തൃശ്ശൂരിൽ ബി. ജെ. പി ഒന്നുമല്ലാതിരുന്ന കാലത്ത് പാർട്ടിയെ നയിച്ച നേതാവായിരുന്നു ശ്രീ. പി. എം. ഗോപിനാഥ്; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ
തൃശ്ശൂരിൽ ബി. ജെ. പി ഒന്നുമല്ലാതിരുന്ന കാലത്ത് പാർട്ടിയെ നയിച്ച നേതാവായിരുന്നു ശ്രീ. പി. എം. ഗോപിനാഥ്. നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ; ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
തൃശ്ശൂരിൽ ബി. ജെ. പി ഒന്നുമല്ലാതിരുന്ന കാലത്ത് പാർട്ടിയെ നയിച്ച നേതാവായിരുന്നു ശ്രീ. പി. എം. ഗോപിനാഥ്. ഉജ്ജ്വല വാഗ്മി, മികച്ച സംഘാടകന്‍ എന്നീ നിലകളിൽ തിളങ്ങി നിൽക്കുമ്പോഴും സ്വന്തം ജീവിതം മറന്നുപോയ പച്ച മനുഷ്യൻ. ഇന്ന് തൃശ്ശൂരിലെ ഏറ്റവും വലിയ പാർട്ടി ബി. ജെ. പിയായിക്കഴിഞ്ഞു. പുതിയ നേതൃത്വം അദ്ദേഹത്തിന്റെ കാലശേഷം കുടുംബത്തിനായി സ്വന്തമായൊരു കിടപ്പാടം പണിയുകയാണ്.
വീടിന്റെ തറക്കല്ലിടൽ ചടങ്ങ് ഇന്ന് നടന്നു. അഭിനന്ദനാർഹമായ ഒരു പ്രധാന കാര്യം വീടുവെക്കാനുള്ള സ്ഥലം പാർട്ടിയുടെ ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ശ്രീ. അനിൽ മഞ്ചറമ്പത്തുതന്നെയാണ് സൗജന്യമായി വിട്ടുനൽകിയത് എന്ന കാര്യമാണ്. ചടങ്ങിൽ ബി. ജെ. പി നേതാക്കളായ സർവ്വശ്രീ കെ. കെ. അനീഷ് കുമാർ, എ. നാഗേഷ്, അനിൽ മഞ്ചറമ്പത്ത്, ജസ്റ്റിൻ ജേക്കബ്, അനീഷ് മാസ്റ്റർ, ദയാനന്ദൻ മാമ്പുള്ളി തുടങ്ങി ഒട്ടേറെ നേതാക്കളും പ്രവർത്തകരും സന്നിഹിതരായിരുന്നു.
https://www.facebook.com/Malayalivartha