പറയാൻ ഇത്തവണ അവിടെയൊരു ദൃക്സാക്ഷി ഉണ്ടായിപ്പോയി. ഈ കൊലപാകത്തിൽ കോൺഗ്രസ് ആർഎസ്‌എസ്സിനെതിരെ മിണ്ടുന്നില്ല എന്നാണ് സിപിഎമ്മിന്റെ പരാതി.
അവരാണ് ഈ കൊല ചെയ്തതെങ്കിൽ അത് പറയേണ്ടത് സിപിഎം ആണ്, സിപിഎമ്മിൻ്റെ നേതാക്കളാണ്. കൊലപാതകത്തിനെ തുടർന്ന് സിപിഎം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിൽ പോലും ആർ എസ് എസ്സിന്റെ പേര് പറയാൻ ഭയന്നതെന്തുകൊണ്ടാണ്? ആഭ്യന്തര വകുപ്പ് ഭരിക്കുന്നുവെന്ന് "ഔദ്യോഗികമായി കരുതപ്പെടുന്ന " പിണറായി വിജയൻ പോലും കൊലയാളികളുടെ രാഷ്ട്രീയം പറയാൻ ഭയക്കുന്നു.
ഈ കൊലപാതകം ആർ എസ് എസ്സിന്റെ ആണ് ചെയ്തതെങ്കിൽ എവിടൊക്കെ സിപിഎം പ്രതിഷേധ പ്രകടനം നടത്തി? എത്ര ആർഎസ്എസ് കാര്യാലയങ്ങൾ സിപിഎം തകർത്തു? പൊതുവേ കോൺഗ്രസിനെതിരെ അതാണല്ലോ സിപി എമ്മിൻ്റെ രീതി. ഈ കൊലപാതകം ആർഎസ്എസ് ആണ് നടത്തിയതെങ്കിൽ പോലും പ്രതികളെ പിണറായി നിഷ്പ്രയാസം രക്ഷിക്കുമെന്ന് ഞങ്ങൾക്കുറപ്പാണ്.
പാലക്കാട്ടെ കൊലപാതകത്തെ പിണറായി വിജയനെ പോലെതന്നെ ഞങ്ങളും ശക്തമായി അപലപിക്കുന്നു.അദ്ദേഹത്തിൻ്റെ ഗുരുതര അഴിമതികൾ ജനം ചർച്ച ചെയ്യുന്നത് തടയാനാണ് എകെജി സെൻ്റർ ആക്രമണവും ഈ കൊലപാതകവും ഒക്കെ ആസൂത്രണം ചെയ്തതെങ്കിൽ അതൊന്നും വിലപ്പോവില്ലെന്ന് മാത്രം ഓർമിപ്പിക്കുന്നു.
.
https://www.facebook.com/Malayalivartha