യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല; തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുഡിഎഫ്പൂര്‍ണ്ണ സജ്ജമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിജ്ഞാപനം നേരത്തെ വരുമെന്നാണ് കരുതിയത് . തെരെഞ്ഞെടുപ്പ് പ്രഖ്യാപനം താമസിച്ചത് കൊണ്ടാണ് സ്ഥാനാർത്ഥി നിര്‍ണ്ണയത്തില്‍ അല്‍പ്പം താമസിച്ചത്. എംപിമാര്‍ മല്‍സരിക്കണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് കേരളത്തിലാരുമല്ല. അത് ഹൈക്കമാന്‍ഡാണ്. ജി സുധാകരന്റെ കാര്യത്തില്‍ യുഡിഎഫ് ഘടകക്ഷികളുമായി ആലോചിച്ച് വൈകാതെ തിരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു .
യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഈ തെരെഞ്ഞെടുപ്പില്‍ ആത്മവിശ്വാസത്തിന്റെയോ അമിത ആത്മവിശ്വാസത്തിന്റെയോ പ്രശ്‌നമില്ല. പിണറായി സര്‍ക്കാരിന്റെ അവസാനത്തെ കാബിനറ്റി്ല്‍ എടുത്ത തിരുമാനങ്ങള്‍ നോക്കൂ. ഒന്നും നടപ്പാക്കാനല്ല. ആളുകളെ കബളിപ്പിക്കാനാണ്. കഴിഞ്ഞ കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് എടുക്കാത്ത തിരുമാനങ്ങള്‍ അവസാനത്തെ രണ്ടു കാബിനറ്റില്‍ എടുത്തു.രണ്ട് ഇതൊന്നും നടപ്പാക്കാനല്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരണം മാറാന്‍ പോവുകയാണ് ഇതൊന്നും നടപ്പാക്കേണ്ടി വരില്ല എന്ന് അവര്‍ക്ക് തന്നെ അറിയാം. തിരഞ്ഞെടുപ്പിനെ കണ്ടുകൊണ്ട് ആളുകളെ കബളിപ്പിക്കാന്‍ വേണ്ടി ഇഷ്ടംപോലെ തീരുമാനങ്ങള്‍ എടുക്കുകയാണ്. ആളുകള്‍ക്കൊക്കെ വെറുതെ ഭൂമി പതിച്ചു കൊടുക്കുകയാണ്. തെരെഞ്ഞെടുപ്പ് അടുത്തപ്പോള്‍ പത്രങ്ങളിലൊക്കെ രണ്ടും മൂന്നും പേജ് പരസ്യമാണ്.
ഇതിലൊന്നും ജനങ്ങള്‍ വീഴില്ല. ഭരണം മാറാന്‍ പോവുകയാണ്. ഭരണം മാറണം എന്ന് തന്നെയാണ് ജനങ്ങളുടെ ആഗ്രഹം.സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ നമുക്ക് എല്ലാ സാഹചര്യങ്ങളും കണക്കിലെടുക്കാന്‍ കഴിയും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. ആര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാനും ഉള്ള സ്വാതന്ത്ര്യം കോണ്‍ഗ്രസിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























